03/11/2025
ഈ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ കാണുന്ന ബിൽഡിംഗ് കണ്ണൂർ ഗവണ്മെന്റ് ആശുപത്രിയിലാണ് സ്ഥിതി ചെയ്യുന്നത്.. ഈ ബിൽഡിംഗ് മാക്സിമം 1300 സ്‌ക്വർ ഫീറ്റിൽ കൂടില്ല... ഇനി കൂടി വന്നാൽ 1500 സ്‌ക്വറ് ഫീറ്റ് കൂട്ടിക്കോളൂ... ഇത് ക്ലിനിക്കോ ലാബൊ ഒന്നുമല്ല നൈറ്റ് ഷെൽട്ടർ ആണ്.. ഇതിനുള്ളിൽ സ്ത്രീകൾക്കും പൂർഷന്മാർക്കും യൂസ് ചെയ്യാനുള്ള ബാത്രൂംമും മുറികളും ആണ് ഉള്ളത് .. ഒരു വീട് പണിയുന്ന തരത്തിലുള്ള വർക്കൊന്നും ഉണ്ടാവില്ലല്ലോ ഗവണ്മെന്റ് കെട്ടിടത്തിന്റെ.. സൊ സിമ്പിൾ വർക്ക്.. ഒരു പ്രീമിയം വീടെടുക്കാൻ മാക്സിമം എഞ്ചിനീയർസ് squarefeet റേറ്റ് വാങ്ങുന്നത് 2400 രൂപയാണ്.. ബഡ്ജറ്റ് ആണേൽ കൂടിയാൽ 1800 രൂപ സ്‌ക്വറ് ഫീറ്റിന് വാങ്ങും..
ഈ കെട്ടിടമൊക്കെ ബഡ്ജറ്റ് ബിൽഡിങ്ങിൽ മാത്രമേ പെടുത്താൻ കഴിയും എന്നിരുന്നാലും ആവറേജ് ഗണത്തിൽ പെടുത്തിയാൽ പോലും 300000 ലക്ഷത്തിനുള്ളിൽ ഒതുങ്ങുന്ന ഈ കെട്ടിടത്തിന്റെ ചിലവ് 50 ലക്ഷം രൂപ .. ഉദ്യോഗസ്ഥൻ മാരോടു ഒരപേക്ഷയുണ്ട് ഇതുപോലുള്ളവർക്കുകളിൽ ഒരൊറ്റ ഒരു വർക്ക് എന്നെ ഏല്പിക്കുകയാണെങ്കിൽ വർക്ക് നന്നായി ചെയ്ത് തരുന്നതോടൊപ്പം ഒരു ഭവന രഹിതനെ കൂടി കേരളത്തിന് ലഭിച്ചേനെ..( ബാക്കി കാശു കൊണ്ട് എനിക്കൊരു വീടും കൂടി പണിയാം എന്ന് ). വിഷമം കൊണ്ട് പറഞ്ഞു പോയതാണ് 🥲🥲🥲🥲