Paradise Agro Farm

Paradise Agro Farm Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Paradise Agro Farm, Nurseries & Gardening Store, Kochi.

Paradise Agro Farm Poothrikka
Blayipady
Choondi Ramamangalam Rd, Aikaranad South, Kerala 682308
080860 53177

മികച്ചയിനം ഫലവൃക്ഷതൈകൾ Homegrown ന്റെ എല്ലാ തരം തൈകളും

22/04/2025
03/12/2022
15/08/2022
മാമ്പഴം പുഴുവില്ലാതെമൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റർ...
17/04/2021

മാമ്പഴം പുഴുവില്ലാതെ

മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും. 10 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും ചേർക്കുക.

ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്ത് ഇളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക. മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു ചണ ചാക്ക് അല്ലെങ്കിൽ പേപ്പറിൽ പൊതിഞ്ഞ് പഴുപ്പിക്കുക നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും. മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം.

*റോസ്*  പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, സംരക്ഷണം എന്നിവ വിശദമാക്കാം. ഇന്ന് വിപണിയിൽ കിട്ടുന്ന ബഡ് റോസുകൾ വളർത്തുക അത്ര ...
13/01/2021

*റോസ്*

പൂച്ചെടിയുടെ നടീൽരീതി, പരിപാലനം, സംരക്ഷണം എന്നിവ വിശദമാക്കാം. ഇന്ന് വിപണിയിൽ കിട്ടുന്ന ബഡ് റോസുകൾ വളർത്തുക അത്ര എളുപ്പമല്ല. ശ്രദ്ധ അൽപം കുറ​ഞ്ഞാൽ കുരുടിപ്പും മറ്റു രോഗങ്ങളും വന്ന് ചെടി നശിച്ചുപോകും. നമ്മുടെ നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ നഴ്സറികളിൽ റോസ് ചെടികൾ വന്നുതുടങ്ങും. പലരും ഇവ വാങ്ങി ഉദ്യാനത്തിൽ നട്ടുവളർത്തും. ആദ്യമൊക്കെ നന്നായി പൂവിടുമെങ്കിലും വേനൽക്കാലമായാൽ രോഗം വന്നു ചെടി നശിച്ചുപോകുന്നു. അടുത്ത സീസണിൽ പുതിയ റോസ് ചെടി വാങ്ങി നടണം അതായത്, സീനിയ, മാരിഗോൾഡ് തുടങ്ങിയവപോലെ റോസും വാർഷിക ചെടിയായി മാറിയിരിക്കുന്നു. അൽപം ശ്രദ്ധയും ക്രമമായ പരിചരണവും നൽകിയാൽ ചിരസ്ഥായി പ്രകൃതമുളള പനിനീര്‍ച്ചെടി പൂന്തോട്ടത്തിലെ മുഖ്യ ആകർഷണമായി കൂടുതൽ നാള്‍ നിലനിൽക്കും.

നടീൽ രീതി ഒരേ അളവിൽ എടുത്ത ആറ്റുമണൽ, പശപ്പില്ലാത്ത ചുവന്ന മണ്ണ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി എന്നിവയ്ക്കൊപ്പം ഒരുപിടി സ്റ്റെറാമീലോ ബോൺമീലോ കൂടി ചേർത്താൽ റോസ് നടാനുളള മിശ്രിതമായി. ചട്ടിയിൽ ഈർപ്പം നിലനിർത്താൻ ആവശ്യമെങ്കിൽ ഉണങ്ങിയ പൊതിമടലിന്റെ ചെറിയ കഷണങ്ങൾ കൂടി മിശ്രിതത്തിൽ ഇട്ടുകൊടുക്കാം. ഇല മഞ്ഞളിപ്പ് നിയന്ത്രിക്കാൻ 20 ഗ്രാം സ്യൂഡോമോണാസ് ബാക്ടീരിയപ്പൊടി ഈ മിശ്രിതത്തിൽ കലർത്താം. ഒരടി വലുപ്പമുളള ചട്ടിയിലാണ് മിശ്രിതം നിറയ്ക്കേണ്ടത്. തൈ നട്ടിരിക്കുന്ന പ്ലാസ്റ്റിക് കവർ ശ്രദ്ധാപൂർവം നീക്കി ചട്ടിയിലേക്ക് മാറ്റി നടുക. നടുമ്പോൾ ബഡ് ചെയ്ത ഭാഗം മിശ്രിതത്തിൽ നിന്ന് രണ്ട് ഇഞ്ചോളം ഉയർന്നിരിക്കണം. മിശ്രിതം നന്നായി നനച്ചശേഷം 6–7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ചട്ടി സ്ഥിരമായി വയ്ക്കാം.

