Agrico Borewells

AGRICO: a unit of Arable Geological Research and Investigation Central Organization is a brand name synonymous with high utility borewells and matrimonial services. We started our dedicated service on borewell drilling and maintenance of borewells from 1972 at cherpulasseri in Palakkad Dist, Kerala. We the first and leading borewell drilling and service institution, offer guaranteed services on wa

ter diving, Borewell Drilling (5”Dia & 6.5” Dia Borewells) and Bore Maintenance including lifting of trapped pipes and submersible pumps.

16/08/2024

കുഴൽക്കിണറിലെ കുടുക്കങ്ങളോ തടസ്സങ്ങളോ പ്രശനങ്ങളോ 9447082367

http://agricoborewells.com

Lensfed program hosted  at Cherpulasseri “Arivum Adaravum 2023”  by Cherpulasseri unit
06/08/2023

Lensfed program hosted at Cherpulasseri “Arivum Adaravum 2023” by Cherpulasseri unit

Nalukettu home design @ Wayanad, Pulpalli nearly completion. please call for project enquiries 9447482397. Or please Vis...
04/06/2022

Nalukettu home design @ Wayanad, Pulpalli nearly completion.
please call for project enquiries 9447482397.
Or please Visit www.agricodesigns.com

Please read in full. Really useful tip.- എന്താണ് Architectural Design Consultancy? - എങ്ങനെയാണു അനാവശ്യമായി വീടു പണിയിൽ ...
27/09/2020

Please read in full. Really useful tip.
- എന്താണ് Architectural Design Consultancy?
- എങ്ങനെയാണു അനാവശ്യമായി വീടു പണിയിൽ പണം നഷ്ടപ്പെടുന്നതും പറ്റിക്കപെടുന്നതും?

കേരളത്തിലെ ഒരു ശരാശരി ആൾ ഒരു വീടും ചുറ്റുപാടും സ്വപ്നം കണ്ടു തുടങ്ങുന്നു.അതിനു വേണ്ട പണം കണ്ടെത്തുന്നു, നേരെ സ്വന്തം ഏരിയ യിലെ ഒരു designer കണ്ടു തന്റെ ഏകദേശ ആവശ്യങ്ങൾക്കനുസരിച്ചുള്ള ഒരു പ്ലാൻ വരപ്പിക്കുന്നു, അല്ലെങ്കിൽ ഇന്റർനെറ്റ്‌ ഇൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കുന്നു, പറ്റുമെങ്കിൽ ഏതെങ്കിലും 3d designer നെ കണ്ട് പിടിച്ചു ഏറ്റവും കുറഞ്ഞ റേറ്റ് ഇൽ ഒരു 3d view കൂടെ ചെയ്തെടുപ്പിക്കുന്നു, design ready !

അടുത്തതായി ഒരു കോൺട്രാക്ടറെ കണ്ട് ആകെയുള്ള പ്ലാനും 3d യും ഉപയോഗിച്ച് ഒരു കൃത്യത ഇല്ലാത്ത ഒരു sqft റേറ്റ് ഫിക്സ് ചെയ്തു പണി തുടങ്ങുന്നു, ഉദാ : 1200-2000 INR /sqft.
ഇഷ്ട്ടം പോലെ ആള്കാരുമുണ്ട് ഇതേ പോലെ proper ആയിട്ട് estimate ചെയ്യാതെ വർക്ക്‌ ഏറ്റെടുക്കാനും.
ചിലർക്ക് ഉദ്ദേശിച്ച budget ഇൽ വീടുപണി തീരും, മറ്റു ചിലർ cost കൂടുതൽ ആയി വന്നു കടമെടുക്കുന്നു, ചിലർ പണി പാതി വഴിയിലോ അല്ലെങ്കിൽ മനസ്സിൽ കണ്ട രൂപത്തിൽ ആവാതെ എന്തൊക്കെയോ ചെയ്തു കൂട്ടി ഫിനിഷ് ചെയ്തു ഒപ്പിക്കുന്നു.

