Thodi - Mathuppuram Gardens

Thodi - Mathuppuram Gardens Agriculture

21/01/2026
21/01/2026
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌺🌼💐
16/09/2024

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌺🌼💐

      തൊടിയിലെ കൂട്ടുകാർ..
05/06/2024



തൊടിയിലെ കൂട്ടുകാർ..

26/05/2024
കീടനാശിനികളടിച്ച് തമിഴ്നാട്ടില്‍ നിന്നെ ത്തുന്ന കൊന്ന കറി വേപ്പിലകള്‍ ഇനി അടുക്കളയിലേക്ക് കയറ്റില്ല എന്ന് മല യാളികള്‍ ശപ...
16/12/2022

കീടനാശിനികളടിച്ച് തമിഴ്നാട്ടില്‍ നിന്നെ ത്തുന്ന കൊന്ന കറി വേപ്പിലകള്‍ ഇനി അടുക്കളയിലേക്ക് കയറ്റില്ല എന്ന് മല യാളികള്‍ ശപഥം എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഒരിത്തിരിമണ്ണ് അടു ക്കള വശത്തുണ്ടെ ങ്കില്‍ കൊന്ന കറി വേപ്പിനെക്കാള്‍ പതിന്മടങ്ങ് മണവും ഗുണവും രുചിയുമു ള്ള ജീരക കറിവേപ്പ് നമുക്ക് അനായാ സം വളര്‍ത്തിയെ ടുക്കാം.
ഫ്ലാറ്റിലാണെങ്കില്‍ പോലും ഒരു ചെടി ച്ചട്ടിയില്‍ വളര്‍ത്താ നാവും .അത്യാവശ്യം അടുക്കള ആവശ്യത്തിനുള്ള ഇലകള്‍ ഇവള്‍ നമുക്ക് തരും. തീര്‍ച്ച..!
കേരളത്തില്‍ മൂന്നി നം കറിവേപ്പാണ് സാധാരണ കാണ പ്പെടുന്നത്.കൊന്ന കറിവേപ്പ്, ജീരക കറിവേപ്പ്.ഈര്‍ക്കിലി കറിവേപ്പ്.ഇവ മൂന്നിലും ഏറ്റവും മികച്ചത് ജീരക കറിവേപ്പാണ്. പക്ഷെ ഇതിന്‍റെ വ്യാപനം തുലോം കുറവാണ്.കൊന്ന കറിവേപ്പാണ് പല തൊടികളിലും ഇന്ന് കണ്ടുവരുന്നത് .
ചന്തകളിലും കൊന്നകറിവേപ്പിന്‍റെ സാന്നിദ്ധ്യം ആണ് കൂടുതലും. അതില്‍ ഏറിയ പങ്കും തമിഴ്നാട്ടില്‍ നിന്നും മാരക വിഷ മടിച്ച് എത്തുന്നവ യാണ്. അടുത്ത കാലത്തായി തീരെ ചെറിയ ഇലകളു ള്ളതും മണം കൂടു തലുള്ളതുമായ ഒരിനം കറിവേപ്പ് ആന്ധ്രയില്‍ നിന്നും നഴ്സറികളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്അവയ്ക്ക് വില കൂടുതലാണ്.

നമുക്ക് നമ്മുടെ ജീരക കറിവേപ്പ് തന്നെയാണ് അടു ക്കളയില്‍ വേണ്ടത്. അതിനാല്‍ നമുക്ക് അവയെ നട്ടുവളര്‍ ത്താം.അവ ഔഷ ധം കൂടിയാണ്.
കടപ്പാട്...

ഇരുവേലി  എന്ന ചുമകൂര്‍ക്കഎല്ലാ വീടുകളിലും നിര്‍ബന്ധമായും വേണ്ട ചില ചെടിക ളില്‍ പ്രധാനമായ ഒന്നാണ്. ഇതിന്‍റെ ഇലകളു ടെ പ്രത...
31/08/2022

ഇരുവേലി എന്ന ചുമകൂര്‍ക്ക
എല്ലാ വീടുകളിലും നിര്‍ബന്ധമായും വേണ്ട ചില ചെടിക ളില്‍ പ്രധാനമായ
ഒന്നാണ്.
ഇതിന്‍റെ ഇലകളു ടെ പ്രത്യേക ഗന്ധം പല്ലികളെ അകറ്റി നിര്‍ത്തും
കുട്ടികളിലെ ചുമ യും അനുബന്ധ ബുദ്ധിമുട്ടുകള്‍ക്കും ഏറെ പ്രയോജന പ്പെടുന്ന ഒന്നാണ് ഇരുവേലി.
മാത്രമല്ല... മറ്റനേകം രോഗ ങ്ങള്‍ക്കും പ്രയോ ജനമാണ്.

