03/04/2020
സോളാറിന്റെ ചതിക്കുഴിയിൽ ആരും വീഴരുത്. മുന്നറിയിപ്പ്.. തുടർന്ന് മനസ്സിലാക്കി വായിക്കുക...
ഇപ്പഴും സോളാർ എന്തെന്നോ അതിന്റെ ഗുണവും ദോഷവും അറിയാത്ത ഒരുപാട് ആളുകളുണ്ട് അവർക്കായി ചെറിയ അവലോകനം.
സോളാർ പ്ലാന്റ് രണ്ട് തരം
(1) ഓഫ് ഗ്രിഡ്ഡ് സോളാർ:-
ഇത് നമ്മൾ സാധാരണ ഇൻവർട്ടർ ഉപയോഗിക്കുന്നത് പോലെ...
A). ഉപയോഗത്തിന് അനുസരിച്ച് സോളാർ പാനൽ
B) ചാർജ് കാൺട്രോളർ അഥവാ MPPT
C) ബാറ്ററി (സാധാരണ ഇൻവർട്ടറിൽ C20 ബാറ്ററി ഇതിൽ ഉപയോഗിക്കുന്നതല്ല സോളാർ ബാറ്ററി അഥവാ C10 ബാറ്ററിയാണ് ഉപയോഗിക്കുന്നത് ഇതിന് ലൈഫ് കൂടുതലും 5 വർഷം വരെ വാറ്റന്റിയുംമുണ്ട് ഏകദേശം 10 വർഷത്തിന് മുകളിൽ ഉപയോഗിക്കാം)
D) UPS അഥവാ ഇൻവർട്ടർ
(MPPT ചാർജർ ഇൻബിൽറ്റ് ആയ UPS ഉണ്ട്)
സാധാരണപോലെ സോളാർ പാനലിൽ നിന്ന് MPPT UPS വഴി ബാറ്ററി ചാർജ് ആകുന്നു.മിനിമം ബാറ്ററി ചാർജ് ആയാൽ KSEB കറണ്ട് കാട്ടായി നേരിട്ട് സോളാറിൽ നിന്നും ഇൻവർട്ടർ ലൈൻ ഏതെല്ലാം ഉപകരണത്തിന്റെ ലോഡ് കൊടുത്തിട്ടുണ്ടോ അതെല്ലാം സോളാർ കറണ്ടിൽ വർക്ക് ചെയ്യുന്നതിനോടൊപ്പം ബാറ്ററിയും ചാർജാകുന്നു.4-5 മണിവരെ(പ്രകാശത്തിന്റെ തോത് അനുസരിച്ച്) വർക്ക് ചെയ്യുകയും പിന്നീട് ബാറ്ററിയിൽ ശേഖരിച്ച കറണ്ട് ഉപയോഗിക്കാനും സാധിക്കും ബാറ്ററിയുടെ 70%ചാർജ് ഉപയോഗിച്ച് തീർന്നാൽ വീണ്ടും kseb യിലേക്ക് മാറും ഇടക്ക് kseb കറണ്ട് പോയാൽ നേരത്തെ സൂക്ഷിച്ച 30% വീണ്ടും ഉപയോഗിക്കാം.
ഇതിന്റെ ഗുണം പകൽ സമയത്ത് ksebകറണ്ട് പോയാലും നമുക്ക് സോളാർ കറണ്ട് പ്രയോജനപ്പെടും.
വീട്ടിലെ ഫാൻ,ലൈറ്റ്,മിക്സി പമ്പ്, വാഷിംഗ്‌മെഷീൻ,ഇൻഡക്ഷൻ കുക്കർ,അയൺ ബോക്‌സ് അങ്ങനെ ഒട്ടുമിക്ക സാധനവും 5kw ups ൽ ഉപകാരപ്പെടും. ഉപയോഗത്തിന് അനുസരിച്ച് സോളാർ പാനൽ വെച്ചാൽ മതിയാകും.