സുഹൃത്തുക്കളെ, എങ്ങനെയാണു വീടു പണി ഇതേ തരത്തിലുള്ള തലവേദന ആയി മാറുന്നതും പണം പഠിക്കപ്പെടുന്നതും?
ഒന്നാമത്തെ കാര്യം, ക്ലൈന്റ് നു തന്റേതായ എല്ലാ കാര്യങ്ങളും ബഡ്ജറ്റ് ഉം ഐഡിയ കളും requirements ഉം എല്ലാം തുറന്നു പറഞ്ഞു തനിക്കാവശ്യമായ വീടും ചുറ്റുപാടും ഉണ്ടാക്കി എടുക്കാനും വർക്കിനിടയിൽ കോൺടാക്ട് ചെയ്തു സംശയനിവാരണത്തിനും കൺസൾട്ടിങ് ചെയ്യാനുമുള്ള consultant ഇല്ല എന്നതാണ് കാര്യം !
പ്ലാനും 3ഡി യും ചെയ്‍ത ആൾ തന്നെ ചിലപ്പോൾ അവരുടെ പണി കഴിഞ്ഞതോടെ out ആയിട്ടുണ്ടാവും.
സൈറ്റ് ഇൽ വർക്ക്‌ തുടങ്ങുന്നതോടെ ക്ലൈന്റ് ഉം അവിടെ വരുന്ന കോൺട്രാക്ടർ /മേസ്തിരി ആവും പിന്നീടങ്ങോട്ടു ഉള്ള മെറ്റീരിയൽസ് ഉം ഡിസൈൻ വർകസും structure എലെമെന്റ്സ് ഉം എല്ലാം തീരുമാനിക്കുന്നതും നടപ്പാക്കുന്നതും, നാട്ടിൻപുറങ്ങളിലെ പരിമിതമായ അറിവുകളും അനുഭവങ്ങളും മാത്രമുള്ള കോൺട്രാക്ടർ /പണിക്കാർ പറയുന്നതിനനുസരിച്ചാണ് foundation, pillers, beams, slabs, എന്നിവയുടെ അളവുകളും കമ്പികളുടെ കണക്കുകളും ജനലിന്റെയും വാതിലകളുടെ അളവുകളും എല്ലാം ഒരു നാട്ടുനടപ്പിലെ സൈസ് അനുസരിച്ചു അങ്ങു കൊടുക്കുന്നു, കൂടുതലും ആവുന്നു കുറവും ആവുന്നു, അങ്ങനെ വീടുപണിയിലെ ഓരോ സ്റ്റേജ് കഴിയുന്തോറും കോൺട്രാക്ടർ പറയുന്ന പൈസ കൊടുത്തു കൊടുത്തു quality control and proper engineering ഒന്നും ഇല്ലാതെ തീർത്തെടുക്കുന്നു.
ഹൌസ് വാർമിംഗ് കുറച്ചു കാലത്തിനു ശേഷമാവും engineering and design mistakes കൊണ്ടുള്ള പ്രശ്നങ്ങളായ ക്രാകുകള്, വാട്ടർ ലീക്ക് കൾ, കാലാവസ്ഥ കൊണ്ടുള്ള പ്രോബ്ലെംസ്, അമിത ചൂട് എന്നിവയൊക്കെ കണ്ടു തുടങ്ങുന്നതും ശ്രദ്ധിക്കപ്പെടുന്നതും താൻ പറ്റിക്കപെട്ടു /താൻ ഉദ്ദേശിച്ച പോലെയുള്ള പലതും തന്റെ ബഡ്ജറ്റ്നു അനുസരിച്ചു കിട്ടിയില്ല എന്ന സത്യം മനസിലാക്കുന്നതും.

വീണ്ടും തലവേദന തുടങ്ങുന്നു..

