Cook Book

Cook Book Enjoy making and eating healthy and delicious dishes through the cookbook
���������

✨ പൈനാപ്പിൾ കേസരി✨ പൈനാപ്പിൾ ചെറിയ കഷ്ണം ആയി അരിഞ്ഞത് : 1/2 കപ്പ് റവ : 1/2 കപ്പ്നെയ്യ് : 1/4 കപ്പ്പഞ്ചസാര : 3/4 കപ്പ്ചൂട...
21/04/2026

✨ പൈനാപ്പിൾ കേസരി✨

പൈനാപ്പിൾ ചെറിയ കഷ്ണം ആയി അരിഞ്ഞത് : 1/2 കപ്പ്
റവ : 1/2 കപ്പ്
നെയ്യ് : 1/4 കപ്പ്
പഞ്ചസാര : 3/4 കപ്പ്
ചൂട് വെള്ളം : 1 കപ്പ്
കേസരി കളർ : 1 നുള്ള് (Optional )
അണ്ടിപ്പരിപ്പ്, മുന്തിരി : കുറച്ച്
ഏലയ്ക്ക പൊടി : 1/2 ടീ സ്പൂണ്

💥തയാറാക്കുന്ന വിധം💥

2 സ്പൂണ് നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി എന്നിവ വറുത്തു മാറ്റി വെക്കുക
ഇതിലേക്ക് റവ ചേർത്ത് ചെറിയ തീയിൽ നന്നായി ഒന്ന് റോസ്റ്റ് ചെയ്യുക.
ഒരല്പം നെയ്യ് ചേർത്തു പൈനാപ്പിൾ കഷ്ണങ്ങൾ നന്നായി ഒന്ന് വഴറ്റി എടുക്കുക.. ഇതിലേക്ക് വെള്ളം ചേർത്ത് തിളപ്പിക്കുക.
വറുത്ത റവയിലേക്ക് ചൂട് വെള്ളം ചേർത്ത് ചെറിയ തീയിൽ ഇട്ട് വേവിച്ചെടുക്കുക.
വെള്ളം മുഴുവൻ വറ്റി വരുമ്പോൾ പഞ്ചസാര ചേർക്കുക
പഞ്ചസാര അലിഞ്ഞു വരുമ്പോൾ കേസരി കളർ, ഏലയ്ക്ക പൊടി വറുത്തു വെച്ച അണ്ടിപ്പരിപ്പ്, മുന്തിരി, ബാക്കി നെയ്യ് എന്നിവ ചേർത്ത് ചെറിയ തീയിൽ ഇട്ട് നന്നായി വറ്റിച്ചെടുക്കുക. ചെറിയ ചൂടിൽ കുറച്ചു വാനില ഐസ്ക്രീമിന്റെ കൂടെ സെർവ് ചെയ്താൽ അടിപൊളി

💥🌟ആരാധിക എഴുതിവെച്ച 150 കോടിയുടെ സ്വത്ത് തിരിച്ചുകൊടുത്തു, പക്ഷെ ഒരു വ്യവസ്ഥയിൽ- സഞ്ജയ് ദത്ത്💥🌟ഒരു ആരാധിക മരണത്തിന് മുമ്...
21/04/2026

💥🌟ആരാധിക എഴുതിവെച്ച 150 കോടിയുടെ സ്വത്ത് തിരിച്ചുകൊടുത്തു, പക്ഷെ ഒരു വ്യവസ്ഥയിൽ- സഞ്ജയ് ദത്ത്💥🌟

ഒരു ആരാധിക മരണത്തിന് മുമ്പ് തന്റെ പേരിൽ അവരുടെ 150 കോടിയുടെ സ്വത്തുവകകൾ എഴുതിവെച്ചതുമായി ബന്ധപ്പെട്ട അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത്. ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിലാണ് സഞ്ജയ് അനുഭവം പങ്കുവെച്ചത്. അതേക്കുറിച്ചുള്ള അവതാരകൻ കപിൽ ശർമയുടെ ചോദ്യത്തിന് അത് യഥാർത്ഥത്തിൽ സംഭവിച്ചത് തന്നെയാണെന്ന് സഞ്ജയ് പറഞ്ഞു. എന്നാൽ നിയമപരമായ അവകാശി അല്ലാത്തതിനാൽ ആ സ്വത്തുക്കളൊന്നും താൻ സ്വീകരിച്ചില്ലെന്നും സഞ്ജയ് പറഞ്ഞു.

എനിക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. നേരിട്ട് കാണണം എന്ന് അവർ ആവശ്യപ്പെട്ടു. ഇപ്പോഴെന്ത് കുഴപ്പത്തിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്നാണ് എന്നായിരുന്നു എന്റെ മനസിൽ. പേടിക്കേണ്ടെന്നും സന്തോഷകരമായ സർപ്രൈസ് ഉണ്ടെന്നും അവർ പറഞ്ഞു. ഒരു സ്ത്രീ മരിച്ചുവെന്നും അവർ അവരുടെ മുഴുവൻ സ്വത്തുക്കളും എന്റെ പേരിൽ എഴുതിവെച്ചുവെന്നും അവർ പറഞ്ഞു. ഞാൻ അത് അന്വേഷിച്ചു, സൗത്ത് ബോംബെയിൽ അവർക്ക് കെട്ടിടങ്ങളുണ്ട്. അവയെല്ലാംകൂടി 150 കോടി രൂപയോളം വരും.'