ചെടികൾക്ക് നന്നായി വായുസഞ്ചാരം ലഭിക്കാൻ ചട്ടികൾ തമ്മിൽ ഒന്നര അടി അകലം നൽകണം. റോസ് വളർത്തുന്ന ചട്ടികൾ മറ്റു ചെടികൾ (വിശേഷിച്ച് വാർഷിക ചെടികൾ) ക്കൊപ്പം വയ്ക്കാതെ പ്രത്യേകം ഒരു ഭാഗത്ത് വച്ച് പരിപാലിക്കുക. കൂടാതെ, നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് (മൾച്ചിങ് ഷീറ്റ്) വിരിച്ച് അതിനുമുകളിൽ ചട്ടികൾ നിരത്തണം. ഇതുവഴി ഒരു പരിധിവരെ രോഗ കീടബാധ നിയന്ത്രിക്കാം. ബഡ് റോസ് ഇനങ്ങൾ ചട്ടിയിൽത്തന്നെ നട്ടുവളർത്തുന്നതാണ് നല്ലത്. കാശ്മീരി ഇനം പോലെ കമ്പുവഴി വളർത്തിയവ നിലത്ത് പൂത്തടം തയാറാക്കാനായി ഉപയോഗിക്കാം.

പരിപാലനം: ചെടിയുടെ ബഡ് ചെയ്ത ഭാഗം മനസ്സിലാക്കി പുതിയ മുളകളും ശിഖരങ്ങളും ആ ഭാഗത്തുനിന്നുണ്ടായ ചിനപ്പിൽ നിന്നു മാത്രമേ വളരാന്‍ അനുവദിക്കുകയുളളൂ. ചിലപ്പോൾ ചുവട്ടിലുളള കാട്ടുറോസിൽ നിന്നു ചിനപ്പുകൾ ഉണ്ടായിവരും. ഇവ കാണുമ്പോൾത്തന്നെ നീക്കണം. പൂവിട്ടുനിൽക്കുന്ന ചെടിയാണ് വാങ്ങുന്നതെങ്കിൽ കൂടുതൽ ചിനപ്പുകളും ശാഖകളും ഉണ്ടാകാൻ പൂവിന്റെ ഇതളുകൾ കൊഴിയുന്നതിനു മുമ്പ് ആ കമ്പ് പ്രൂൺ ചെയ്യുന്നതു കൊള്ളാം. റോസ് ചെടി നന്നായി പൂവിടുന്നതിന്റെ കാതലായ കാര്യം റോസിന്റെ പ്രൂണിങ് അഥവാ കമ്പുകോതൽ ആണ്.

പൂവ് കൊഴിയാറായ കമ്പ് പുറത്തേക്ക് വളർന്നുനിൽക്കുന്ന അഞ്ച് ഇലകളുളള മുട്ടിനു തൊട്ടുമുകളില്‍വച്ച് മുറിച്ചു നീക്കം ചെയ്യണം. പുറത്തേക്കു വളർന്നു വരുന്ന ശിഖരങ്ങൾക്കാണ് പൂവിടുന്ന സ്വഭാവമുളളതും. ചില സങ്കരയിനങ്ങളിൽ ഇലകൾ കൂട്ടമായി ഉണ്ടായി പൂവിടാത്ത ശിഖരങ്ങൾ അഥവാ ബ്ലൈൻഡ് ഷൂട്ടുകൾ കാണാം. ഇവ യഥാകാലം തിരഞ്ഞുപിടിച്ച് നീക്കണം. വർഷത്തിലൊരിക്കൽ, കഴിയുമെങ്കില്‍ മഴക്കാലത്തിനു തൊട്ട്മുമ്പ് ശിഖരങ്ങളെല്ലാം താഴ്ത്തി പ്രൂൺ ചെയ്യുന്നത് പുതിയ ചിനപ്പുകളും കൂടുതൽ പൂക്കളും ഉണ്ടാകാൻ സഹായിക്കും.

