SuniKa

SuniKa SunithaVerse ✍️
Malayalam stories & emotional writings 💛
Stories that stay with you… 🌙
🔍 Search: SunithaVerse

07/05/2026

Follow My Writing Journey ❤️

07/05/2026

Follow my Writing Journey ❤️

07/05/2026

I got over 20 reactions on one of my posts last week! Thanks everyone for your support! 🎉

03/05/2026

Thanks to all my friends 🙏

ആദ്യത്തെ റോസാദളം - ഭാഗം 2
01/05/2026

ആദ്യത്തെ റോസാദളം - ഭാഗം 2

ആദ്യത്തെ റോസാദളം - ഭാഗം - 2

​"- ഒരു തകർന്ന തുടയെല്ലിന്റെ ഒട്ടിച്ചേർന്ന അടയാളത്തിലാണ് ഈ ഭൂഗോളത്തിലെ ആദ്യത്തെ സ്നേഹലിഖിതം കുറിക്കപ്പെട്ടത്."

​എന്നുവെച്ചാൽ....? അവൻ അമ്പരന്നു...
ഉം... അവൾ മൂളി...
​"അതെ, മനുഷ്യൻ മൃഗമല്ലാതായി മാറിയതിന്റെ ആദ്യത്തെ അക്ഷന്ത്യവ്യമായ അടയാളപ്പെടുത്തൽ.
ശരൺ, അതൊരു അതിപ്രാചീന മനുഷ്യസ്ഥിയിലായിരുന്നു, അതിൽ പരിശോധന നടത്തിയ ശാസ്ത്രലോകം നടുക്കത്തോടെ ഒരു സത്യം കണ്ടുപിടിച്ചു, ആ സ്ത്രീയുടെ തുടയെല്ലുകൾ തകർന്നുപോയത് വീണ്ടും ഒട്ടിച്ചേർന്നിരുന്നു.
അവൾ പിന്നെയും ജീവിച്ചിരുന്നു...!!"
​"എനിക്കൊന്നും മനസ്സിലാവുന്നില്ല അനു..."
​വിഡ്ഢിയാനേ നീ സയൻസ് പഠിച്ചിട്ടില്ലേ, ഒരു വ്യക്തിയുടെ തുടയെല്ലുകൾ തകർന്നാൽ അതു ഏതു വിധേനയോ ആവട്ടെ ഭേദപ്പെടാൻ ചുരുങ്ങിയത് എത്ര കാലമെടുക്കും?
​"ഏറ്റവും ചുരുങ്ങിയത് ആറു മാസമെങ്കിലും..."
​"ഇപ്പോൾ നീ ഉത്തരത്തിനടുത്തെത്തി, ഇനിയാലോചിക്ക്,

ഭൂമിയിലെ ആദ്യത്തെ പ്രണയലിഖിതം എങ്ങനെയാണാ തുടയെല്ലിന്റെ കൂടിച്ചേരലിൽ സ്നേഹത്തിന്റെ ആദ്യ ജന്മമെന്ന നിലയിൽ കുറിച്ചുവെക്കപ്പെട്ടതെന്ന്...!!
ഒന്നുരണ്ടു നിമിഷത്തെ ആലോചനയ്ക്കൊടുവിൽ ഒരു ഞെട്ടലോടെ അവൻ പറഞ്ഞു,
​"തുടയെല്ലു തകർന്ന അവളെ ആരോ ഏറ്റവും കുറഞ്ഞത് ആറുമാസമെങ്കിലും കാടിന്റെ വന്യതയിൽ അപകടങ്ങളിൽ പെടാതെ മറച്ചുവെച്ചു, നിത്യവും പരിചരിച്ചു, ഭക്ഷണമെത്തിച്ചു, ആ മുറിവുകളുണങ്ങി എല്ലുകൾ കൂടിച്ചേർന്നവൾ നടക്കാൻ പ്രാപ്തയാവും വരെ ഉപേക്ഷിക്കാതെ നെഞ്ചോട് ചേർത്തു പിടിച്ചു, അങ്ങനെയല്ലേ?
​അനുവിന്റെ മറുപടി കിട്ടാതായപ്പോൾ ശരൺ അവളെ നോക്കി..
നിറഞ്ഞു തുളുമ്പിയ കണ്ണുകളുമായി അവൾ ആർദ്രമായ് അവനെത്തന്നെ നോക്കിയിരിക്കുന്നു...
തന്റെയും കണ്ണുകൾ അറിയാതെ നിറഞ്ഞു വരുന്നതെന്തിനാണെന്ന് അവനുമപ്പോൾ മനസ്സിലായതേയില്ല!

