Thalir Green

Thalir Green Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thalir Green, Garden Center, Vattapparambu South Junction, Angamaly.

21/04/2022

Ameri Camilia Home with 9 buds❤💚💛🤍💜💙 with kids danceing to the new pebble arrangements ...

05/06/2021
Eid Mubarak
12/05/2021

Eid Mubarak

HAPPY MOTHERS DAY
09/05/2021

HAPPY MOTHERS DAY

𝗛𝗔𝗣𝗣𝗬 𝗟𝗔𝗕𝗢𝗨𝗥 𝗗𝗔𝗬
30/04/2021

𝗛𝗔𝗣𝗣𝗬 𝗟𝗔𝗕𝗢𝗨𝗥 𝗗𝗔𝗬

14/04/2021

പാവയ്ക്ക, കൈപ്പക്ക എന്ന പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന പാവൽ പച്ചക്കറികളിൽ വച്ച് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളതാണ്. പ്...
07/04/2021

പാവയ്ക്ക, കൈപ്പക്ക എന്ന പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന പാവൽ പച്ചക്കറികളിൽ വച്ച് ഏറ്റവും കൂടുതൽ ഔഷധഗുണങ്ങൾ ഉള്ളതാണ്. പ്രധാനമായും പാവൽ രണ്ടുതരമുണ്ട് കക്കരി പോലെ നീളമുള്ളതും നീളംകുറഞ്ഞ അല്പം ഉരുണ്ടതും. കൈപ്പക്കയുടെ കൈപ്പ് കളയാൻ ഇത് ഉപ്പ് വെള്ളത്തിൽ വേവിച്ച് നീരൂറ്റി കളഞ്ഞാൽ മതി. കരൾരോഗങ്ങൾ, രക്തവാതം,പ്ലീഹ വീക്കം, തുടങ്ങിയവയ്ക്കെല്ലാം പാവയ്ക്കയുടെ ഉപയോഗം ഫലപ്രദമാണ്. ഇതിന്റെ നീര് രണ്ടൗൺസ് വീതം രണ്ടു നേരം കഴിക്കുന്നത് പ്രമേഹരോഗികൾക്കും മഞ്ഞപ്പിത്തത്തിനും ഗുണപ്രദമാണ്. മലയാളികൾ പ്രധാനമായും അച്ചാറിനും, കറി വെക്കുവാനും, വറ്റൽ ഉണ്ടാക്കുവാനും പാവയ്ക്ക ഉപയോഗിക്കുന്നു. എങ്ങനെ ഉപയോഗിച്ചാലും ആരോഗ്യകാര്യത്തിൽ പാവൽ തന്നെ കേമൻ. ഇതിൻറെ നീര് പഞ്ചസാര ചേർത്ത് കവിൾകൊണ്ടാൽ വായ്പുണ്ണ് ശമിക്കും. പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം രണ്ടുനേരം കഴിച്ചാൽ മഞ്ഞപ്പിത്തം മാറും.

Plants available Green Vattapparambu South»»» Call 9645799989 for more info.

We are open from 9am to 9pm
🙏🙏🙏

A flower blossoms for its own joy.
04/04/2021

A flower blossoms for its own joy.

ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ വരെ പരാമര്‍ശിച്ചിട്ടുള്ള ഒരു പഴമാണ് ഇലന്തപ്പഴം .പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിൾ എന്ന ഇലന്തപ്പ...
03/04/2021