ഒരുതരത്തിൽ പറഞ്ഞാൽ കോൺട്രാക്ടർ പണിയിൽ കൃത്രിമം കാണിച്ചതിൽ അവരെ കുറ്റം പറയാനും പറ്റില്ല, കാരണം വർക്ക്‌ റേറ്റ് പറയുന്ന സമയത്തു അയാൾക്കു proper ആയിട്ട് estimate ചെയ്യാനുള്ള drawings, details, BOQ ഇതൊന്നും ക്ലൈന്റ് കൊടുത്തിട്ടുണ്ടാവില്ല, ആകെ ഒരു പ്ലാനും ഒരു 3ഡി യും ആവും ഉണ്ടാവുക, അത് മാത്രം വച്ചു എസ്റ്റിമേറ്റ് ഇട്ടാൽ ഒരു തരത്തിലും acurate estimate ആവില്ല, എന്നാലും ഒരു sqft അങ്ങു പറയും, ചിലപ്പോൾ പുള്ളിക് ലാഭമാവാം നഷ്ടമാവാം, അയാൾക് ചിലപ്പോൾ ആ വർക്ക്‌ കിട്ടണമായിരിക്കാം അയാളുടെ ജീവിതം മുന്നോട്ടേക്ക് കൊണ്ട് പോവാൻ.
സൈറ്റ് വർക്ക്‌ കൾ നടന്നു കൊണ്ടിരിക്കുമ്പോൾ എടുത്ത റേറ്റ് നഷ്ടമാവും എന്ന് തോന്നി തുടങ്ങുന്ന മുതലുള്ള ഓരോ സ്റ്റേജ് ലും അയാൾ ഏറ്റവും കുറഞ്ഞ നിലവാരത്തിലുള്ള മെറ്റീരിയൽസ് structure ഇൽ ചെയ്തു തത്കാലം രക്ഷപെടാനോ അമിത ലാഭമുണ്ടാകാനോ ശ്രമിച്ചു കൊണ്ടിരിക്കും, എല്ലാവരും അങ്ങനെ ആണെന്നല്ല പറയുന്നത്, പാവം ക്ലൈന്റ് ഇതൊന്നും അറിയുന്നില്ല, കാരണം അയാൾക് consultant ഇല്ല, അയാൾക് കൊടുക്കുന്ന ക്യാഷ് ലഭിക്കണമല്ലോ.
അതിലെ കോമഡി ഇതാണ്, അങ്ങനെ consultant ഇന് കൊടുക്കേണ്ട ക്യാഷ് ന്റെ 5ഉം 10ഉം ഇരട്ടി കോൺട്രാക്ടർക്ക് കൊടുത്തു കഴിഞ്ഞിട്ടുണ്ടാകും ഒരു കാര്യവും ഇല്ലാത്ത കരണങ്ങൾക്കും എക്സ്ട്രാ design വർക്സ്നും,

സുഹൃത്തുക്കളെ ഇതാണ് ഒരു ശരാശരി മലയാളിയുടെ വീടുപണിയിലെ സത്യാവസ്ഥ, കുറ്റം പറഞ്ഞിട്ട് കാര്യമില്ല !

നല്ലൊരു consultant / Chartered Engineer/ Architect എന്താണ് ചെയുന്നതെന്ന് പലർക്കും അറിയില്ല, നമ്മൾ അനാവശ്യമായി കളയുന്ന ക്യാഷ് വച്ചു നോക്കുമ്പോൾ architect /Engineer consulatation ഒരിക്കലും costly അല്ല, ഉള്ളതും ഉണ്ട്, അവരുടെ reputation അനുസരിച്ചു ആയിരിക്കും ,

ഇനി, എന്താണ് architecture design, എന്താണ് Chartered Engineers / architect കൾ നിങ്ങൾക്കു വേണ്ടി ചെയ്യുന്നതും എങ്ങനെയാണു നിങ്ങളുടെ വീടെന്ന സ്വപ്നങ്ങളെ നിങ്ങളുടെ ബഡ്ജറ്റിൽ കൃത്യത യോടെ design ചെയ്യുന്നതും?

- ക്ലൈന്റ്‌സ് ന്റെ requirements ഉം ബഡ്ജറ്റ് ഉം അനുസരിച്ചു design ചെയ്തു മുനിസിപ്പാലിറ്റി /പഞ്ചായത്ത് റൂൾ കൾക്ക് അനുസരിച്ചു പ്ലാനുകൾ ആയിട്ടും exterior 3d views ആയിട്ടും നിങ്ങൾക് മനസിലാക്കി തരുന്നു, മാറ്റങ്ങൾ വരുത്തുന്നു.

- ക്ലൈന്റ് അപ്പ്രൂവ്ഡ് ആയിട്ടുള്ള പ്ലാനും 3ഡിയും വച്ചു ഡീറ്റൈലിംഗ് ചെയ്തു തുടങ്ങുന്നു, ഓപ്പണിങ് schedules, wooden details etc..

- ഫൈനൽ ആയ പ്ലാൻ structure consultant നെകൊണ്ട് ഏറ്റവും ഇക്കണോമിക് ആയിട്ടുല്ല stable ആയ RCC/structure design ചെയ്യിപ്പിക്കുന്നു.

- municipality/ Panchayath Permission drawings

- സൈറ്റ് വർക്ക്‌ ലെ ഓരോ സ്റ്റേജുകളിലും ചെയ്യണ്ട വർക്കുകൾക്ക് വേണ്ട ഫുൾ സെറ്റ് ഡീറ്റൈൽഡ് Working drawings ചെയുന്നു.

