23/05/2021
കടമ്പനാട്ട് അഗ്രോ ഫാം & നഴ്സറിയിൽ ഇപ്പോൾ മോഹിത് നഗർ, ഇന്റർ മംഗള, കാസർഗോഡൻ ഇനത്തിൽ പെട്ട ഗുണമേന്മയുള്ള കമുകിൻ തൈകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ വിളിക്കുകയോ, വാട്‌സ്ആപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാം.
മൊബൈൽ നമ്പർ: 9495 640 722
മംഗലാപുരത്തെ മികച്ച വിളവുള്ള കമുകിൻ തോട്ടങ്ങളിൽ നിന്നും നേരിട്ടു ചെന്നു മാതൃവൃക്ഷത്തിൽ നിന്നും ശേഖരിക്കുന്ന വിത്തടക്കയിൽ നിന്നുള്ള ഗുണമേന്മയുള്ള തൈകൾ മാത്രമേ ഞങ്ങളുടെ നഴ്സറിയിൽ വിൽക്കുന്നുള്ളൂ.
മോഹിത് നഗര്‍: പശ്ചിമബംഗാളില്‍ നിന്നുള്ള ഒരിനമാണിത്. ഒരേ വലിപ്പമുള്ള അടയ്ക്കയാണിതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കുലയില്‍ ഏതാണ്ട് ഒരേ അകലത്തില്‍ ഇടവിട്ടു കായ് ഉണ്ടാകുന്നതിനാല്‍ അവയെല്ലാം ഒരേപോലെ വളരുന്നു. ഇതു ഫലപ്രദമായ സസ്യസംരക്ഷണത്തിനും സൗകര്യമൊരുക്കുന്നു. സ്ഥിരമായ വിളവിലേക്കു നേരത്തെ എത്തുകയും ഉയര്‍ന്ന വാര്‍ഷിക വിളവ് (മരമൊന്നിന് ശരാശരി 3.7 കി.ഗ്രാം ചാളി ലഭിക്കുന്ന നല്ല വലിപ്പമുള്ള ഉരുണ്ട കായ്കള്‍) തരുന്നതുമാണ് പ്രത്യേകത.
ഇന്റർ മംഗള: ഇന്റർ മംഗള എന്ന അത്യുല്പാദന ശേഷിയുള്ള പുതിയ ഇനം കമുകാണ് കുള്ളൻമംഗള എന്ന് ഓമന പേരിട്ട ഈ ഇനത്തിന്റെ പ്രത്യകതകൾ കർഷകരെ ഏറെ ആകർഷിക്കുന്നു. പൊക്കമില്ലായ്മയാണ് ഈ ഇനത്തിന്റെ പൊക്കം. അടയ്ക്ക പറിയ്ക്കാനും പരിചരണത്തിനും ഇനി കയറ്റക്കാരെ തേടി നടക്കേണ്ട. നിലത്തുന്നിന്നു അടക്ക പറിയ്ക്കാം മികച്ച വിളവും നേരത്തെ കായ്ക്കുന്നതും ഈ കുഞ്ഞനെ കൂടുതൽ ആകർഷണമാക്കുന്നു.
കവുങ്ങ് (Areca Palm ) എന്നു വിളിക്കുന്ന കവുങ്ങിന്റെ ശാസ്ത്രീയ നാമം Areca catatchu എന്നാണ് . ഇത് Arecaceae ഫാമിലിയിൽ വരുന്നു.
രണ്ടാംവർഷം കായ്ക്കുന്ന എന്നതാണ് കുള്ളൻ മംഗള യുടെ പ്രത്യേകത. നന്നായി പരിപാലിച്ചാൽ 15-20 കിലോ വരെ തൂക്കമുള്ള കുലകൾ ലഭിയ്ക്കും. സാധാരണ മംഗള അടക്കയെക്കാൾ തൂക്കം ഇതിന്റെ കൊട്ടടക്ക ഉണ്ടാകും. പരമാവധി 15 അടി വരെയാണ് ഈ ചവുങ്ങിന് ഉയരം വെയ്ക്കുക. എട്ടടി അകലത്തിൽ തൈ വയ്ക്കാം. 20 വർഷമാണ് കുള്ളൻ കമുകിന്റെ ശരാശരി ആയുസ്സ്.