ഇന്ത്യന്‍ ഇതിഹാസങ്ങളില്‍ വരെ പരാമര്‍ശിച്ചിട്ടുള്ള ഒരു പഴമാണ് ഇലന്തപ്പഴം .പോഷകങ്ങളുടെ കലവറയായ ചൈനീസ് ആപ്പിൾ എന്ന ഇലന്തപ്പഴത്തെക്കുറിച്ച് പറയാം. തമിഴിൽ ഇലന്തപ്പഴമെന്നും ഹിന്ദിയിൽ ബെർ എന്നും ഇംഗ്ലിഷിൽ ഇന്ത്യൻ‌ പ്ലം, ചൈനീസ് ആപ്പിൾ എന്നുമെല്ലാം പല പേരുകളിൽ അറിയപ്പെടുന്ന പഴമാണ് വൈൽഡ് ബെർ എന്ന ഇലന്തപ്പഴം. ഇലന്തപ്പഴം വീട്ടിലും കൃഷി ചെയ്യാൻ കഴിയും. അതുമല്ലെങ്കിൽ ഒരു മരമെങ്കിലും ഒരു വീട്ടിൽ ഉണ്ടായാൽ നല്ലത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഈ പഴത്തിൽ പ്രധാന ജീവകങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ സിയുടെ കലവറയായ ഈ പഴത്തില്‍ കാല്‍സ്യം, അയണ്‍, ഫോസ്ഫറസ്, വിറ്റാമിന്‍ ബി എന്നിവയും അടങ്ങിയിരിക്കുന്നു. ഇലന്തപഴം ഇംഗ്ലീഷില്‍ ചൈനീസ് ആപ്പിള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിസിഫസ് മൗറിഷ്യാന Sisyphus mauriciana എന്നതാണ് ഇലന്തപ്പഴത്തിന്റെ ശാസ്ത്രനാമം.1.5 മീറ്റര്‍ മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ ഇലന്തപ്പഴം വളരും. ഇലന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് പ്രോപ്പർട്ടീസും ന്യൂട്രിയൻസും കാൻസർ രോഗത്തെ വരെ തടയാൻ കഴിവുള്ളത്. വൈറ്റമിൻസ് കൂടാതെ ധാരാളം കാൽസ്യം, ഫോസഫറസ്, അയൺ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളേയും, പേശികളേയും പല്ലിനേയും ബലപ്പെടുത്തുന്നു.

Plants & Pots available Green Vattapparambu South»»» Call 9645799989 for more info.

We are open from 9am to 9pm
🙏🙏🙏

🌱

ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളരുന്ന ഈ കുഞ്ഞന്‍ മധുര ഓറഞ്ചിനെ നമുക്ക് ചട്ടിയിലും വളര്‍ത്താം. ചെറിയ ഇലകള്‍ ആണ് ഇതിനുള്ളത...
31/03/2021

ട്രോപ്പിക്കല്‍ കാലാവസ്ഥയില്‍ വളരുന്ന ഈ കുഞ്ഞന്‍ മധുര ഓറഞ്ചിനെ നമുക്ക് ചട്ടിയിലും വളര്‍ത്താം. ചെറിയ ഇലകള്‍ ആണ് ഇതിനുള്ളത്. വെളുത്ത നിറത്തിലുള്ള കുഞ്ഞന്‍ നക്ഷത്ര പൂക്കള്‍ ശിഖരങ്ങളില്‍ ആണ് മുളപൊട്ടുന്നത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കൂടുതല്‍ വിളവ് കിട്ടുന്നതെങ്കിലും എല്ലാ സീസണിലും കായ്കള്‍ ഉണ്ടാവും. ഇതിന്റെ തൊലിക്ക് നല്ല മധുരമുള്ളതുകൊണ്ട് ഇത് തൊലിയോടെ കഴിക്കാമെന്നത് തന്നെയാണ് ഇതിന്റെ സവിശേഷത. കണ്ടാല്‍ ചൈനീസ് ഓറഞ്ച് പോലെ ആണ് ഇത് പക്ഷെ ചൈനീസ് ഓറഞ്ച് അല്ല. നാരകത്തെ പോലെതന്നെ മുള്ളുള്ള ഒരു ചെടിയാണ് ഇസ്രായേൽ ഓറഞ്ച് എന്ന വിളിപ്പേരുള്ള കുംക്വറ്റ്‌ (kumquat) 8 തൊട്ടു 15 അടി വരെ ഉയരം വയ്ക്കാം. വളരെ സാവധാനമേ വളരു ഒരു അലങ്കാര ചെടികൂടെ ആണ് ഇത്. നാരക കുടുംബത്തില്‍ ഒരുപാട് പേരുണ്ടെങ്കിലും എന്നെ അതിശയിപ്പിച്ച ഒന്നാണിത് കുഞ്ഞു 3 – 3.5 cm വലുപ്പമുള്ള നീണ്ട കായ്കള്‍ ആണ് ഇതിനുള്ളത്. തോടോട് കൂടെ കഴിക്കാം. അതിന്റെ മാതളതെക്കാളും മധുരം ഉണ്ട് പുറംതൊലിക്കു. കമ്പിളി നാരകം ( ബംബിളിമാസ്സ് ) ഇന്റെ രുചിയോടാണ് സാമ്യം. സലാടിനും പഴമായും മറ്റും ഉപയോഗിച്ചുവരുന്നു.