-SunithaVerse ✨

ആദ്യത്തെ റോസാദളം - ഭാഗം - 2 ​"- ഒരു തകർന്ന തുടയെല്ലിന്റെ ഒട്ടിച്ചേർന്ന അടയാളത്തിലാണ് ഈ  ഭൂഗോളത്തിലെ ആദ്യത്തെ സ്നേഹലിഖിതം...
29/04/2026

ആദ്യത്തെ റോസാദളം - ഭാഗം - 1 ​"സ്നേഹം എന്ന വികാരം മനുഷ്യനിൽ ആരംഭിച്ചതെന്നാണെന്ന് നിനക്കറിയാമോ?" അനു ശരണിനോട് ഒരു ക്വിസ് മ...
26/04/2026

ആദ്യത്തെ റോസാദളം - ഭാഗം - 1

​"സ്നേഹം എന്ന വികാരം മനുഷ്യനിൽ ആരംഭിച്ചതെന്നാണെന്ന് നിനക്കറിയാമോ?" അനു ശരണിനോട് ഒരു ക്വിസ് മാസ്റ്ററെപ്പോലെ ചോദിച്ചു....

​'സ്നേഹം'....! അവനതെപ്പറ്റി ആലോചിച്ചിട്ടില്ലായിരുന്നു...,

"നൂറ്റാണ്ടുകൾക്കു മുമ്പ്..."
അവൻ മറുപടി നൽകി..

"എത്ര നൂറ്റാണ്ട്?" അവൾ വിടാനുള്ള ഭാവമില്ല,

"ഇതെന്തു കൂത്താണ്, മനുഷ്യനുണ്ടായ കാലം മുതലേ..."

​" 'സർവൈവ് ദ ഫിറ്റസ്റ്റ്' എന്നായിരുന്നു കാട്ടിൽ നാം പ്രാകൃതരായലയുന്ന കാലത്തെ നിയമം....
പ്രായം കൊണ്ട് പ്രയാണത്തിലേക്കെത്താനാവാത്തവരെ വഴിയിലുപേക്ഷിക്കുക, മുറിവേറ്റവരെ മൃഗങ്ങൾക്കായി വിട്ടു കൊടുക്കുക, വൈകല്യമുള്ള ജന്മങ്ങളെ കൊക്കയിലേക്കെറിയുക,
എന്നതായിരുന്നു മനുഷ്യന്റെ രീതികൾ.
​പക്ഷെ എവിടെവെച്ച്, ഏതു കാലയളവിൽ വെച്ച് കാലത്തിന്റെ ഈ അനാദിയായ പ്രവാഹത്തിൽ ലോകത്തിലെ ഏറ്റവും മനോഹരമായ പൂവെന്ന വണ്ണം സ്നേഹമെന്ന വികാരം ജനിച്ചുവീണതെന്ന് നിനക്കറിയാമോ എന്നാണു ചോദിച്ചത്?"

​ശരണിനറിയില്ലായിരുന്നു....
അവൻ അത്ഭുതത്തോടെ അനുവിനെ നോക്കി.
ഒരു പടുകൂറ്റൻ കടൽക്കാറ്റുപോലെ ഇവൾക്കായുള്ളിൽ സ്നേഹം ഇരമ്പിയാർക്കുമ്പോഴും സ്നേഹം മനുഷ്യരിൽ എന്നായിരിക്കും ജനിച്ചിരിക്കുക എന്നു ഇതുവരെ ഓർത്തില്ലല്ലോ എന്നവൻ ഞെട്ടലോടെ പിന്നെയുമോർത്തു....

​അവൾ കുസൃതിയോടെ ചിരിച്ചു,

( തുടരും )

- SunithaVerse

13/04/2026

I got over 10 reactions on one of my posts last week! Thanks everyone for your support! 🎉
Thanks to all🙏❤️

Address

Perinthalmanna
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when SuniKa posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category