- കറക്റ്റ് ആയിട്ട് എസ്റ്റിമേറ്റ് ചെയ്തു ഓരോ സ്റ്റേജ് ലും വേണ്ട മെറ്റീരിയൽസ് ന്റെ ക്വാണ്ടിറ്റി (BOQ) എടുത്തു ബഡ്ജറ്റ് നു അനുസരിച്ചു മെറ്റീരിയൽസ് തീരുമാനിക്കുന്നു.

- ക്ലൈന്റ് ന്റെ ലോക്കൽ ഏരിയ യിലോ അവിടെ വർക്ക്‌ ചെയ്യാൻ പറ്റുന്ന സ്വന്തം ഇഷ്ടപ്രകാരം പണി എടുക്കാത്ത കോൺട്രാക്ടർസ് /വർക്കേഴ്സ് നെകൊണ്ട് നേരത്തെ തയാറാക്കിയ working drawing വച്ചു quatations എടുത്തു റേറ്റ് കൾ ക്ലൈന്റ് ഉമായി ഇരുന്നു ഡിസ്‌കസ് ചെയ്തു കേപ്പബിൽ ആയ ആൾക്ക് പ്രോപ്പർ എഗ്രിമെന്റ് ഒടുകൂടി നെഗോസിയേഷൻ ഉം ചെയ്തു വർക്ക്‌ ഏല്പിക്കുന്നു.

- ഓരോ സ്റ്റേജ് ലും working drawings, structure drawings, electrical nd plumbing drawings പ്രകാരം ക്വാളിറ്റി യോട് കൂടെ സൈറ്റിൽ പണി നടക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തി weekly/monthly report ക്ലൈന്റ് നു അയക്കുന്നു.

- എല്ലാ മേജർ ആക്ടിവിറ്റീസ് ലും സൈറ്റ് supervision എഞ്ചിനീയഴ്സിനെ വച്ചു ഉറപ്പു വരുത്തുന്നു.

- വർക്ക്‌ കംപ്ലീറ്റ് ആവുന്നതിന് അനുസരിച്ചു കോൺട്രാക്ടർസ് നു പേയ്‌മെന്റ് ഇഷ്യൂ ചെയ്യിക്കുന്നു /ഇഷ്യൂ ചെയുന്നു.

- completion drawings ചെയുന്നു.

ഈ പറഞ്ഞ പണികൾ എല്ലാം ചെയ്യണമെങ്കിൽ ഒരുപാട് അധ്വാനവും ക്ഷമയും സമയവും വേണ്ടതാണ്, അതുകൊണ്ട് തന്നെ architecture consultation നു വേണ്ട ഫീ സാദാരണ ഗതിയിൽ രണ്ടു ദിവസം കൊണ്ട് പ്ലാനും 3d യും ചെന്നതിനേക്കാളും കൂടുതലാണ്. അത് പെർസെന്റജ് (% ) ആയിട്ടും ഫ്ലോർ ഏരിയ യുടെ ബേസ് ലും ആവാറുണ്ട്.
എങ്ങനെ വന്നാലും ഇത്രയും ചെയുന്ന ആൾക്ക് കൊടുക്കുന്ന ഫീ നിങ്ങൾക്കു ഒരിക്കലും നഷ്ടമാവുന്നില്ല, കാരണം ഓരോ സ്റ്റേജ് ലും എന്തൊക്കെയാണ് നടക്കുന്നതെന്നും individual ആയിട്ട് ഓരോ വർക്ക്‌ നും വരുന്ന cost നിങ്ങൾക് അറിയാൻ പറ്റും, അതുകൊണ്ട് ഓവർ റേറ്റ് ഇൽ ആർക്കും വർക്ക്‌ കൊടുക്കേണ്ട അവസ്ഥ വരില്ല.
മുകളിൽ പറഞ്ഞ പോലെ negotiation ഉം പ്രോപ്പർ drawings ഉം ഉണ്ടെങ്കിൽ ഒരിക്കലും നിങ്ങൾ പറ്റിക്കപ്പെടുന്നില്ല, മാത്രമല്ല, ഡീറ്റെയിൽസ് drawing ഇല്ലാതെ പറയുന്ന റേറ്റ് നെകാളും ലാഭകരവും ആയിരിക്കും, ഉറപ്പ്.

-ഒരു 3d designer ഒരിക്കലും ഒരു Engineer /architect അല്ല.
-ഒരു കോൺട്രാക്ടർഎത്ര എക്സ്പീരിയൻസ്ഡ് ആയാലും Engineer / architect ആവുന്നില്ല.