ഒറ്റ നോട്ടത്തില്‍ ഇതിനെ പനിക്കൂര്‍ ക്കച്ചെടിയില്‍ നിന്നും വേര്‍തിരിച്ച റിയുക കുറച്ചു പ്രയാസമാണ്. പക്ഷേ ചില ചില്ലറ വ്യത്യാസങ്ങള്‍ കാണാം. പനിക്കുര്‍ക്കില കട്ടി യുള്ളതും മാംസള വുമാണ് പക്ഷേ ഇരുവേലി ഇല നനു ത്തതും താരതമ്യേ ന ജലാംശം കുറ ഞ്ഞതുമാണ്. ഗന്ധത്തിലും ഇവ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്.

ഒരേ കുടുംബക്കാ രാണെങ്കിലും സ്വഭാ വത്തില്‍ വിരുദ്ധന്‍ മാരാണ് ഇവര്‍. രണ്ടു ചെടികളെ യും അടുപ്പിച്ചടുപ്പിച്ച് നടരുതെന്നാണ് പഴ മക്കാര്‍ പറയുന്നത്. ഉണങ്ങിപ്പോകുമത്രേ..
ഇരുവേലിയുടെ
ഔഷധപ്രയോഗങ്ങള്‍ -
1. ഇരുവേലിയുടെ രണ്ടിലയിട്ടു തിള പ്പിച്ച വെള്ളം കുടി വെള്ളമായി ഉപ യോഗിച്ചാല്‍ മൂത്രാ ശയരോഗങ്ങള്‍ പമ്പകടക്കും.

2. ഇരുവേലിയില വെള്ളം നല്ലൊരു ദാഹശമിനിയാണ്.

3.ശരീരത്തിലുണ്ടാവുന്ന ചുട്ടുനീറ്റല്‍ പനി എന്നിവക്ക് ഇരുവേലി ഉത്തമ മാണ്.

4. ഇലയിട്ടു വെന്ത വെള്ളം സ്ഥിരമായി കുടിക്കുന്നത് ഹൃദ്രോഗം (Block) മാറുവാന്‍ നന്ന്.

5. ഇരുവേലി സമൂ ലം കഷായം അതി സാരത്തിനു (വയറി ളക്കം) നന്ന്.

6. ഇലയും ഇളം തണ്ടും അരച്ചു ഉപ്പു ചേര്‍ത്തു നീരിന് ഇടുക, വേഗം സുഖമാകും.

8.ഇരുവേലികഷായത്തില്‍ കല്‍കണ്ടം ചേര്‍ത്തുകഴിച്ചാലും മൂത്രംകടച്ചില്‍ മാറും.

8. ആന്തരാവയവ ങ്ങളില്‍ ഉണ്ടാകുന്ന നീരുകള്‍ക്കും രക്തം പോകുന്ന അര്‍ശസ്സിനും ഇരു വേലി കഷായം തേന്‍ ചേര്‍ത്തുകഴി ക്കുക.

9. ദഹനക്കേടിനു ഇരുവേലിനീര്‍ ഇഞ്ചിനീര്‍ ചേര്‍ത്തു കഴിക്കുക.

10. വാതരോഗങ്ങ ളുടെ കടുപ്പം കുറ യാന്‍ ഇരുവേലി, ചുക്ക് ഇവയിട്ടു തിളപ്പിച്ച വെള്ളം സ്ഥിരമായി ഉപയോ ഗിക്കുക.
ചെറിയ ബുദ്ധിമുട്ടാ ണ് എങ്കില്‍ ആശു പത്രികളില്‍ പോകാ തെ ഈ ഇല പ്രയോ ജനപ്പെടുത്തികൂടെ?
അടുത്ത തവണ നഴ്സറികളില്‍ പോകുമ്പോ ഈ ചെടി വാങ്ങി ഒരു ചെറിയ ഗ്രോബാ ഗില്‍ നട്ടുവളര്‍ത്തു മല്ലോ....

വിവരങ്ങള്‍ക്ക് കടപ്പാടുണ്ടേ....!

അപ്പച്ചനും, അമ്മച്ചിക്കുമൊപ്പം കൊച്ചുമക്കളും 😍😍
21/10/2021

അപ്പച്ചനും, അമ്മച്ചിക്കുമൊപ്പം കൊച്ചുമക്കളും 😍😍

21/10/2021

*കൃഷിക്കാര്‍ക്ക്* *ഉപകാരപ്രദമായ*
*ചില നുറുങ്ങുകള്‍* ,,,,,,

വഴുതിന കിളിര്‍ത്തതിനു ശേഷം
ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍
എട്ടാം ആഴ്ച കായ് പറിക്കാം.