ഞാൻ പറഞ്ഞൂ, നോക്കൂ, എനിക്ക് ആ സ്ത്രീയെ അറിയില്ല, പക്ഷെ അവർ എന്റെ ആരാധിക തന്നെ ആയിരിക്കും, അപ്പോഴും എനിക്ക് അവരുടെ സ്വത്തിൽ യാതൊരു അവകാശവുമില്ല. ഞാൻ ആ സ്വത്തുക്കളെല്ലാം അവരുടെ കുടുംബത്തിന് തിരിച്ച് നൽകി. പക്ഷെ അത് ശരിയായി ഉപയോഗിക്കണമെന്ന് വ്യവസ്ഥമാത്രം അവരോട് പറഞ്ഞു. അങ്ങനെ പലതരം ആരാധകരുണ്ട്.'

2018 ലാണ് 62 കാരിയായ നിഷ പാട്ടീൽ താൻ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് തന്റെ സ്വത്തുക്കൾ എഴുതിവെച്ചത്. സ്വത്തുക്കൾ ദത്തിന് കൈമാറണം എന്നാവശ്യപ്പെട്ട് അവർ നിരന്തരം ബാങ്കിലേക്ക് കത്തുകൾ എഴുതിയിരുന്നു. ബന്ധുക്കളാണ് മരണ ശേഷം ഈ കത്തുകൾ കണ്ടെടുത്തത്. മലബാർ ഹില്ലിലെ ത്രിവേണി അപ്പാർട്ട് മെന്റിലെ മൂന്ന് മുറി ഫ്ളാറ്റിലാണ് നിഷ 80 വയസുള്ള അമ്മയ്ക്കും മൂന്ന് സഹോദരങ്ങൾക്കുമൊപ്പം താമസിച്ചിരുന്നത്. ഈ ഫ്ളാറ്റടക്കം സഞ്ജയ് ദത്തിന് എഴുതിക്കൊടുത്തു.

എ ഹർഷയുടെ 'ബാഗി 4' ൽ വില്ലനായാണ് സഞ്ജയ് ദത്ത് ഏറ്റവും ഒടുവിലെത്തിയത്. ടൈഗർ ഷ്രോഫ് ആണ് ചിത്രത്തിലെ നായകൻ. കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ചിത്രം ഇതിനകം 40 കോടി രൂപ നേടിയിട്ടുണ്ട്.
Cook Book കുസൃതി ചോദ്യങ്ങൾ Nice kitchen Facebook for Creators

🙄പാലിന്റെ കവറിനും പണം കിട്ടും; വലിച്ചെറിയുന്ന വേറെയും സാധനങ്ങൾക്ക് കാശ് ഇങ്ങോട്ട് കിട്ടും🙄വീടുകളിലെയും സ്ഥാപനങ്ങളിലെയും ...
21/04/2026

🙄പാലിന്റെ കവറിനും പണം കിട്ടും; വലിച്ചെറിയുന്ന വേറെയും സാധനങ്ങൾക്ക് കാശ് ഇങ്ങോട്ട് കിട്ടും🙄

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ഉപേക്ഷിക്കാൻ തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലീൻ കേരള കമ്പനി ആരംഭിച്ച ഇക്കോ ബാങ്കിൽ ജില്ലയിൽ രണ്ട് മാസത്തിനിടെ സ്വീകരിച്ചത് 3,893 കിലോ മാലിന്യം.

ഇ - മാലിന്യം (ടി വി, ഫ്രിഡ്ജ്, ലാപ്ടോപ്, കംപ്യൂട്ടർ) 7.2 കിലോയും, ബാഗ് /ചെരിപ്പ്/ തെർമോക്കോൾ 8 കിലോയും തുണി 58 കിലോയും നിഷ്ക്രിയ മാലിന്യം (പ്ലാസ്റ്റിക്, ലെതർ ഉത്പന്നങ്ങൾ, സിമന്റ് ചാക്ക്) 3,815 കിലോയും വേർതിരിച്ചെടുത്തത് അഞ്ച് കിലോയുമാണുള്ളത്. ശേഖരിക്കുന്നവരിൽ പുഃനരുപയോഗിക്കാൻ കഴിയുന്ന കാർഡ് ബോർഡ് അടക്കമുള്ള അജൈവമാലിന്യങ്ങൾ ഇക്കോ ബാങ്കിൽ എത്തിച്ചു നൽകുന്നവർക്ക് നിശ്ചിത തുക നൽകും. എന്നാൽ നിഷ്ക്രിയ മാലിന്യങ്ങൾ, ആപത്കര മാലിന്യങ്ങൾ (ട്യൂബ്, സി.എഫ്.എൽ) തുടങ്ങിയവ സംസ്‌കരിക്കാൻ അധികം ചെലവ് വരുമെന്നതിനാൽ മാലിന്യം തരുന്നവരുടെ പക്കൽ നിന്ന് ചെറിയ തുക ഈടാക്കും.

വിലവിവര പട്ടിക ശേഖരണം നടക്കുന്ന ഗോഡൗണിൽ പ്രദർശിപ്പിച്ചിരിക്കും. വീടുകൾ, സ്ഥാപനങ്ങൾ, നിർമ്മാണ, ആഘോഷ സ്ഥലങ്ങൾ തുടങ്ങി എവിടെയുമുണ്ടാകുന്ന അജൈവ മാലിന്യവും ഇക്കോ ബാങ്കിൽ നൽകാം. നിലവിൽ ഹരിത കർമ്മ സേനകൾ വഴി എല്ലാ പഞ്ചായത്തുകളിലും അജൈവ മാലിന്യങ്ങളും നഗരസഭകൾ വഴി ഇലക്ട്രോണിക് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ഇക്കോ ബാങ്കിന്റെ പ്രവർത്തനം. മാലിന്യങ്ങൾ തരം തിരിച്ച് സംസ്‌കരിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുന്നത് ക്ലീൻ കേരള കമ്പനിയായിരിക്കും.

നേരിട്ട് എത്തിക്കണം

 വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നേരിട്ട് ചന്ദനത്തോപ്പ് ചാത്തിനാംകുളത്തെ ഗോഡൗണിലെത്തിക്കണം.