രണ്ട് വർഷത്തിലൊരിക്കൽ ചട്ടിയിലെ മിശ്രിതം മാറ്റി പുതിയത് നിറച്ചു കൊടുക്കണം. ഈ പ്രക്രിയയിൽ കമ്പുകൾ മുഴുവനായി കോതി വളർത്തുന്നതും ചെടിയുടെ കരുത്തുളള വളര്‍ച്ചയ്ക്കു നല്ലതാണ്. റോസ് പ്രൂൺ ചെയ്ത ശേഷം വിപണിയിൽ ലഭ്യമായ കോൺണ്ടാഫ് കുമിൾനാശിനി 2 മി.ലീ ഒരു ലീറ്റർ വെള്ളത്തിൽ ലായനിയായി തളിച്ചുകൊടുക്കണം.

റോസ് തൈ നട്ടശേഷം 2–3 ആഴ്ചത്തേക്ക് വളപ്രയോഗം ആവശ്യമില്ല. മിശ്രിതത്തിൽ ചേർത്ത വളം മാത്രം മതി. ചെടി നന്നായി വളർന്നുതുടങ്ങിയാൽ വളപ്രയോഗമാകാം. റോസിന് നേരിയ അളവിൽ കൂടെക്കൂടെ വളം നൽകണം. ജൈവവളമായി പൊടിച്ചെടുത്ത ഉണങ്ങിയ ആട്ടിൻ കാഷ്ഠം, ചാണകപ്പൊടി, മീൻ ചേർത്ത ജൈവവളം ഇവയെല്ലാം മാറി മാറി നൽകാം. കൂടാതെ, കപ്പലണ്ടിപ്പിണ്ണാക്ക് 3–4 ദിവസം വെള്ളത്തിൽ പുളിപ്പിച്ചെടുത്തത് 5 ഇരട്ടിയായി നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. രാസവളമായ 18:18:18 ഒരു സ്പൂൺ മിശ്രിതത്തിൽ മാസത്തിലൊരിക്കൽ നൽകാം. മിശ്രിതത്തിലെ മേൽമണ്ണ് ഇളക്കിയശേഷം വേണം വളപ്രയോഗം നടത്താൻ. ചട്ടിയിലെ മിശ്രിതം ഉണങ്ങാത്ത വിധത്തിൽ റോസിന് നന നൽകാം. വേനൽക്കാലത്ത് നന ദിവസവും രണ്ടുനേരം വേണ്ടിവരും. രാവിലെ നനയ്ക്കുമ്പോൾ ഇലകളിൽ വെള്ളം തളിക്കുന്നത് നല്ലതാണ്. വൈകുന്നേരം മിശ്രിതം മാത്രമായി നനയ്ക്കണം.

കീട–രോഗങ്ങൾ പ്രതിവിധി

ഇല മുരടിക്കൽ ഏറ്റവും ഗൗരവമുളള കീടബാധയാണിത്. പനനീർപ്പൂക്കൾ ഇഷ്ടപ്പെടുന്നവർ പോലും ചെടി വളർത്താൻ മടിക്കുന്നത് ഈ കീടബാധ കാരണമാണ്. തിളർപ്പുകൾ, ഇളം ഇല, പൂമൊട്ടുകൾ ഇവയിലാണ് ലക്ഷണങ്ങൾ മുഖ്യമായും കാണുന്നത്. ചെറുപ്രാണികൾ (ത്രിപ്പ്സ്, മൈറ്റുകൾ) ചെടിയുടെ പൂമൊട്ടുകളിലും ഇളം ഇലകളിലും കൂട്ടമായി വന്നിരുന്ന് നീര് ഊറ്റിക്കുടിക്കുമ്പോഴാണ് കീടശല്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ചെടിയും മിശ്രിതവും വളർത്തുന്നയിടവും വൃത്തിയായി സൂക്ഷിക്കുകയും ചട്ടികൾ മൾച്ചിങ് ഷീറ്റ് വിരിച്ച് അതിനു മുകളിൽ നിരത്തി പരിപാലിക്കുന്നതും ഒരു പരിധി വരെ ഈ കീടബാധയിൽനിന്നു ചെടിയെ രക്ഷിക്കും. ബന്തി, വെർബീന മുതലായ ഏകവർഷ പൂമൊട്ടുകള്‍ ഈ ചെറുപ്രാണികളുടെ താവളമായതുകൊണ്ട് റോസ് വളർത്തുന്ന ചട്ടികൾ ഇവയ്ക്കൊപ്പം വയ്ക്കരുത്.