(2) ഓൺ ഗ്രിഡ്ഡ് സോളാർ:-
ഇതിന് ബാറ്ററി ഇല്ല പകരം kseb ആണ് സ്റ്റോർ ചെയ്യുന്നത്.നമ്മുടെ സോളാർ പാനൽ ഉൽപ്പാദിപ്പിക്കുന്ന കറണ്ട് kseb ക്ക് കൊടുത്തിട്ട് രാത്രിയും പകലും ആവശ്യത്തിന് തിരികെ എടുക്കുന്നു അധികമുള്ള കറണ്ട് ഒരു വർഷം വരെ kseb സൂക്ഷിക്കുകയും ചെയ്യും നമ്മുടെ ഉപയോഗം കഴിഞ്ഞു അധികം വരുന്ന കറന്റ് യൂണിറ്റ് അടിസ്ഥാനത്തിൽ അവർ തന്നെ എടുക്കുകയും അതിന്റെ പണം ഏകദേശം 3.50 രൂപ നിരക്കിൽ നമുക്ക് തരും.
ഈ സോളാർ പ്ളാന്റിൽ സോളാർ പാനൽ,ഇൻവർട്ടർ,നെറ്റ് മീറ്റർ, എനർജി മീറ്റർ,ഏർത്തിങ് തുടങ്ങിയവയാണ്.
മെയിന്റനൻസ് കുറവും ലാഭകരവുംമാണ്. പക്ഷെ kseb കറണ്ട് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ സോളാർ ഉൽപാദനവും,ഉപയോഗവും നടക്കു നേരിട്ട് സോളാറിൽ നിന്നും നേരിട്ട് ഉപയോഗിക്കാൻ കഴിയില്ല.
ഇനി കാര്യത്തിലേക്ക് വരാം.
നമ്മുടെ കേരളത്തിൽ വരൾച്ച കൂടാൻ സാധ്യത ഉണ്ടെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കി കഴിഞ്ഞല്ലോ അതിന് അനുസരിച്ച് കറണ്ട് ചാർജ് കൂടും.
എന്നാൽ kseb നേരിട്ട് സോളാർ പ്ലാന്റുകൾ പല പല സ്റ്റേജിൽ ഇറക്കി ജനങ്ങൾക്ക് സഹായവും ചെയ്യുന്നുണ്ട്.
എന്നാൽ അതിലും ചില ചതിക്കുഴികൾ ഒളിഞ്ഞിരിപ്പുണ്ട്.(ഫ്രീ ആയി 500 രൂപ കിട്ടുമെന്നറിഞ്ഞാൽ 1000 രൂപയുടെ ജോലി രണ്ടോ മൂന്നോ ദിവസത്തേക്ക് മാറ്റിവെച്ച് Q നിന്നും അത് വാങ്ങും..)
എന്നാൽ ഇവിടെ അങ്ങനെയല്ല kseb യുടെ 25% പണം അടച്ചും 60% തുക മുടക്കി kseb സബ്‌സിഡി എന്ന പേരിലും തരുന്നതിൽ 5-10-25 വർഷം നമ്മുടെ വീടിന്റെ മുകൾ ഭാഗം അവർക്ക് തീറെഴുതി കൊടുക്കേണ്ടി വരും.സബ്‌സിഡി ഒഴിച്ചുള്ള തുക ഒന്നായി അടക്കണം. ഇനി അഥവാ മെയിന്റൻസിനോ മറ്റുമായി ഒന്ന് മാറ്റി സ്ഥാപിക്കണേൽ അടച്ച തുകക്ക് മുകളിൽ അധിക തുകയും(ചിലപ്പോൾ മുഴുവൻ തുകയും) സർവീസ് ചാർജും കൊടുക്കേണ്ടതായിവരും.