 ക്ലീൻ കേരള കമ്പനിയുടെ നേതൃത്വത്തിൽ ജില്ലയിലെ ആദ്യത്തെ ഇക്കോ ബാങ്ക്.

 തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇവിടെ മാലിന്യം ശേഖരിക്കും.

 ഞായർ ,പൊതു അവധി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

ഇവ സ്വീകരിക്കില്ല

 ഭക്ഷണാവശിഷ്ടം  മെഡിക്കൽ - സാനിറ്ററി മാലിന്യം  അപകടകരമായ രാസവസ്തുക്കൾ നിറച്ച കണ്ടെയ്നറുകൾ.

ഫോൺ

0474 271 0010

755 808 9944

പണം ഈടാക്കുന്നത് (കിലോയ്ക്ക് )

നിഷ്ക്രിയ മാലിന്യങ്ങൾ: ₹ 10 രൂപ ആപത്കര മാലിന്യങ്ങൾ: ₹ 55 + ജി.എസ്.ടി

പണം നൽകുന്നത് (കിലോയ്ക്ക്)

പെറ്റ് ബോട്ടിൽ ₹ 17

കാർഡ് ബോർഡ് ₹ 8

അലൂമിനിയം കാൻ ₹ 70

ഇരുമ്പ് ₹ 18

ഗ്ലാസ് ബോട്ടിൽ ₹ 1.15

മിൽക്ക് കവർ ₹ 12

പേപ്പർ മിക്സ് ₹ 1.5

സ്റ്റീൽ ₹ 27

മാലിന്യ സംസ്‌കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇക്കോ ബാങ്ക് ആരംഭിച്ചത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്.- ക്ലീൻ കേരള കമ്പനി അധികൃതർ

🔥🔥ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?🔥🔥ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച ദമ്പതിമാരു...
21/04/2026

🔥🔥ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായിക; ഈ നടിയെ മനസ്സിലായോ?🔥🔥

ആർമിയിൽ ഡോക്ടറായി സേവനം അനുഷ്ഠിച്ച ദമ്പതിമാരുടെ മകൾ. ബോളിവുഡിലും ഹോളിവുഡിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഗ്ലോബൽ താരമായി അറിയപ്പെടുക എന്നതായിരുന്നു ആ പെൺകുട്ടിയ്ക്ക് കാലം കാത്തുവച്ച നിയോഗം. അങ്ങനെയൊരു താരത്തിന്റെ കുട്ടിക്കാലചിത്രമാണിത്. ആളെ മനസ്സിലായോ?

പറഞ്ഞുവരുന്നത് നടി പ്രിയങ്ക ചോപ്രയെ കുറിച്ചാണ്. പ്രിയങ്കയുടെ കുട്ടിക്കാലത്തുനിന്നുള്ള ചിത്രങ്ങളാണ് ഇതെല്ലാം. ആർമിയിൽ ഡോക്ടർമാരായി സേവനം അനുഷ്ഠിച്ചവരാണ് പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും. അച്ഛനമ്മമാരെ കുറിച്ചോർത്ത് താനെന്നും അഭിമാനിക്കുന്നുവെന്ന് മറ്റൊരു അവസരത്തിൽ പ്രിയങ്ക കുറിച്ചിരുന്നു.

കുടുംബവുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രിയങ്ക. Daddy's lil girl എന്നാണ് ടാറ്റുവിൽ പോലും താരം കുറിച്ചിരിക്കുന്നത്.

അശോക് ചോപ്രയുടെ മരണത്തെ തുടർന്നായിരുന്നു തന്റെ വലതു കൈത്തണ്ടയിൽ അച്ഛനോടുള്ള ബഹുമാനാർത്ഥം പ്രിയങ്ക പച്ചക്കുത്തിയത്. അശോക് ചോപ്രയുടെ കൈയ്യക്ഷരം തന്നെ പ്രിയങ്ക ടാറ്റൂ ചെയ്തെടുക്കുകയായിരുന്നു. കാൻസറുമായുള്ള പോരാട്ടത്തിനു ഒടുവിലായിരുന്നു അശോക് ചോപ്രയുടെ മരണം.

ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനിടയിലാണ് പ്രിയങ്ക ബോസ്റ്റണിൽ നിന്ന് മടങ്ങിയെത്തിയത്. രണ്ടു രാജ്യങ്ങളിലെയും വിദ്യാഭ്യാസ കാര്യങ്ങളിൽ വ്യത്യാസമുള്ളത് കൊണ്ട് ഒരു വർഷത്തെ ഗ്യാപ് താരത്തിന് പഠനത്തിലെടുക്കേണ്ടി വന്നു. ഇതിനിടയിലാണ് പ്രിയങ്ക മിസ്സ് ഇന്ത്യ മത്സരത്തിന് പങ്കെടുത്തത്.

തന്റെ പതിനെട്ടാം വയസ്സിലാണ് പ്രിയങ്ക ചോപ്ര മിസ് ഇന്ത്യ കിരീടം ചൂടുന്നത്. പഠനം ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായൊരു കരിയർ തിരഞ്ഞെടുക്കുന്നതിനോട് പ്രിയങ്കയുടെ അച്ഛന്റെ വീട്ടുകാർക്ക് എതിർപ്പായിരുന്നു. പ്രിയങ്കയുടെ അച്ഛൻ അശോക് ചോപ്ര യാഥാസ്ഥിതിക ചിന്താഗതിയുള്ള വ്യക്തിയായിരുന്നെന്നാണ് അമ്മ മധു ചോപ്ര പറയുന്നു.