Plants & Pots available Green Vattapparambu South»»» Call 9645799989 for more info.

We are open from 9am to 9pm
🙏🙏🙏

അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് സോയബീൻ. കൂടുതൽ മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിൽ വേണം സോയ കൃഷി ചെയ്യാൻ...
30/03/2021

അടുക്കളത്തോട്ടത്തിൽ കൃഷി ചെയ്യാവുന്ന വിളയാണ് സോയബീൻ. കൂടുതൽ മണൽ കലർന്നതും അമ്ലഗുണമുള്ളതുമായ മണ്ണിൽ വേണം സോയ കൃഷി ചെയ്യാൻ. അധികം മഞ്ഞും വേനലും ഏൽക്കുന്നത് ചെടിവളർച്ചയെ പ്രതികൂലമായി ബാധിക്കും. തനിവിളയായും ഇടവിളയായും കൃഷിചെയ്യാം. തെങ്ങ്, കരിമ്പ്, വാഴ, മരച്ചീനി, പരുത്തി, മഞ്ഞൾ എന്നിവയ്‌ക്കൊപ്പം കൃഷി ചെയ്യുന്നത് അധികം വെയിൽ ഏൽക്കുന്നതിൽ നിന്നും സോയകൃഷിയെ സംരക്ഷിക്കും. നീർവാർച്ചയുള്ള മണൽ മണ്ണോ ചെളികലർന്ന പശിമരാശി മണ്ണോ എക്കൽ മണ്ണോ ഇതിന്റെ വളർച്ചയ്‌ക്ക് നല്ലതാണ്. കാലവർഷാരംഭത്തിനു മുമ്പും ശേഷവും കൃഷിചെയ്യുന്നതാണ് നല്ലത്. സോയാവിത്തുകൾ ഉഴുത് ഒരുക്കി വച്ചിരിക്കുന്ന കൃഷിസ്ഥലങ്ങളിൽ നേരിട്ട് വിതയ്‌ക്കാവുന്നതാണ്. ജൈവവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ അടിവളമായി നിലത്ത് ഉഴുതു ചേർക്കണം. വിതയ്‌ക്കുന്നതിന് 24 മണിക്കൂർ മുൻപ് ജീവാണുവളങ്ങൾ തണുത്ത കഞ്ഞിവെള്ളത്തിൽ കലക്കി നിഴലിൽ ഉണക്കി വയ്‌ക്കുക.

ഇലകൾ മഞ്ഞളിച്ച് കൊഴിയുന്നതാണ് വിളവെടുക്കാറായതിന്റെ സൂചന. വിളവെടുത്ത കായ്‌കൾ 10 ദിവസത്തോളം തണലത്ത് ഉണക്കണം. വിത്തുകൾ വടി കൊണ്ട് തല്ലിക്കൊഴിക്കണം.

Plants & Pots available Green Vattapparambu South»»» Call 9645799989 for more info.