Kseb ടെൻഡർ വിളിച്ചതിൽ ഏറ്റവും തുക കുറഞ്ഞവർക്കായിരിക്കും ഏറ്റവും കൂടുതൽ മെഗാവാട്ട് പ്ലാന്റ് ചെയ്യാൻ അനുമതി കൊടുക്കുന്നതും.ഉദാ:- kseb യുടെ ടെൻഡർ ലഭിച്ച ടാറ്റ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യാൻ വരുന്നവരോട് നമ്മൾ ആവശ്യപ്പെടുന്ന പാനലോ അനുബന്ധ സാധനങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞാൽ അവർ വെക്കില്ല.
പാചക വാതകത്തിന്റെ വില വർധനവ് ഒരുവിധം പരിഹരിക്കാൻ ഇൻഡക്ഷൻ കുക്കറും ഇനിയുള്ള കാലത്ത് ഇലക്ട്രിക് വാഹനത്തിന്റെ കടന്ന്കയറ്റവും വൈദ്യുതി ഉപയോഗം കൂടും എന്നതിൽ തർക്കമില്ല.അതിനൊക്കെ യോജിച്ചത് സോളാർ തന്നെയാണ് നല്ലത് എന്നാൽ
അതുകൊണ്ട് തന്നെ നമ്മൾ മുടക്കുന്ന തുകക്ക് പൂർണമായും പ്രയോജനം ചെയ്യണമെങ്കിൽ നന്നായി പഠിച്ചതിന് ശേഷം തിരഞ്ഞെടുക്കുക.
1. ഒറ്റത്തവണ പണം മുടക്കുമ്പോൾ ഏറ്റവും നല്ല ക്വാളിറ്റിയും,മികച്ചബ്രാൻഡ്,സർവീസ്,kseb അപ്രൂവൽ ഉള്ളതുമായ ബ്രാൻഡ് തിരഞ്ഞെടുക്കണം അല്ലങ്കിൽ ഗുണത്തെക്കാൾ ഏറെ ദോഷമാകും ഫലം.
2 സോളാർ പ്ലാന്റിന്റെ ഇതര യൂണിറ്റുകൾ എല്ലാം തന്നെ ഒരേ കമ്പനിയുടേത് തിരഞ്ഞെടുക്കണം.
അല്ലങ്കിൽ പിന്നീട് സർവീസിന് ഓരോരോ കമ്പനിയെയും മാറി മാറി ആശ്രയിക്കേണ്ടിവരും. ഇത് സ്ഥാപിച്ചു തന്നവരും ഓർഡർ എടുത്തവരും പലപ്പഴും കാണില്ല പിന്നെ നമ്മൾ ആശ്രയിക്കുന്നത് ഏത് കമ്പനിയാണോ അവരെ തന്നെയാകും, പല ബ്രാൻഡ് ആകുമ്പോൾ ഒട്ടുമിക്ക കമ്പനിയും തുടക്കത്തിൽ വാറന്റി തരാംമെന്ന് പറഞ്ഞാലും പിന്നീട് വാറന്റി തരില്ല.
ഒന്നിനോടൊന്ന് ചേരാത്ത അവസ്ഥയും ഉണ്ട്.
ഒരു കാരണവശാലും പല ബ്രാൻഡ് യൂണിറ്റ്കൾ വെക്കരുത്(പാനൽ,mppt, ups, ബാറ്ററി,നെറ്റ്മീറ്റർ എനർജി മീറ്റർ etc...)
3. പാനൽ തന്നെ വിവിധ തരം ഉണ്ട് അതിൽ Mono pec ആണ് കാര്യക്ഷമവും കുറഞ്ഞ പ്രകാശത്തിലും ഉൽപാദനം മികച്ചത്. എന്നാൽ വില കുറവ് പോളി ക്രിസ്റ്റൽ പാനലിനാണ് ഇതായിരിക്കും ഒട്ടുമിക്ക കമ്പനിയും ടെൻഡർ ലഭിച്ചവരിൽ ചിലരും ഇൻസ്റ്റാൾ ചെയ്യുന്നത്.