തക്കാളിയുടെ വാട്ട രോഗം തടയാന്‍ വഴുതിനയുടെ തണ്ടിന്മേല്‍ ഗ്രാഫ്റ്റിങ് നടത്തിയാല്‍ മതിയാകും.

പാവല്‍, പടവലം എന്നിവയുടെ
പൂ കൊഴിച്ചില്‍ തടയാന്‍ 25 ഗ്രാം കായം പൊടിച്ചു ഒരു ലിറ്റര്‍ വെള്ളത്തില്‍
ലയിപ്പിച്ചു തളിക്കുക.

നിര എടുത്തു തടം ശരിയാക്കി,
സൂര്യന് അഭിമുഖമായി കൃഷി ചെയ്യുന്നത് നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍
വിളവ് കൂടിയിരിക്കും.

അമരത്തടത്തില്‍ പഴയ കഞ്ഞിവെള്ളം
നിറച്ചു നിര്‍ത്തിയാല്‍ നന്നായി പൂക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കും.

പയര്‍ നട്ട് 35 ദിവസം പ്രായമാകുമ്പോള്‍
അടുപ്പു ചാരം 100 ചുവടിന് 25 കിലോഗ്രാം
എന്ന തോതില്‍ ചുവട്ടില്‍ വിതറിയാല്‍
പൂ പൊഴിച്ചില്‍ നിയന്ത്രിക്കാം.

പയറിന് 30 ദിവസം കൂടുമ്പോള്‍ കുമ്മായം ഇട്ടുകൊടുത്താല്‍ കരിമ്പിന്‍കേട് കുറയും.

ചീരയ്ക്കു ചാരം അധികം ഉപയോഗിക്കരുത്. ഉപയോഗിച്ചാല്‍ പെട്ടെന്നു കതിരുവന്ന് നശിച്ചുപോകും.

വാഴത്തടത്തിന് ചുറ്റും ചീര നട്ടാല്‍ നല്ല വലിപ്പമുള്ള ചീരത്തണ്ടുകള്‍ കിട്ടും.

ചീരയ്ക്ക് ആട്ടിന്‍ കാഷ്ഠവും കുമ്മായവും ചേര്‍ത്തു പൊടിച്ചു ചുവട്ടിലിട്ടാല്‍
ഏറ്റവും നല്ലതാണ്.

പശുവിന്റെ ചാണകം വെള്ളത്തില്‍
കലക്കി അരിച്ച് ആഴ്ചയില്‍ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ
മുരടിപ്പിനെ നിയന്ത്രിക്കാം.

തവിട്ടു നിറമുള്ള എട്ടുകാലികള്‍
കോവലിലെ പച്ചപ്പുഴുവിന്റെ ശത്രു
പ്രാണിയാണ്. അവയെ നിലനിര്‍ത്തുക.

കോവല്‍ തടത്തില്‍ ഉമി കരിച്ചിടുന്നതിലൂടെ കായ് ഫലം വിര്‍ധിപ്പിക്കാന്‍ സാധിക്കും.

പച്ചമുളകിന്റെ കടയ്ക്കല്‍
ശീമക്കൊന്നയിലയും ചാണകവും
ചേര്‍ത്തു പുതയിടുന്ന പക്ഷം വിളവ് കൂടും. കീടബാധകളില്‍ നിന്നു സംരക്ഷണവും ആകും.

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്.

മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.

കുമ്പളം പതിനെട്ടില വിടര്‍ന്നുകഴിഞ്ഞാല്‍ ആഗ്രഭാഗം നുള്ളിക്കളയണം. വിളവ് ഗണ്യമായി കൂടും.

ചേന വിളവെടുക്കേണ്ട സമയത്തിന്
ഒരു മാസം മുന്‍പ് തണ്ട് ചവിട്ടി ഒടിച്ചു കളഞ്ഞാല്‍ 15-20 ദിവസം മുന്‍പ് തന്നെ വിളവെടുക്കാന്‍ കഴിയും.

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം
മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി
ചുവട്ടില്‍ വളച്ച് മണ്ണിടുകയും
നന നിര്‍ത്തുകയും ചെയ്താല്‍
കിഴങ്ങുകള്‍ കൂടുതല്‍ വണ്ണിക്കുന്നതാണ്.

മണ്ണ് നന്നായി നനച്ച ശേഷം
വിളവെടുത്താല്‍ മധുരക്കിഴങ്ങ്
മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.

കടപ്പാട്

Roses 🌹🌹🌹
19/10/2021

Roses 🌹🌹🌹

Address

Thrikodithanam, Kottamurry P O
Changanacheri
686105

Telephone

9656865699

Website

Alerts

Be the first to know and let us send you an email when Thodi - Mathuppuram Gardens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thodi - Mathuppuram Gardens:

Share