തളിര്‍പ്പുകളും പൂമൊട്ടുകളും മുരടിച്ചു തവിട്ടുനിറത്തിൽ വരകൾ കാണാം. പൂമൊട്ടുകൾ വിരിയാതെയും ഇലകൾ സാധാരണരീതിയിൽ തുറന്നുവരാതെയും ചെടി ആകെ കുരുടിച്ച് അനാകർഷകമാകും. ഈ കീടശല്യത്തിന്റെ നിവാരണത്തിന്റെ ആദ്യപടിയായി മുരടിച്ചുനില്‍ക്കുന്ന ശാഖകളും പൂമൊട്ടുകളും നീക്കം ചെയ്യണം. വിപണിയിൽ ലഭ്യമായ ഒബറോൺ അല്ലെങ്കില്‍ ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി ഒരു മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ലായനിയായി ഇലകളുടെ അടിഭാഗമുൾപ്പെടെ ചെടി മുഴുവനായി തളിച്ചുകൊടുക്കണം. ൈവകുന്നേരമാണ് കീടനാശിനി പ്രയോഗിക്കേണ്ടത്. നാലു ദിവസത്തിലൊരിക്കൽ എന്ന ക്രമത്തിൽ 3–4 ആവൃത്തി നൽകണം.

കറുത്ത പുള്ളിരോഗം: അന്തരീക്ഷത്തിൽ ഈർപ്പം അധികമുളള മഴക്കാലത്ത് റോസിൽ കണ്ടുവരുന്ന കുമിൾരോഗമാണിത്. മൂപ്പെത്തിയ ഇലകളിൽ കറുത്ത വലിയ പുളളികൾ വന്ന് ഇലകൾ കൊഴിഞ്ഞുപോകുന്നതാണ് രോഗലക്ഷണം. രോഗപ്രതിരോധത്തിനായി വർഷകാലത്ത് മാസത്തിലൊരിക്കൽ സ്യൂഡോമോണാസ് പ്രയോഗം പ്രയോജനം ചെയ്യും.രോഗാവസ്ഥയിൽ ഇലകൾ കൂട്ടമായി കൊഴിയാൻ തുടങ്ങും. രോഗനിയന്ത്രണത്തിന്റെ ആദ്യപടിയായി മിശ്രിതത്തിൽ കൊഴിഞ്ഞു കിടക്കുന്ന ഇലകൾ നീക്കം ചെയ്യണം. ഇതിനുശേഷം ആൻട്രാകോൾ കുമിൾനാശിനി മൂന്നു ഗ്രാം ഒരു ലിറ്റർ വെള്ളത്തില്‍ ലായനിയായി നാലു ദിവസത്തിലൊരിക്കൽ 3–4 തവണ തളിച്ചുകൊടുക്കണം.