4. സോളാർ പ്ലാന്റ് വെക്കുമ്പോൾ ഒന്നിച്ചു പണം മുടക്കാതെ തവണകളായി 2 മുതൽ5 വർഷം കൊണ്ട് അടച്ചാൽ സാധാരണ കറണ്ട് ബിൽ അടക്കുന്ന തുകയെ വരു 2-5 വർഷം കഴിഞ്ഞാൽ പിന്നീട് ജീവിതത്തിൽ കറണ്ട് ചാർജ് അടക്കേണ്ടി വരില്ല.അത് മാത്രമല്ല എല്ലാവർഷവും kseb ക്ക് കൊടുത്ത വൈദ്യുതി തുക എല്ലാ വർഷവും ബോണസ് പോലെ ലഭിക്കും.
5. kseb യുമായി കൈ കോർത്ത കമ്പനിയുടെ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ്ഡ് ആയാലും ഓഫ് ഗ്രിഡ്ഡ് ആയാലും നമ്മൾ ഉപയോഗിക്കുന്നതും വിൽക്കുന്നതുമായ കറന്റ് ഒരു യൂണിറ്റിന് 50 പൈസ വീതം തരും.
സന്തോഷായോ???
ഇപ്പോൾ നിങ്ങൾ ആലോചിക്കും ഇതെല്ലാം എവിടുന്ന് എന്ന് അല്ലെ...
എല്ലാം ഞങ്ങടെ പക്കലുണ്ട് ഇന്ത്യയിലെ മികച്ച കമ്പനിയും ഒട്ടനവധി അംഗീകാരങ്ങളും വാങ്ങിയ WAAREE യുടെ അംഗീകൃത ഡീലർ PBT Industries
9846366994,
9847366994.
നിങ്ങൾ തയ്യാർ ആണെങ്കിൽ സോളാർ സ്വപ്നം ഞങ്ങൾ സാക്ഷാത്കരിക്കാം....KSEB യുമായുള്ള പേപ്പർ വർക്കുകൾ തീർക്കാൻ ഏകദേശം 15 മുതൽ45 ദിവസം വരെ സമയമെടുക്കും.
0% പലിശ ഇല്ലാത്ത ലോൺ 6 മാസം വരെ
5% പലിശയോട് കൂടിയുള്ള ലോൺ 5 വർഷം വരെ ലഭിക്കും 3 മുതൽ 10 ദിവസം വരെ സമയമെടുക്കും ലോൺ അപ്രൂവലിന് ഈ ലോണിന് സെക്യൂരിറ്റിയായി വെക്കുന്നത് ഇൻസ്റ്റാൾ ചെയ്യുന്ന സോളാർ പ്ലാന്റ് മാത്രം.
ഈ കെട്ട കാലത്ത്
കയ്യിലുള്ള പണം ഒന്നിച്ച് മുടക്കി മറ്റുള്ള ആവശ്യം ഇല്ലായ്‌മ ചെയ്യരുത്
അതിജീവനത്തിന്റെ പാത നമുക്കും പിൻതുടരാൻ സാധിക്കട്ടെ...
₹65000 (ആവറേജ്)കിലോവാട്ട് കൂടുന്നത് അനുസരിച്ച് റേറ്റ് കുറയും സൈറ്റ് ഇൻസ്‌പകഷൻ ചെയ്യാതെ റേറ്റ് പറയാൻ സാധിക്കില്ല.
@ ദയവായി നിങ്ങളുടെ നമ്പർ കമന്റായി ഇടരുത് ഈ പോസ്റ്റ് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനോടൊപ്പം ഈ പേജ് ലൈക്ക് ചെയ്യാനും മറക്കല്ലേ...
ആവശ്യമുള്ളവർ വിളിക്കുകയോ... വാട്സാപ്പിലോ... മെസഞ്ചറിലോ... ബന്ധപ്പെടാം...