നെട്ടൂര് - Nettoor

നെട്ടൂര് - Nettoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നെട്ടൂര് - Nettoor, NETTOOR P. O, Kochi.

എറണാകുളം ജില്ലയിൽ കൊച്ചി നഗരത്തിനടുത്തുള്ള ഗ്രാമമാണ് നെട്ടൂർ (Nettoor). മരട് മുനിസിപ്പാലിറ്റിയിൽ ( മുൻപ് മരട് പഞ്ചായത്തിൽ) സ്ഥിതി ചെയ്യുന്നു. വേമ്പനാട് കായലിൽ കിടക്കുന്ന ഒരു ദ്വീപാണിത്. ദേശീയപാത 544, ദേശീയപാത 49 എന്നിവ നെട്ടൂരു കൂടി കടന്നു പോകുന്നു.

നെട്ടൂരിലെ മഹാദേവ ക്ഷേത്രം (നെട്ടൂർ തൃക്കെ അമ്പലം-ശിവ ക്ഷേത്രം) കർക്കിടക വാവു ബലിക്ക് പ്രശസ്തമാണ്. ഇവിടത്തെ ശിവ പ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നറിയപ്പെട

ുന്നു. തിരുനെട്ടൂരപ്പൻ എന്ന പേരിൽ നിന്നാണത്രെ നെട്ടൂർ എന്നസ്ഥലപ്പെരുണ്ടായത്.

തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ നിന്നും ഈ ദേശത്തെ നെട്ടൂർ തങ്ങൾ കൊച്ചി രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരം പങ്കെടുക്കുമായിരുന്നു. കരിങ്ങാച്ചിറ കത്തനാർ, ചെമ്പിലരയൻ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖർ.

എറണാകുളത്തു നിന്നും വൈറ്റില ജംക്ഷനിൽനിന്നും എൻ. എച്ച് .47 നിൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ. കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂരായി. ആദ്യ ജംക്ഷൻ ഐ.എൻ‍.ടി.യു.സി. ജംക്ഷൻ തുടർന്ന് മസ്ജിദ് ജംക്ഷൻ. ഇവിട് മുസ്ലിം പള്ളിയായ മസ്ജിദ് അൽ ഹിമായ. തുടർന്ന് നെട്ടൂർ പാലം കടന്നാൽ ലേക്‌ഷോർ ഹോസ്പിറ്റൽ. എൻ. എച്ച് .47 കഴിഞ്ഞാൽ നെട്ടൂർ-പനങ്ങാട് പി.ഡബ്ദ്ല്യു റോഡാണ് പ്രധാന പാത.


നെട്ടൂരിനു് തെക്ക് മാടവന, പനങ്ങാട്, പടിഞ്ഞാറ് കുമ്പളം, തേവര, കോന്തുരുത്തി, വടക്ക് കടവന്ത്ര, ചെലവന്നൂർ, കിഴക്കു് കുണ്ടന്നൂർ, മരട് തുടങ്ങിയവയണ്‌. നെട്ടൂരിൻറെ തെക്കുഭാഗത്തെ അതിർത്തി അണ്ടിപ്പിള്ളി തോട് മറ്റിടങ്ങളിൽ കായലുകൾ

മറ്റു സ്ഥാപനങ്ങൾ

അന്താരാഷ്ട്ര പച്ചക്കറി മാർക്കറ്റ്, വിവിധ കാർ വില്പന കെന്ദ്രങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രം. ക്രിസ്ത്യൻ, ഹിന്ദു,മുസ്ലീം ദേവാലയങ്ങൾ

12/06/2026
 #നെട്ടൂര്.. ന്റെ വായനശാല..നെട്ടൂർ ദേശീയ വായനശാല....പണ്ട് നമ്മുടെ ചന്ത പാലത്തിന് അടുത്തായി ആയി നിരക്കെട്ടിടത്തിൽ വാടകയ്ക...
09/06/2026

#നെട്ടൂര്.. ന്റെ വായനശാല..
നെട്ടൂർ ദേശീയ വായനശാല....
പണ്ട് നമ്മുടെ ചന്ത പാലത്തിന് അടുത്തായി ആയി നിരക്കെട്ടിടത്തിൽ വാടകയ്ക്ക് ആയിരുന്നു പ്രവർത്തിച്ചിരുന്നത്.
പിന്നീട് അടുത്തു തന്നെ സ്വന്തമായി സ്ഥലം എടുത്ത് മൂന്ന് നിലകളിലായി ബിൽഡിങ്ങ് പണിത് മാറി...
ഇന്ന് നെട്ടൂരിന്റെ കലാ സാംസ്കാരിക രംഗത്തിന്റെ കേന്ദ്ര ബിന്ധു ആയി മാറി ഈ വായനശാല.
താഴെ നിലയിൽ പത്രങ്ങൾ വായിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
രണ്ടാമത്തെ നിലയിൽ ബുക്ക് ലെൻഡിങ്ങ് ലൈബ്രറിയാണ്.... അംഗത്വമെടുത്താൽ ഇവിടെ നിന്നും വൈകുന്നേരങ്ങളിൽ ബുക്കുകൾ എടുക്കാം...
മൂന്നാമത്തെ നില ഷീറ്റ് ഇട്ട് ഒരു ഓപ്പൺ ഹാൾ ആയി എടുത്തിരിക്കുകയാണ്.
ഇത് പല ക്ലാസുകൾക്കും മറ്റുമായി മാസ വാടകയ്ക്ക് നൽകുന്നുണ്ട്..
നൃത്ത പരിശീലനക്ലാസ്....
ക്ലേ മോഡലിങ്ങ് ക്ലാസ്......
ചിത്രരചനാ ക്ലാസ്...
ഇവയൊക്കെ ഇവിടെ നടത്തപ്പെടുന്നുണ്ട്.
കൂടാതെ ഇതിൽ ഒരു മ്യുസിക് ക്ലബ്ബും..
സുംബാ ക്ലബ്ബും ഉണ്ട്...
കൂടുതൽ വിവരങ്ങൾക്കായി
സെക്രട്ടറി പദീപൻ വിളക്കശ്ശേരി
7012715462