കമ്പുണങ്ങൽ അഥവാ ഡൈബാക്ക് രോഗം: റോസ് പ്രൂൺ ചെയ്യുമ്പോഴുണ്ടാകുന്ന അപാകതയാണ് ഈ രോഗത്തിനു വഴിയൊരുക്കുക. കമ്പു കോതിനിർത്തിയ തണ്ടുകളുടെ അഗ്രഭാഗത്തുനിന്നു കറുപ്പു നിറം വന്ന് താഴേക്ക് വ്യാപിച്ച് ഉണങ്ങിപ്പോകുന്നതാണ് ലക്ഷണം. പൂവിട്ടുകഴിഞ്ഞ കമ്പ് നീക്കുമ്പോഴും ചെടിമുഴുവനായി പ്രൂൺ ചെയ്യുമ്പോഴും ഈ രോഗം വരാനിടയുണ്ട്. കമ്പുകോതിയ തണ്ടിന്റെ മുറിഭാഗം കുമിൾ ഉളളിലേക്ക് പ്രവേശിച്ചാണ് രോഗം ഉണ്ടാകുക. അതുകൊണ്ടുതന്നെ പ്രൂൺചെയ്ത ശേഷം കുമിൾനാശിനി ചെടി മുഴുവൻ തളിച്ചുകൊടുക്കണം. കറുപ്പുനിറം വന്ന് കേടായ കമ്പുകൾ നീക്കം ചെയ്യുന്നതും പ്രതിവിധിയാണ്.

ശല്ക കീടബാധ: ഇവ വെളുത്ത നിറത്തിൽ പൊറ്റപോലെ റോസിന്റെ കമ്പുകളിൽ പറ്റിയിരുന്ന് ചെടിയുടെ നീര് ഊറ്റിയെടുത്ത് കമ്പുണങ്ങൽ രോഗം ഉണ്ടാക്കുന്നു. ഉണങ്ങിനിൽക്കുന്ന കമ്പുകളിൽ വെളുപ്പുനിറത്തിൽ ഇവയെ കാണാം. ഉണങ്ങിയ കമ്പുകൾ നീക്കംചെയ്ത ശേഷം മറ്റു കമ്പുകളിൽ ഇവ പറ്റിയിരിക്കുന്ന ഭാഗങ്ങളിൽ പെയിന്റിങ് ബ്രഷ് ഉപയോഗിച്ച് സ്പിരിറ്റ് പൂശുക വഴി നിയന്ത്രിക്കാം.
By

ജേക്കബ് വർഗീസ് കൂന്തറ IST
Courtesy manorama online

*റോസാച്ചെടി പൂവിടാന്‍ ചില മാര്‍ഗങ്ങള്‍*
കൊമ്പുകോതലും ( പ്രൂണിങ് ) ഇടയിളക്കി വളം ചേർക്കലും വളർന്നു നീണ്ട കൊമ്പുകൾ മുറിച്ചു മാറ്റലുമെല്ലാം റോസാച്ചെടിയുടെ പരിചരണത്തിൽ അത്യാവശ്യമാണ്. പൂക്കൾ വിരിഞ്ഞതിനു ശേഷം ഒന്നുകൂടി പരിചരിച്ചാൽ കടുത്ത വേനലിലും നിറയെ പൂക്കൾ കിട്ടും. ആവശ്യമില്ലാത്ത ചില്ലകളും ഇലകളും മുറിച്ചുനീക്കി റോസിന്റെ ആകാരഭംഗി നിലനിർത്താനും ഏറെ പൂക്കൾ വിരിയാനും അവസരമൊരുക്കണം. ഇതാണ് കൊമ്പു കോതലിന്റെ പ്രാധാന്യവും.
1. റോസാച്ചെടി നടുമ്പോൾ ഉണങ്ങിപ്പൊടിഞ്ഞ ചാണകപ്പൊടി, കരിയില, കമ്പോസ്റ്റ് എന്നിവ ചുവന്ന മണ്ണുമായി 1:1:1 എന്ന അനുപാതത്തിൽ ചേർക്കാം. ചട്ടിയുടെ വക്കിൽ നിന്നും ഒരിഞ്ച് താഴെ വരെ മണ്ണ് നിറയ്ക്കണം

2. കൊമ്പ് കോതൽ കഴിഞ്ഞും പൂക്കാലത്തിന് ശേഷവും വളം ചേർക്കാം. രാസവളം നൽകുമ്പോൾ നന്നായി നനയ്ക്കണം

3. ഓരോ വർഷവും3 മുതൽ 5 കിലോ വരെ ജൈവവളം നൽകണം, ചാണക പൊടി കോഴിവളം, പിണ്ണാക്ക്,മണ്ണിര കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലും നൽകാം
4. ചെടി ഒന്നിന് 50 ഗ്രാം വീതം റോസ് മിക്സചർ അല്ലെങ്കിൽ 25ഗ്രാം പൊട്ടാഷ്+25 ഗ്രാം മൈക്രോ റിച്
ചുവട്ടിൽ നിന്ന് മാറ്റി ഇട്ടു കൊടുക്കാം

5. ജൈവാംശം പൂർണമായി നഷ്ടമാകുമ്പോളോ വേര് വളർന്ന് ചട്ടിയിൽ നിറയുമ്പോഴോ മണ്ണ് മാറ്റണം. വേരുകൾ കോതണം.

