28/07/2021
മലയാളികളുടെ ഗൃഹ സങ്കല്പം വളരെ വിശാലമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ,...
നമ്മൾ കൂടുതൽ അടുത്തിടപഴകി സമയം ചിലവഴിക്കുന്ന വീട് നമുക്ക് സന്തോഷവും, സമാധാനവും നൽകുന്നുണ്ടെങ്കിൽ അതിൽപരം ആത്മ സംതൃപ്‌തിയായി മറ്റൊന്നില്ല.
ഇത്തരത്തിൽ ഒരു വീട് നിർമിക്കുമ്പോൾ സ്ഥലത്തിന്റെ സൗകര്യം കൃത്യമായി ഉപയോഗപ്പെടുത്തണം.
ഞങ്ങളുടെ (CAPITOL-Builders ) പുതിയ പ്രൊജക്റ്റ് ഒരു സുഹൃത്തിന് വേണ്ടിയുള്ളതാണ് എങ്കിലും പ്രത്യക്ഷത്തിൽ അദ്ദേഹം ഞങ്ങൾക്ക് ഒരു ഉപപോക്താവ് കൂടിയായതിനാൽ അഭിപ്രായങ്ങൾ പങ്ക് വെക്കുന്നതിൽ ഒരു തടസ്സം ഉണ്ടായിരുന്നില്ല.
സുഹൃത്തിന്റെ ആഗ്രഹങ്ങള്‍ ചോദിച്ചറിഞ്ഞ ഞങ്ങൾ ഈ പ്രൊജക്റ്റ് ഏറ്റെടുത്ത് വീട് നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കി.
വീട് വയ്ക്കാൻ സ്ഥലം ഒരു പ്രശ്നമുള്ള സാഹചര്യമായിരുന്നില്ല, എങ്കിലും മനസ്സിനിണങ്ങിയ, വളരെ ആർഭാടമൊന്നുമില്ലാത്ത ഒരു വീടായിരുന്നു വീട്ടുടമ ഷറഫിന്റെ ലക്ഷ്യം.
Estimation
------------------
• ഇരുനില, 1750 Sqft
• 3 bed room (2 and 1)
• Modern style
ഇവിടെ വീടിനകത്ത് മുറികളില്‍ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കും വിധത്തിലാണ് ജാലകങ്ങള്‍ ഘടിപ്പിക്കാനുദ്ദേശിക്കുന്നത് .
സ്വീകരണ മുറിയെ ടി.വി. കാണാനും ഭക്ഷണം കഴിക്കാനുമുള്ള ഇടങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നുണ്ട്.
വീട്ടിലെത്തുന്ന അതിഥികളോട്
മറയില്ലാതെ സംസാരിക്കാനുള്ള ഇടം അടുക്കളയുടെ കാര്യത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ ഇത് ഇഷ്ടാനുസരണം,,വേണമെങ്കിൽ മറയോട് കൂടിയുള്ളതുമാക്കാം.
ഡൈനിങ് ടേബിളില്‍ നിന്ന് അടുക്കളയുടെ മുഴുവന്‍ കാഴ്ചയും സാധ്യമാകുന്ന തരത്തിലാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്, അതിഥിക്കും ആതിഥേയര്‍ക്കും തമ്മില്‍ മറയില്ലാതെ സംസാരിക്കുന്നതിന് ഇത് സഹായകരമാണ്. ഇതും ഇഷ്ടാനുസരണം മറയോടുകൂടിയോ അല്ലാതെയോ നിർമിക്കാം.
അടുക്കളയില്‍ പാത്രങ്ങളൊന്നും പുറമേയ്ക്ക് കാണാതെ ഒതുക്കി വയ്ക്കാവുന്ന തരത്തില്‍ ഫര്‍ണിച്ചറുകള്‍ ഉപയോഗപ്പെടുത്താനാണ് ഉദ്ദേശം .
ഗേറ്റിലേക്കും മുറ്റത്തേക്കും പൂര്‍ണമായും കാഴ്ച സാധ്യമാകുന്ന തരത്തില്‍ ജാലകങ്ങളെ ക്രമീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
താഴത്തെ നിലയില്‍ രണ്ടു ബെഡ്‌റൂമാണ് ഷറഫിന് (Customer) ആവശ്യം.
മാസ്റ്റര്‍ ബെഡ്‌റൂമിനകത്ത്, സൗകര്യങ്ങള്‍ക്കൊത്ത് ഷെല്‍ഫ് നിര്‍മ്മിക്കാനും,
മുറിയുടെ മൂലയില്‍ ചുമരില്‍ മേശയും കൂടെ ലാപ്ടോപ് /Computer ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
വീടിന്റെ സ്റ്റെയര്‍കേസായിരിക്കും ആകര്‍ഷണീയമായ മറ്റൊരു കാഴ്ച. കുറഞ്ഞ സ്ഥലത്ത് സൗകര്യത്തോടെ കയറാവുന്ന സ്റ്റെയര്‍കേസ് വേണമെന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങൾ തിരഞ്ഞെടുത്തത്, സ്റ്റെയര്‍കേസിന് മാറ്റ് കൂട്ടാൻ സ്റ്റീലിൽ ഡിസൈൻ ചെയ്ത hand rest ആണ്.
സ്റ്റെയര്‍കേസിന്റെ മുകളിൽ ഗ്രാനൈറ്റ്‌വച്ചു മോടികൂടാനാണ് വീട്ടുകാർക്ക് താല്പര്യം. വീടിന്റെ മൊത്തത്തിലുള്ള ഡിസൈനിനോട് താരതമ്യപ്പെടുത്തുമ്പോൾ വീട്ടുകാരുടെ ഈ തീരുമാനം നന്നായി എന്ന് തോന്നി.
രണ്ടാം നിലയില്‍ ഒരു ബെഡ്‌റൂമാണുള്ളത് . രണ്ടാം നിലയിലെ ഹാളില്‍ ഒരു ചെറിയ ബാര്‍ ഏരിയയും ഒരുക്കിയിട്ടുണ്ട്.
മനോഹരമായ ഒരു കാർപോർച്ചാണ് മറ്റൊരാവശ്യം, അതും വളരെ ആകർണീയമായി നിർമ്മിച്ച് നൽകാൻ ഞങ്ങളുടെ മുൻകാല പ്രൊജെക്ടുകളാൽ പ്രചോദനമാണ്.
For more details, contact us...
CAPITOL-Builders, Engineers&Architects
Tirur road-Alingal.