പ്രിയങ്കയുടെ ജീവിതത്തിലെ തന്നെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു ആ മിസ് ഇന്ത്യ പട്ടം. അവിടം മുതൽ അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമായി മാറിയതു വരെയുള്ള പ്രിയങ്കയുടെ ജീവിതയാത്ര സ്വപ്നസമാനമാണ്. ഇന്ത്യൻ എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയിൽ രണ്ടു പതിറ്റാണ്ടായി തിളങ്ങി നിൽക്കുകയാണ് പ്രിയങ്ക ചോപ്ര.

2002ൽ ഒരു തമിഴ് സിനിമയിലൂടെയും 2003ൽ ബോളിവുഡിലൂടെയും എന്റർടെയിൻമെന്റ് ഇൻഡസ്ട്രിയുടെ ഭാഗമായ പ്രിയങ്ക ഇന്ന്, ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ്. മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്ന വാരാണസി എന്ന ചിത്രത്തിനായി 30 കോടി രൂപയാണ് പ്രിയങ്ക പ്രതിഫലം കൈപ്പറ്റിയത്. അതേസമയം, 'സിറ്റാഡൽ' എന്ന വെബ് സീരീസിൽ അഭിനയിക്കാൻ 41 കോടിയാണ് പ്രിയങ്ക പ്രതിഫലം വാങ്ങിയത്. നിലവിൽ, ഹീറോയ്ക്ക് തുല്യം തന്നെ പ്രതിഫലം കൈപ്പറ്റുന്ന നടി കൂടിയാണ് പ്രിയങ്ക.

പവർ കപ്പിൾസ് എന്നറിയപ്പെടുന്ന പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും കൂടി ഏകദേശം 1250 കോടി രൂപയുട ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. ഹോളിവുഡിലെ ഏറ്റവും ധനികരായ ദമ്പതികളുടെ പട്ടികയിലും ഇരുവരുമുണ്ട്.

😍65ാം വയസിലും സൗന്ദര്യം കാത്തുസൂക്ഷിച്ച് ഉണ്ണിമേരി😍തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഉ...
21/04/2026

😍65ാം വയസിലും സൗന്ദര്യം കാത്തുസൂക്ഷിച്ച് ഉണ്ണിമേരി😍

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത താരമാണ് ഉണ്ണിമേരി. 1969ല്‍ നവവധുവിലൂടെയാണ് ബാലനടിയായി ഉണ്ണിമേരി സിനിമാലോകത്തേക്ക് എത്തിയത്.

അടുത്തിടെ വിനീത് ശ്രീനിവാസൻ ചിത്രം കാണാൻ തിയേറ്ററിലെത്തിയ മുൻകാല നടി ചില ഓൺലൈൻ മാദ്ധ്യമങ്ങളോടും സംസാരിച്ചു. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ജാതി ഒരു ജാതകം എന്ന ചിത്രം കാണാനാണ് അവർ കുടുംബത്തിനൊപ്പം എത്തിയത്. വിനീത് ശ്രീനിവാസനോട് തന്റെ അന്വേഷണം പറയണമെന്നും നടി നിഷ്കളങ്കമായി പറയുന്നുണ്ടായിരുന്നു. ഏറെ കാലത്തിന് ശേഷമാണ് അവർ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. നിരവധിപേരാണ് വീഡിയോയ്‌ക്ക് കമന്റുകളുമായെത്തിയത്.

65ാം വയസിലും താരത്തിന്റെ സൗന്ദര്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ല എന്നാണ് ആളുകൾ പറയുന്നത്. വളരെ സിംപിൾ ലുക്കിൽ ഒരു നോർമൽ ചുരിദാറൊക്കെ ധരിച്ച് ഒട്ടും താര ജാഡകളില്ലാതെയാണ് ഉണ്ണിമേരി സിനിമ കാണാൻ എത്തിയത്. ഒരു കാലത്ത് ഏറ്റവും കൂടുതൽ ആരാധിച്ചിരുന്ന നടിയെ വീണ്ടും കാണാൻ‌ കഴിഞ്ഞ സന്തോഷത്തിലാണ് സിനിമാ പ്രേമികളും.

കണ്ണപ്പനുണ്ണി, മഹാബലി, തിങ്കളാഴ്ച നല്ല ദിവസം, ചട്ടമ്പിക്കല്യാണി,ജാണി, മുന്താണൈ മുടിച്ച് ,കാട്ടുറാണി, ലേഡീസ് ടെയ്ലര്‍, കല്യാണപ്പറവകള്‍ തുടങ്ങി വിവിധ ഭാഷകളിലായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.1992 പുറത്തിറങ്ങിയ എന്നോട് ഇഷ്ടം കൂടാമോ എന്ന മുകേഷ് ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

🥰💐വാക്ക് പാലിച്ച് പ്രിയപ്പെട്ട ചേച്ചി; ആദ്യ ശമ്പളം കൊണ്ട് അനിയത്തിക്ക് ഐഫോൺ🥰💐ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ശമ്പളം കൊണ്ട്...
20/04/2026

🥰💐വാക്ക് പാലിച്ച് പ്രിയപ്പെട്ട ചേച്ചി; ആദ്യ ശമ്പളം കൊണ്ട് അനിയത്തിക്ക് ഐഫോൺ🥰💐

ജീവിതത്തിൽ ആദ്യമായി കിട്ടുന്ന ശമ്പളം കൊണ്ട് പ്രിയപ്പെട്ടവർക്ക് സമ്മാനം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും. അത്തരത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരിക്ക് ആദ്യ ശമ്പളം കൊണ്ട് ഒരു ഐ ഫോൺ സമ്മാനിച്ചിരിക്കുകയാണ് ജർമനിയിൽ നഴ്‌സായി ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ യുവതി. ഇതിന്റെ വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു.