ഒരു B.Tech / B.E / M.E / M.Tech / B.Arch ഡിഗ്രി ഹോൾഡർ ആയിട്ടുള്ള Architect പഠിക്കുന്ന 4 / 5 വർഷത്തിൽ വീടുകൾ, വ്യാപാരസ്ഥാപനങ്ങൾ, അപ്പാർട്മെന്റുകൾ, എഡ്യൂക്കേഷണൽ, ഹോസ്പിറ്റൽസ്, ഇന്റീരിയറുകൾ തുടങ്ങി എല്ലാ വിധ ബിൽഡിംഗ്‌ കളുടെയും എല്ലാ ഏരിയ കളെ പറ്റിയും climate, structure, engineering, ഓരോ പ്രദേശത്തിന്റെയും വ്യത്യസ്തതക്ക് അനുസരിച്ചു ഉള്ള architectural styles എന്നിവയെപ്പറ്റിയും നല്ലപോലെ പഠിച്ചിട്ടാണ് Chartered Engineer / architect ആയിട്ട് പുറത്തിറങ്ങുന്നത്.

ഒരു architect ഒറിജിനൽ ആണോ അല്ലയോ എന്ന് നിങ്ങൾക് തന്നെ verify ചെയ്യാൻ പറ്റും,
നിങ്ങൾ കണ്സൾട്ട് ചെയാനുദ്ദേശിക്കുന്ന ആളുടെ Reg.Num ചോദിക്കുക,
council of architecture, delhi ആണ് ലൈസെൻസ് ഇഷ്യൂ ചെയുന്നത്, www.coa.gov.in എന്ന വെബ്സൈറ്റ് ഇൽ കേറിയാൽ ലൈസെൻസ് നമ്പർ വച്ചു verify ചെയ്യാൻ പറ്റും.

For Charterd engineers ആളുടെ Reg.Num www.ieindia.org എന്ന വെബ്സൈറ്റ് ഇൽ കേറിയാൽ ലൈസെൻസ് നമ്പർ വച്ചു verify ചെയ്യാൻ പറ്റും.

NB: ഇതൊന്നും ഇല്ലാതെ മേസ്തിരി യെ ഏല്പിച്ചാലും എന്തെങ്കിലുമൊക്കെ ഉണ്ടാക്കി എടുകാനും പറ്റും,
ഓരോ ആൾക്കാർക്കും വീട് എന്നുള്ളത് ഓരോ സ്വപ്നങ്ങളാണ്, ചെറുതായാലും വലുതായാലും.
അത് സ്വസ്ഥമായിട് മനസമാധാനത്തോടെ കേറി കിടക്കാൻ പറ്റുന്ന ഒരിടം കൂടെ ആവണം. അപുറത്തവന്റെ വീടിന്റെ വലിപ്പമോ രൂപമോ നോക്കിയല്ല സ്വന്തം സ്വപനങ്ങൾ രൂപകൽപന ചെയേണ്ടത്.
വിദ്യാഭ്യാസമുള്ള മലയാളികൾ തന്റെ വിയർപ്പിന്റെ ഫലം ആയ വീടെന്ന സ്വപ്‌നങ്ങൾ എന്തെങ്കിലും ചെയ്തു കൂട്ടി പിന്നീട് തലവേദന ആവുന്ന പ്രവണത മാറ്റണം എന്നാണ് എന്റെ എളിയ അഭിപ്രായം.

Architectural consulting സർവീസയുമായ ഏതു സംശയ നിവാരണത്തിനും എപ്പോൾ വേണമെങ്കിലും പേർസണൽ ആയി ബന്ധപ്പെടാവുന്നതാണ്.
-
Er. Anoop KT
Registered Chartered Engineer and
Structural Engineer
B.E Civil, M.E Structural

Mobile. 9447482397
-

Let’s recycle every single thing in our house to a  different level. 9447482397
04/06/2020

Let’s recycle every single thing in our house to a different level. 9447482397

17/10/2019
കൂടുതൽ അറിയുവാൻ http://bit.ly/AGRICOcpy അമർത്തുക / വിളിക്കുക 9447482397
30/09/2019

കൂടുതൽ അറിയുവാൻ http://bit.ly/AGRICOcpy അമർത്തുക / വിളിക്കുക 9447482397

Address

Cherpulassery

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+919447482397

Alerts

Be the first to know and let us send you an email when Agrico Borewells posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agrico Borewells:

Share