6. വർഷത്തിൽ ഒരിക്കൽ കൊമ്പു കോതൽ നടത്തണം. ചെടികൾ നന്നായി പുഷ്പിക്കാൻ സഹായിക്കും
7. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ കൊമ്പുകോതൽ നടത്തണം. ഒരടിയോളം പൊക്കമുള്ള നാലോ അഞ്ചോ ശിഖരങ്ങൾ മാത്രം നിർത്തുന്നതാണ് നല്ലത്.

8. കൊമ്പ് കോതിയ കമ്പുകളിൽ ബോർഡോ മിശ്രിതം പുരട്ടണം. വേനൽക്കാലത്ത് ചെടികൾ ദിവസവും നനയ്ക്കണം

9. ചായയുണ്ടാക്കിയ ശേഷം ബാക്കി വന്ന തേയിലച്ചണ്ടിയും മുട്ടത്തോടും പഴത്തൊലിയും നന്നായി മിക്സിയിൽ അടിച്ച് കുറച്ച് വെള്ളവും ചേർത്ത് റോസാച്ചെടിക്ക് ആഴ്ചയിലൊരിക്കൽ ഒഴിച്ചാൽ നന്നായി പൂക്കുന്നതായിരിക്കും.
10.റോസിന്റെ ഇലകളില്‍ കീടങ്ങൾക്കെതിരെ ദിവസവും രണ്ടുമൂന്നു തവണ വെള്ളം ഹോസ്കൊണ്ട് തളിക്കണം.
11.ജൈവ കീടനാശിനികളായ വെളുത്തുള്ളിനീര് നേർപ്പിച്ചത്, വെളുത്തുള്ളി– വേപ്പെണ്ണ–സോപ്പുമിശ്രിതം എന്നിവ ചെറുകീടങ്ങൾക്കെതിരെ പല തവണ തളിക്കേണ്ടിവരും.
12.ഒരാഴ്ച കുതിർത്തു കിട്ടുന്ന കടലപ്പിണ്ണാക്ക്+ പച്ചച്ചാണകസ്ലറി പത്തിരട്ടി വെള്ളം ചേർത്ത് ചുവട്ടിലൊഴിക്കാം.
കൂടാതെ ജൈവാംശം നിലനിർത്താൻ മണ്ണിര കംപോസ്റ്റ്, ഇടയ്ക്കിടെ ചേർക്കുക.

റെഡ് ലേഡി■കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നല്ലരീതിയിൽ കൃഷി ചെയ്യാവുന്നതും നല്ല വിളവും വിലയും ലഭിക്കുന്നതുമാണ് പപ്പായ കൃഷി...
05/01/2021

റെഡ് ലേഡി

■കേരളത്തിലെ കാലാവസ്ഥയിൽ ഏറ്റവും നല്ലരീതിയിൽ കൃഷി ചെയ്യാവുന്നതും നല്ല വിളവും വിലയും ലഭിക്കുന്നതുമാണ് പപ്പായ കൃഷി.
■ അതിൽ വാണിജ്യാടിസ്ഥാനത്തിൽ വിജയിച്ച ഇനമാണ് റെഡ് ലേഡി.
■പപ്പായ പലതരം ഇനങ്ങൾ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ നന്നായി ചെയ്യാവുന്ന ഇനമാണ് റെഡ് ലേഡി. ■കാര്യമായ വിളനാശമുണ്ടാകാത്ത, നല്ല വിളവു ലഭിക്കുമെന്നാണ് കർഷകരുടെ അനുഭവം.
■വേഗത്തില്‍ കേടാകാത്ത പ്രകൃതവും ഇതിന്റെ നിറവും മറ്റു ഗുണങ്ങളും റെഡ് ലേഡിയെ വ്യത്യസ്ഥമാക്കുന്നു.
■ റെഡ് ലേഡി പപ്പായ ഏഴ് – എട്ട് ദിവസം വരെ കേടാകാതിരിക്കും.