ജർമനിയിൽ ജോലി ചെയ്യുന്ന ഒരു ഇന്ത്യൻ നഴ്‌സാണ് ഞാൻ. എന്റെ ആദ്യത്തെ ശമ്പളം 1700 യൂറോ ( ഏകദേശം 185000 ഇന്ത്യൻ രൂപ) ആയിരുന്നു. എനിക്കായി ഞാൻ ഒന്നും വാങ്ങിയില്ല. പകരം എന്റെ സഹോദരിക്ക് ഒരു ഐ ഫോൺ 16 വാങ്ങിക്കൊടുത്തു. അത് തുറന്നു നോക്കിയപ്പോൾ അവൾ കരഞ്ഞുപോയി. എന്റെ ആദ്യത്തെ ശമ്പളം അവൾക്കുള്ളതാണെന്ന് ഞാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അവൾക്ക് വാക്ക് നൽകിയതാണ്. ജർമനി അത് സാധ്യമാക്കിത്തന്നു. പിന്നീട് പണം സമ്പാദിച്ച് അച്ഛന് ഞാൻ ഒരു കാറും സമ്മാനിച്ചു. ഇതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്.' -റിയ വീഡിയോയിൽ പറയുന്നു.

നിങ്ങളുടെ ആദ്യ ശമ്പളം കൊണ്ട് നിങ്ങളെന്ത് ചെയ്യും?' എന്ന ക്യാപ്ഷനോടെയാണ് റിയ എന്ന യുവതി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് അവരെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. കുടുംബത്തിന് പ്രാധാന്യം നൽകുന്നവർക്ക് എപ്പോഴും വിജയം മാത്രമേയുണ്ടാകൂ എന്നാണ് ഒരാൾ കുറിച്ചത്. 'ആളുകൾ എന്തിനാണ് വിദേശത്തേക്ക് പോകുന്നതെന്നും ഇത്രയധികം കഠിനാധ്വാനം ചെയ്യുന്നതെന്നും നിങ്ങളെപ്പോലുള്ളവരുടെ കഥകൾ ഓർമിപ്പിക്കുന്നു' എന്നായിരുന്നു മറ്റൊരു കമന്റ്.


20/04/2026

മണികൊഴുക്കട്ട👌😋

✨നാടൻ നാലുമണി പലഹാരം സുഖിയൻ✨ ചേരുവകൾ👇🏻ചെറുപയർ - രണ്ട് കപ്പ്ഉപ്പ് - ആവശ്യത്തിന് മഞ്ഞൾപൊടി - ഒരു നുള്ള് വെള്ളം - രണ്ട് കപ്...
20/04/2026

✨നാടൻ നാലുമണി പലഹാരം
സുഖിയൻ✨

ചേരുവകൾ👇🏻

ചെറുപയർ - രണ്ട് കപ്പ്
ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾപൊടി - ഒരു നുള്ള്
വെള്ളം - രണ്ട് കപ്പ് ( ചെറുപയർ വെന്തു കിട്ടാൻ ആവശ്യത്തിന്)

ശർക്കര - ഒന്നര കപ്പ്
വെള്ളം - കാൽകപ്പ്
തേങ്ങ - അരക്കപ്പ്
ഏലയ്ക്കാപ്പൊടി - കാൽ ടീസ്പൂൺ
കാൽകപ്പ് നെയ്യ് - ഒരു ടേബിൾ സ്പൂൺ
മൈദ - ഒരു കപ്പ്
മഞ്ഞൾപൊടി - ഒരു നുള്ള്ആവശ്യത്തിന്
വെള്ളം - കാൽ കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

💥 തയ്യാറാക്കുന്ന വിധം💥

ചെറുപയർ നല്ലപോലെ കഴുകി കുറച്ചു ഉപ്പും ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കാം. ശർക്കരയിലേക്ക് കാൽ കപ്പ് വെള്ളം ഒഴിച്ച് ഒരുക്കി പാനിയാക്കി മാറ്റി വയ്ക്കാം. ഇനി ഒരു പാൻ ചൂടാക്കി ഇതിലേക്ക് നെയ്യ് ഒഴിച്ച് ചൂടായി വരുമ്പോൾ വേവിച്ച ചെറുപയറും തേങ്ങ ചിരകിയതും ഏലയ്ക്ക പൊടിച്ചതും ശർക്കരപ്പാനിയും കൂടി ചേർത്ത് നന്നായി ഇളക്കി വെള്ളത്തിന്റെ അംശം മുഴുവനും പോയി പാനി ൽ നിന്നും വിട്ടു വരുന്ന പാകത്തിന് തയ്യാറാക്കി തണുക്കാനായി മാറ്റിവയ്ക്കാം. തണുക്കുമ്പോൾ ചെറിയ ഉരുളകളാക്കി മാറ്റിവെക്കാം. ഇനി നമുക്കിത് മുക്കി പൊരിക്കാനുള്ള ഒരു ബാറ്റർ തയ്യാറാക്കി എടുക്കാം. അതിനുവേണ്ടി മൈദയിലേക്ക് കാൽകപ്പ് വെള്ളം ഒഴിച്ച് കുറച്ചു ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് ബാറ്റർ തയ്യാറാക്കാം. ഇനി ഒരു പാനിൽ വറുക്കാനാവശ്യമായ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന ചെറുപയർ ബോൾസ് ഓരോന്നായി മൈദ ബാറ്ററിൽ മുക്കി ചൂടായ എണ്ണയിൽ എല്ലാ വശവും മൂത്ത കിട്ടുന്ന രീതിയിൽ വറുത്തെടുക്കാം. നല്ല ടേസ്റ്റി ആയിട്ടുള്ള സുഖിയൻ റെഡിയായിട്ടുണ്ട്.

