24/12/2022
ഏയ് ......ഉറങ്ങിയോ ? .... ഉറങ്ങല്ലേ .......ഒന്നുമുറ്റത്തേക്കിറങ്ങെന്നേ ....... ആകാശത്തേക്കൊന്ന് നോക്കിയേ .......
അങ്ങകലെ നക്ഷത്രങ്ങൾക്കിടയിൽ ,ഒരു വെള്ളിവെളിച്ചം കാണുന്നില്ലേ ? ...........
ആ വെൺമേഘങ്ങൾക്കിടയിൽ ,സ്വർണ നിറത്തിൽ, കലമാനുകൾ വലിക്കുന്നൊരു തെന്ന് വണ്ടി കാണുന്നില്ലേ ?.......
ചുവപ്പും വെള്ളയുമിടകലർന്ന കുപ്പായവും കൂർമ്പൻതൊപ്പിയും ,വട്ടക്കണ്ണടയും, പഞ്ഞി പോലുള്ള താടിയുമായി ഒരാളെ കാണുന്നില്ലേ ?........അതേയ് ....അത് നമ്മുടെ ക്രിസ്മസ്അപ്പൂപ്പനാണെന്നേ ........
തോളിലെ സഞ്ചിയിൽ നിറയെ സമ്മാനപ്പൊതികളാണ് .............
ഭൂമിയിലെ നല്ല മനസ്സിനുടമകളായ മനുഷ്യർക്ക്, നൽകാനുള്ള സമ്മാനങ്ങളാണതിൽ ...........
കാത്തിരുന്നോളൂ അതിലൊരെണ്ണം നിനക്കാണ് ............
കാത്തുകാത്തിരുന്ന് മയങ്ങിപോയാല്, സാരമില്ല ........... ഈ രാത്രിയിൽ
അവൻ വരും ........
നിന്റെ കിടക്കയിൽ ഇരിക്കും ........ തൊട്ടുണർത്താതെ, ശബ്ദമുയർത്താതെ ,മെല്ലെ മെല്ലെ കാതിൽ പറയും .......... ഹാപ്പി ക്രിസ്മസ് ....... ഹാപ്പി ക്രിസ്മസ് ............ കാരണം ഈ ഭൂമിയിൽ ഞാൻ കണ്ട ഒരു നല്ല മനുഷ്യനാണ് നീ.......
ഹാപ്പി ക്രിസ്മസ് ........
സജേഷ്നന്ദ്യാട്ട്