 #പ്രണാമം
07/06/2026

#പ്രണാമം

ആശാനും ശിഷ്യനും....കൂടെ നിൽക്കുന്ന ആളെ മനസിലായോ ?
07/06/2026

ആശാനും ശിഷ്യനും....
കൂടെ നിൽക്കുന്ന ആളെ മനസിലായോ ?

 #നെട്ടൂര് കാരനായിരുന്ന ഇപ്പോൾ ഇടപ്പള്ളി വട്ടേക്കുന്നം ഭാഗത്ത് താമസിച്ചിരുന്ന ഭായി നസീർ  നിര്യാതനായി.കബറടക്കം ഇന്ന് വൈകി...
06/06/2026

#നെട്ടൂര് കാരനായിരുന്ന ഇപ്പോൾ ഇടപ്പള്ളി വട്ടേക്കുന്നം ഭാഗത്ത് താമസിച്ചിരുന്ന
ഭായി നസീർ നിര്യാതനായി.
കബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക്...
#പ്രണാമം..

 #നെട്ടൂര്  ഉണ്ടായിരുന്ന  തീയറ്റർ..." ധന്യ" തീയറ്റർ.....നമ്മുടെ ഒക്കെ കുട്ടിക്കാലത്ത്എത്ര സിനിമകളാ കണ്ടു കൂട്ടിയിട്ടുള്ള...
05/06/2026

#നെട്ടൂര് ഉണ്ടായിരുന്ന തീയറ്റർ...
" ധന്യ" തീയറ്റർ.....
നമ്മുടെ ഒക്കെ കുട്ടിക്കാലത്ത്എത്ര സിനിമകളാ കണ്ടു കൂട്ടിയിട്ടുള്ളത്.. പണ്ട് ഇന്നത്തെ പ്പോലെ എല്ലാ വീടുകളിലും TV യോ കേബിളോ ഇല്ല: മൊബൈലോ നെറ്റോ ഒന്നും തന്നെയില്ല.
ആകെയുള്ള വിനോധം പറമ്പിലെ കളിയും, ഈ തീയറ്ററിലൊക്കെപ്പോയി സിനിമ കാണലാണ്...
അതൊക്കെ ഒരു കാലം...
നല്ല കാലം തന്നെയായിരുന്നു..

 #ചരമംസഖാവ് ഷാനവാസിന്റെ വേർപാടിന്റെ വേദന മാറും മുൻപേ, ഭാര്യ ഹേമലത ഷാനവാസും വിടപറഞ്ഞു.(പരേതനായ കുണ്ടന്നൂർ ചക്കനാട്ട് വീട്...
05/06/2026

#ചരമം
സഖാവ് ഷാനവാസിന്റെ വേർപാടിന്റെ വേദന മാറും മുൻപേ, ഭാര്യ ഹേമലത ഷാനവാസും വിടപറഞ്ഞു.
(പരേതനായ കുണ്ടന്നൂർ ചക്കനാട്ട് വീട്ടിൽ CR ഷാനവാസിന്റെ ഭാര്യ)
ജീവിതത്തിലും മരണത്തിലും ഒരുമിച്ച് യാത്രയായ ആ ദമ്പതികൾക്ക് ആദരാഞ്ജലികൾ.
🙏 പ്രണാമം

04/06/2026

#നെട്ടൂര് ധന്യാ ജംഗ്ഷനിൽ എന്നും രാവിലെ 7 മണിയോടെ ഫ്രെഷ് പുഴമീനുകളുമായി......
അഷ്റഫ് ഇക്കാ....

 #ചരമം #നെട്ടൂര്  മാടവന സ്കൂളിന് വടക്ക് ഭാഗത്ത് താമസിച്ചിരുന്ന തമ്പി സി.എ ( കലാവിഷൻ തമ്പി - അപ്പോൾസറി വർക്ക്) യുടെ ഭാര്യ...
03/06/2026

#ചരമം
#നെട്ടൂര് മാടവന സ്കൂളിന് വടക്ക് ഭാഗത്ത് താമസിച്ചിരുന്ന തമ്പി സി.എ ( കലാവിഷൻ തമ്പി - അപ്പോൾസറി വർക്ക്) യുടെ ഭാര്യ
രേഖ തമ്പി(49) നിര്യാതയായി.
(ഇപ്പോൾ താമസിക്കുന്നത് #എരൂര് ആണ് )
സംസ്കാരം നാളെ 4/6/26 വ്യാഴാഴ്ച
വൈകുന്നേരം 5:00ന്‌ നെട്ടൂർ ശാന്തിവനത്തിൽ

മക്കൾ : അഭിഷേക് തമ്പി, അനുലക്ഷ്മി തമ്പി

#പ്രണാമം

Address

NETTOOR P. O
Kochi
682040

Alerts

Be the first to know and let us send you an email when നെട്ടൂര് - Nettoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share