👏🥰IIT പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടു, ഇന്ന് ജോലിചെയ്യുന്നത് മെറ്റയിൽ; വാർഷിക ശമ്പളം ഒരു കോടി 👏🥰പ്രവേശന പരീക്ഷകൾ പാസാകുന്...
20/04/2026

👏🥰IIT പ്രവേശനപരീക്ഷയിൽ പരാജയപ്പെട്ടു, ഇന്ന് ജോലിചെയ്യുന്നത് മെറ്റയിൽ; വാർഷിക ശമ്പളം ഒരു കോടി 👏🥰

പ്രവേശന പരീക്ഷകൾ പാസാകുന്നത് ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായാണ് ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കരുതുന്നത്. ഓർക്കാപുറത്ത് നേരിടേണ്ടി വരുന്ന പല തിരിച്ചടികളെയും നേരിടാനുള്ള മനോധൈര്യം പലർക്കുമുണ്ടാകാറില്ല. ഒരവസരം നഷ്ടപ്പെട്ടു എന്നു കരുതി അതുവെച്ച് നമ്മുടെ ഭാവിയെ മൊത്തം നിർവചിക്കേണ്ടതില്ല എന്നോർമിപ്പിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരംഗമായ ഇന്ത്യൻ സോഫ്റ്റ്വെയർ എൻജിനീയർ അമിത് ദത്തയുടെ കരിയർ.

IITയിൽ പ്രവേശനം നേടാനാവാതെ പോയത് എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് ലണ്ടനിൽ താമസിക്കുന്ന അമിത് ദത്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിശദമാക്കുന്നുണ്ട്. നിരാശകൊണ്ട് തളരാതെ, അദ്ദേഹം അതിനെ പ്രചോദനാത്മകമായി ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളായ ഗൂഗിൾ, മെറ്റ എന്നിവിടങ്ങളിൽ ജോലിയിൽ പ്രവേശിച്ചു.

വിദ്യാഭ്യാസപരമായി തിരിച്ചടികൾ നേരിട്ട ശേഷം മെറ്റയിൽ എത്തിയ അമിത് 1.7 കോടി രൂപയുടെ ഉയർന്ന പാക്കേജ് ആണ് നേടിയത്. ഒരു തിരിച്ചടിക്ക് തന്റെ ഭാവിയെ തീരുമാനിക്കാൻ കഴിയുമെന്ന് ഭയക്കുന്ന ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അമിതിന്റെ ജീവിതയാത്ര പ്രചോദനമാണ്.

2018-ൽ IIT പ്രവേശന പരീക്ഷ പാസ്സാവാത്തതിനെക്കുറിച്ചും പിന്നീട് ഗൂഗിളിൽ ജോലി ലഭിച്ചതിനെക്കുറിച്ചും, അവസാനം മെറ്റയിൽ അവസരം ലഭിച്ച ശേഷം ലണ്ടനിലേക്ക് മാറിയതിനെക്കുറിച്ചും അദ്ദേഹം വീഡിയോയിൽ തുറന്നുപറയുന്നുണ്ട്.

IIT പ്രവേശന പരീക്ഷ ജയിച്ച സഹപാഠികളെല്ലാം മികച്ച എൻജിനിയറിങ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയപ്പോൾ താൻ പാസ്സാവാത്തത് വൈകാരികമായി വേദനാജനകമായിരുന്നെന്ന് ദത്ത വെളിപ്പെടുത്തി.

എല്ലാവരും പ്രശസ്തമായ ക്യാമ്പസുകളിൽ പ്രവേശനം നേടിയപ്പോൾ, തനിക്ക് അധികം അറിയപ്പെടാത്ത ഒരു കോളേജിൽ പഠിക്കേണ്ടി വന്നു- അദ്ദേഹം പങ്കുവെച്ചു.

നിരാശയിൽ മുഴുകിയിരിക്കാതെ, ഉടനെ തന്നെ തന്റെ ചിന്താഗതിയിൽ വലിയ മാറ്റം വരുത്തി. പ്രവേശനം നേടാനാകാത്ത സ്ഥാപനത്തെക്കുറിച്ച് ദുഃഖിക്കുന്നതിനു പകരം അച്ചടക്കത്തിലൂടെയും സ്വയം മെച്ചപ്പെടുത്തലിലൂടെയും മികച്ച വൈദഗ്ധ്യമുള്ള എൻജിനീയറാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു. ആ തീരുമാനമായിരുന്നു തന്റെ വിജയയാത്രയുടെ യഥാർത്ഥ തുടക്കമെന്ന് അമിത് ശരിവെക്കുന്നു.

2021-ൽ മൈക്രോസോഫ്റ്റിൽ ഇന്റേൺഷിപ്പിനായി അപേക്ഷിച്ചപ്പോൾ ആയിരുന്നു അടുത്ത വെല്ലുവിളി. ആഴ്ചകളോളം അതിനായി തയ്യാറെടുത്തു. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടില്ല. 'ആ തിരസ്‌കാരം എന്നിലെ എന്തോ തകർത്തു, പക്ഷെ അത് മറ്റെന്തോ പുനർനിർമിക്കുകയും ചെയ്തു'- ആ കാലഘട്ടത്തെക്കുറിച്ച് ഓർത്തുകൊണ്ട് അമിത് പറഞ്ഞു. ഈ തിരിച്ചടി അദ്ദേഹത്തിന്റെ ശ്രദ്ധ കൂട്ടി, ആഗോള ടെക് വ്യവസായത്തിലേക്ക് കടന്നുകയറാനുള്ള ദൃഢനിശ്ചയം ശക്തമാക്കി.

💥 ഗൂഗിളിൽ എത്തിയതെങ്ങനെ? 💥

2022-ൽ, അമിത്തിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു. ഗൂഗിളിൽ ഫുൾ-ടൈം അവസരം ലഭിച്ചു. നിരവധി സോഫ്റ്റ്വെയർ എൻജിനീയർമാർക്ക് ഗൂഗിളിൽ ജോലി ലഭിക്കുന്നത് സ്വപ്‌നമായാണ് കണക്കാക്കപ്പെടുന്നത്. അടുത്ത രണ്ട് വർഷത്തേക്ക്, അദ്ദേഹം തന്റെ പ്രകടനം, സാങ്കേതിക വളർച്ച, സിംഗപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക യാത്രകൾ എന്നിവയിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയരാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.