★ *നനച്ച് കൊടുക്കാന്‍ പറ്റുമെങ്കില്‍ ഇപ്പോള്‍ പപ്പായ നടാന്‍ പറ്റിയ സമയമാണ്*
★ ഇപ്പോള്‍ തൈ നട്ട് മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങള്‍ ദിവസേന ചെറുനന കൊടുത്തു പരിപാലിച്ചാല്‍ പുതുമഴതോടെ പപ്പായ നല്ല വളര്‍ച്ച നേടും.
*മണ്ണും കൃഷി രീതിയും*

◆നല്ല നീര്‍വാഴ്ച്ചയുള്ളതും നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലമാണ് റെഡ് ലേഡി പപ്പായ കൃഷിക്ക് ഏറെ അനിയോജ്യം.
◆വെള്ളം ഒട്ടും ചുവട്ടില്‍ കെട്ടികിടക്കരുത്. വേരുകള്‍ അഴുകിപ്പോകാന്‍ ഇതു കാരണമാകും.

★നടീല്‍ രീതി★

◆ഒരു മീറ്റര്‍ സമചതുരത്തിലും ആഴത്തിലും കുഴി എടുക്കണം. കല്ല്, മുട്ടികള്‍ എന്നിവ ഒഴിവാക്കി കുഴിയില്‍ നിന്നെടുത്ത മണ്ണ് തന്നെയിട്ടു കുഴി പകുതി മൂടണം. ബാക്കി ഭാഗത്ത് ചാണകപ്പൊടി, എല്ലു പൊടി, ചകിരിച്ചോര്‍ എന്നിവ ഇട്ട് കുഴി നിറയ്ക്കണം. ശേഷം ചെറു പിള്ള കുഴിയെടുത്ത് തൈ നടാം. അന്‍പത് അറുപത് ദിവസം പ്രായമായ കരുത്തുള്ള തൈവേണം നടാന്‍. തൈകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. നന്നായി പരിപാലിച്ചാല്‍ നട്ട് മൂന്ന് – നാല് മാസങ്ങള്‍ കൊണ്ട് തന്നെ പൂവിട്ടു തുങ്ങും.മാസത്തിലൊരുതവണ ഓരോന്നിനും പത്തുകിലോ വീതം ചാണകപ്പൊടിയും മൈക്രോ ന്യൂട്രിയന്‍സും നല്‍കിയാല്‍ മരങ്ങള്‍ കരുത്തോടെ വളരുകയും ഏഴു മാസമാകുമ്പോഴേക്കും കായ്ക്കാനും തുടങ്ങും.

*വളപ്രയോഗം*

പച്ചില കമ്പോസ്റ്റ്, ചാണകപ്പൊടി, കോഴി കാഷ്ടം എന്നിവ പപ്പായയുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. കൂടാതെ പത്ത് ദിവസം കൂടുമ്പോള്‍ പച്ചച്ചാണകം, കടലപ്പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക് എന്നീവ പുളിപ്പിച്ച് നേര്‍പ്പിച്ചത് തടത്തിലൊഴിച്ച് കൊടുക്കുന്നതു പപ്പായയുടെ പെട്ടെന്നുള്ള വളര്‍ച്ചക്കും മികച്ച വിളവിനും സഹായിക്കും.

*കീടനിയന്ത്രണം*

പപ്പായ ഇലകളുടെ മഞ്ഞളിപ്പിനും ഇലകളെ ബാധിക്കുന്ന കീടങ്ങളെ തുരത്താനും സ്യൂഡോമോണസ് ഉപയോഗിക്കാം.

Address

Kochi
682308

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Telephone

+918086053177

Alerts

Be the first to know and let us send you an email when Paradise Agro Farm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paradise Agro Farm:

Share