We are open from 9am to 9pm
🙏🙏🙏

പേരിൽ മാത്രമേയുള്ളൂ വെള്ളരി ഇതൊരു പാഷൻ ഫ്രൂട്ട് കൂടുംബത്തിൽ പെട്ട ഫലവർഗ്ഗമാണ് ഈ സവിശേഷ വെള്ളരി. മലയാളികൾക്ക് ഇത് ഇന്നും ...
29/03/2021

പേരിൽ മാത്രമേയുള്ളൂ വെള്ളരി ഇതൊരു പാഷൻ ഫ്രൂട്ട് കൂടുംബത്തിൽ പെട്ട ഫലവർഗ്ഗമാണ് ഈ സവിശേഷ വെള്ളരി. മലയാളികൾക്ക് ഇത് ഇന്നും അത്ര പരിചിതമായിട്ടില്ല.ആകാശവെള്ളരി ബാഗിലോ ചെറിയ സ്ഥലത്തോ കൃഷി ചെയ്യാൻ പ്രയാസമുള്ളതാണ്.പടരാൻ ധാരളംസ്ഥലം ആവശ്യമാണ് . മരങ്ങളിലോ ടെറസിലോ കയറ്റി വിടുന്നതായിരിക്കും നല്ലത്. വളത്തിനായി ചാണകവും എല്ലുപൊടിയും ബയോഗ്യാസ് സ്ളറിയുമൊക്കെ സമൃദ്ധമായി നൽകാം . ആകാശവെള്ളരിക്കു . ഇടയിക്കൊന്നു കൊമ്പുകോതല് നടത്തുന്നത് വശങ്ങളിൽ ചില്ല പൊട്ടി വളരുന്നതിനും കൂടുതൽ കായ്ക്കാനും പ്രചോദനമാകും.

വള്ളികൾ വേരു പിടിപ്പിച്ച് വെക്കുന്നതാണ് ഉത്തമം. 7-ാം മാസം മുതല് കായ്ചു തുടങ്ങും. വെള്ളവും വളവും വളർച്ചക്കനുസരിച്ച് കൊടുത്തു കൊണ്ടിരിക്കണം.കീടാക്രമണങ്ങൾ ഒന്നും ഇല്ല.കടും പച്ച ഇടതൂർന്നു ഇലകളും വള്ളികളുമായതിനാൽ ജൈവ പന്തലായി 2-in one..ആയും ഉപയോഗിക്കാം.

ഒരു ചെടിയില്നിന്ന് എഴുപത് വെള്ളരിവരെ കിട്ടും. കിലോയ്ക്ക് 120 രൂപ. കായ് പച്ചയ്ക്ക് സലാഡ് ആയും വിളഞ്ഞാൽ ജാം, ജെല്ലി, ഫ്രൂട്ട് സലാഡ്, ഐസ്ക്രീം എന്നിവയൊരുക്കാനും നന്ന്. തൊണ്ട് ചെത്തിക്കളയേണ്ടതില്ല. ഓഗസ്റ്റ് സെപ്റ്റംബറിൽ നല്ല വിളവ് കിട്ടും. രണ്ടുമാസത്തെ വളർച്ച മതി കായ്കൾ വിളയാൻ . ഇതിന്റെ ഇലകളുണക്കി 'ഗ്രീന് ടീ' തയ്യാറാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി. വർദ്ധിപ്പിക്കും . കായ്കളിലടങ്ങിയ 'പാസിപ്ലോറിന്' എന്ന ഘടകം രക്തസമ്മർദ്ദം , പ്രമേഹം, കൊളെസ്ട്രോൾ തുടങ്ങിയ രോഗാവസ്ഥകൾ പ്രതിരോധിക്കും.

Plants & Pots available Green Vattapparambu South»»» Call 9645799989 for more info.

We are open from 9am to 9pm
🙏🙏🙏

Address

Vattapparambu South Junction
Angamaly
683579

Telephone

9645799989

Website

Alerts

Be the first to know and let us send you an email when Thalir Green posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thalir Green:

Share

Category