💥മെറ്റയിലെ ജോലി💥

മെറ്റയുടെ ലണ്ടനിലെ ഓഫീസിൽ നിന്നും ഒരു പുതിയ അവസരം വന്നു. അവിടെത്തെ ജോലിയിലേക്ക് തിരഞ്ഞെടുക്കുന്നതിന് മുമ്പ് ആറ് ഘട്ടങ്ങളിലായി അഭിമുഖങ്ങളുണ്ടായിരുന്നു. ഓഫർ സ്വീകരിച്ചതിന് ശേഷം അമിത് ലണ്ടനിലേക്ക് താമസം മാറി. പ്രതിവർഷം 1.7 കോടി രൂപയായിരുന്നു വരുമാനം.

2018-ൽ അത്രയധികം ആളുകൾക്ക് അറിയാത്ത ഒരു ടയർ-2 കോളേജിൽ നിന്ന് ഇപ്പോഴത്തെ ജീവിതത്തിലേക്കുള്ള തന്റെ പരിവർത്തനം വിചാരിക്കാനാകുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.

തിരസ്‌കാരങ്ങളിൽ നിന്ന് ആഗോള വിജയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ഉയർച്ച ഇപ്പോൾ ഓൺലൈനിൽ ആഘോഷിക്കപ്പെടുകയാണ്. പ്രതിഭയും ദൃഢനിശ്ചയവും ആദ്യകാല തിരിച്ചടികൾക്ക് അപ്പുറം അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അത് തെളിയിക്കുന്നു.


🥰💐സ്നേഹം കൈമാറി ദളപതി; ആ പഴയ ചിത്രം വീണ്ടും ചർച്ചയാകുന്നു!🥰💐തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് തന്റെ രാഷ്ട്രീയ പ്രചാരണ...
20/04/2026

🥰💐സ്നേഹം കൈമാറി ദളപതി; ആ പഴയ ചിത്രം വീണ്ടും ചർച്ചയാകുന്നു!🥰💐

തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് തന്റെ രാഷ്ട്രീയ പ്രചാരണത്തിനിടയിൽ ചെയ്ത ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ആൾക്കൂട്ടത്തിനിടയിൽ ഒരു ആരാധകൻ കാത്തുനിന്നത് വെറുമൊരു ഫോട്ടോയുമായല്ല, മറിച്ച് വിജയ്‌യുടെ ഹൃദയത്തോട് ചേർത്തുവെക്കാൻ ആഗ്രഹിച്ച ഒരു ഓർമ്മയുമായാണ്.

എന്താണ് ആ ഫോട്ടോയുടെ പ്രത്യേകത?
വിജയും ഭാര്യ സംഗീതയും ഒന്നിച്ചുള്ള ഒരു വിവാഹ ചിത്രമായിരുന്നു ആ ആരാധകൻ നൽകിയത്. അന്തരിച്ച നടൻ വിജയകാന്ത് ഇരുവരുടെയും കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന ആ ചിത്രം കണ്ടപ്പോൾ വിജയ് വണ്ടി നിർത്തി അത് വാങ്ങുകയും എല്ലാവർക്കുമായി ഉയർത്തിക്കാണിക്കുകയും ചെയ്തു. 🤝✨

എന്തുകൊണ്ട് ഈ വീഡിയോ വൈറലായി?
വിജയും കുടുംബവും തമ്മിൽ അകൽച്ചയിലാണെന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് ഈ സംഭവം നടക്കുന്നത്. സ്നേഹത്തോടെ ആ ചിത്രം ഏറ്റുവാങ്ങിയ ദളപതിയുടെ പ്രവർത്തിയിലൂടെ അനാവശ്യ വിവാദങ്ങൾക്കെല്ലാം അദ്ദേഹം മറുപടി നൽകിയിരിക്കുകയാണ്.

വിജയകാന്തിനോടുള്ള ബഹുമാനവും കുടുംബത്തോടുള്ള സ്നേഹവും ഒരുപോലെ പ്രകടമായ നിമിഷം! ഇതിനെയാണ് ആരാധകർ യഥാർത്ഥ 'തലൈവൻ' എന്ന് വിളിക്കുന്നത്. 😍

😱😰നാല് വർഷത്തിനിടെ 750 ഇൻജെക്ഷനുകൾ; മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ ഇപ്പോൾ വീൽചെയറിൽ😱😰സിനിമകളിൽ എക്സ്ട്രാ സ്റ്റണ്ട്...
19/04/2026

😱😰നാല് വർഷത്തിനിടെ 750 ഇൻജെക്ഷനുകൾ; മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ ഇപ്പോൾ വീൽചെയറിൽ😱😰

സിനിമകളിൽ എക്സ്ട്രാ സ്റ്റണ്ട് മാനായി പ്രവർത്തിച്ചുകൊണ്ടാണ് നടൻ പൊന്നമ്പലത്തിന്റെ (Ponnambalam) സിനിമാ പ്രവേശം. തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്ന നടൻ ഏതാനും മലയാളം ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിൽക്കാലത്ത് സംവിധായകനും നിർമാതാവും വരെയായ 'പൊന്നമ്പലം', ഏതാനും ചിത്രങ്ങളിൽ മുഖ്യകഥാപാത്രമായും അഭിനയിച്ചു. പക്ഷേ അടുത്തിടെ പുറത്തുവന്ന കാഴ്ച, പലരുടെയും നെഞ്ചിൽ തറയ്ക്കുന്നതാണ്. ഒരുകാലത്തെ ഉത്തമവില്ലൻ ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ വേണം ഓരോ ദിവസവും തള്ളിനീക്കാൻ. മലയാളത്തിൽ കൂടുതലും മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ പൊന്നമ്പലത്തെ കാണാൻ കഴിഞ്ഞിട്ടുണ്ട് (ചിത്രം: താണ്ഡവം സിനിമയിലെ രംഗം, വീൽചെയറിൽ നടൻ പൊന്നമ്പലം)

മൂന്നു വർഷങ്ങൾക്ക് മുൻപ് പൊന്നമ്പലം വൃക്കകൾ തകർന്ന അവസ്ഥയിലായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അർദ്ധ സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകർത്തു എന്നായിരുന്നു പൊന്നമ്പലത്തിന്റെ ആരോപണം. "മദ്യപാനം കാരണം എന്റെ വൃക്കകൾ തകർന്നില്ല. എന്റെ പിതാവിന് മൂന്നു ഭാര്യമാരുണ്ട്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയിൽ നിന്നുള്ള എന്റെ അർദ്ധസഹോദരൻ എന്റെ മാനേജരായി ജോലി നോക്കുകയായിരുന്നു. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു. ഒരു ദിവസം അവൻ ഞാൻ കഴിക്കാനിരുന്ന ബിയറിൽ വിഷം കലർത്തി. അതെന്റെ വൃക്കകളെ സാരമായി ബാധിച്ചു," പൊന്നമ്പലം പറഞ്ഞു.

അർധസഹോദരൻ തന്റെ ഭക്ഷണത്തിലും വിഷം കലർത്തിയിരുന്നു എന്നും, ഡോക്‌ടർമാരാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ സഹോദരൻ ആഭിചാരക്രിയകൾ ചെയ്തുവെന്നും പൊന്നമ്പലത്തിന്റെ ആരോപണമുണ്ട്. "1500ഓളം സിനിമകളിൽ എപ്പോഴെല്ലാം ഞാൻ ഇടികൊണ്ട് പണം സമ്പാദിച്ചിരുന്നുവോ, അതെല്ലാം എന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു. എന്റെ സഹോദരൻ എന്നോട് ഇങ്ങനെ ചെയ്തു എന്നറിഞ്ഞപ്പോൾ അതെന്നെ ഒരുപാട് വേദനിപ്പിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു.

പൊന്നമ്പലം സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് പക്ഷേ ദുർവിധി നേരിടേണ്ടതായി വന്നു. 2004ൽ തുടങ്ങിയ ആദ്യ ചിത്രം റിലീസ് ചെയ്യാൻ വളരെ വൈകി. അതിനു ശേഷം ആരംഭിച്ച ചിത്രം ഉപേക്ഷിക്കേണ്ടിവന്നു. 2010ൽ പുതുമുഖങ്ങൾക്കൊപ്പം അദ്ദേഹം മറ്റൊരു ചിത്രം കൂടി തുടങ്ങിവച്ചു. ഈ സിനിമയുടെ കാര്യവും മെച്ചമല്ലായിരുന്നു. ഇതിനു ശേഷം പൊന്നമ്പലത്തിന്റെ അഭിനയിക്കാനുള്ള അവസരങ്ങളും കുറഞ്ഞു തുടങ്ങി. ഇതിനു ശേഷം, തമിഴ് പടം, വെങ്കായ്, പൊന്നറ ശങ്കർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറുതായി മുഖം കാണിച്ചു എന്ന് പറയാം

മലയാളത്തിൽ മോഹൻലാൽ ചിത്രം 'മൂന്നാം മുറ'യിലെ പീറ്റർ എന്ന വേഷത്തോടെയായിരുന്നു ആരംഭം. പിന്നീട് ഓർക്കാപ്പുറത്ത്, സാമ്രാജ്യം, സ്റ്റാലിൻ ശിവദാസ്, താണ്ഡവം, പ്രജാപതി, പായും പുലി, ആട് 2 തുടങ്ങിയ സിനിമകളിൽ പൊന്നമ്പലം വില്ലനായി നിറഞ്ഞാടി. 2018ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് തമിഴ് രണ്ടാം സീസണിൽ ഇദ്ദേഹം ഒരു മത്സരാർത്ഥി ആയിരുന്നു. ഇവിടെയും പൊന്നമ്പലത്തെ വിവാദങ്ങൾ പിടികൂടി. സഹ വനിതാ മത്സരാർത്ഥികളോട് ലിംഗ വിവേചനപരമായ കമന്റുകൾ പറഞ്ഞതിന് പൊന്നമ്പലം വിവാദം ക്ഷണിച്ചു വരുത്തി.

ഇപ്പോൾ തെരുവ് കലാകാരന്മാർക്കൊപ്പം വീൽചെയറിൽ ഇരുന്നു നൃത്തം ചെയ്യുന്ന അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്റെ ഈ അവസ്ഥ ശത്രുവിന് പോലും വരാൻ പാടില്ല എന്ന ചിന്താഗതിയാണ് പൊന്നമ്പലത്തിന്. "കഴിഞ്ഞ നാല് വർഷങ്ങളിൽ എന്റെ ശരീരത്തിൽ 750 ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. എന്റെ ആരോഗ്യം മോശമായപ്പോൾ സഹായത്തിനായി വന്നത് നടൻ ചിരഞ്ജീവി മാത്രമാണ്," എന്ന് പൊന്നമ്പലം ഒരിക്കൽ പറഞ്ഞിരുന്നു. 2022ലാണ് പൊന്നമ്പലം ഏറ്റവും ഒടുവിലായി ഒരു തമിഴ് സിനിമയിൽ വേഷമിട്ടത്.

19/04/2026

ശരിയല്ലേ?

Address

Kottayam

Alerts

Be the first to know and let us send you an email when Cook Book posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share