ലാഭകരമായത് മാത്രമല്ല തോട്ടത്തിൻെറ മനം മയക്കുന്ന മനോഹാരിത കൂടി കർഷകരെ ഇന്റർ മംഗള കവുങ്ങിലേക്കാകർഷിക്കുന്നു. ഈ ഇനത്തിന് വിളവ് പോലെത്തന്നെ രോഗപ്രതിരോധ ശേഷിയും കൂടുതലാണ്.
നടീല്‍: ചുരുങ്ങിയത് 2 മീറ്ററെങ്കിലും ആഴമുള്ളതും നല്ല നീര്‍വാര്‍ച്ചയുള്ളതും വെള്ളക്കെട്ടുണ്ടാകാത്തതും ജലസേചന സൗകര്യം ഉള്ളതുമായ സ്ഥലമാണ് കവുങ്ങ് കൃഷിക്ക് തെരഞ്ഞെടുക്കേണ്ടത്. കവുങ്ങ് വളരെ ലോലമായ സസ്യമാകയാല്‍ വളരെ ഉയര്‍ന്നതോ താഴ്ന്നതോ ആയ താപനില, നേരിട്ടുള്ള സൂര്യപ്രകാശം ഇവയെ ചെറുക്കാന്‍ കഴിയില്ല. സൂര്യതാപത്തില്‍നിന്നും രക്ഷിക്കുവാനായി തോട്ടത്തിന്‍റെ തെക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും നല്ല ഉയരത്തില്‍ പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം. വേരിന്‍റെ വളര്‍ച്ചയെ ബാധിക്കുന്ന ഘടകങ്ങള്‍ ആകയാല്‍ മണ്ണിന്‍റെ ആഴവും മണ്ണിലെ ജലനിരപ്പും വളരെ പ്രാധാന്യത്തോടെ കണക്കിലെടുക്കേണ്ടതുണ്ട്.
വടക്ക്-തെക്ക് ദിശയില്‍ വരികള്‍ തമ്മിലും വരിയില്‍ കുഴികള്‍ തമ്മിലും 2.7 മീറ്റര്‍ അകലം കൊടുത്ത് 80 സെ.മീ സമചതുരവും 80 സെ.മീ. ആഴവുമുള്ള കുഴികള്‍ എടുക്കണം. കുഴിയുടെ അടിയില്‍നിന്നും 15 സെ.മീ. കനത്തില്‍ മേല്‍മണ്ണുകൊണ്ടു നിറയ്ക്കണം. ഈ കുഴിയുടെ മധ്യഭാഗത്ത് തൈവച്ചു ചുറ്റിലും മണ്ണിട്ട് അമര്‍ത്തി ഉറപ്പിക്കണം. തൈയുടെ കടഭാഗം വരെ മാത്രമേ മണ്ണിടാവൂ. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണെങ്കില്‍ മേയ്-ജൂണ്‍ മാസങ്ങളില്‍ തൈ നടാം. കളിമണ്ണാണെങ്കില്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടുന്നതാണ് നല്ലത്.
കവുങ്ങിന് ആദ്യകാലത്ത് തണല്‍ കിട്ടാനായി വരികള്‍ക്കിടയില്‍ ആദ്യത്തെ 4-5 വര്‍ഷം വാഴ വളര്‍ത്താവുന്നതാണ്. അല്ലെങ്കില്‍ ഒക്ടോബര്‍ മുതലുള്ള ഉണക്കുള്ള മാസങ്ങളില്‍ തെങ്ങിന്‍പട്ടയോ കവുങ്ങിന്‍ പട്ടയോ മറ്റോ ഉപയോഗിച്ച് തണല്‍ നല്‍കേണ്ടിവരും. അടയ്ക്കാമരത്തൈകളുടെ കാണ്ഡഭാഗം വേനല്‍ക്കാലത്ത് കവുങ്ങിന്‍പാളയോ മറ്റോകൊണ്ടു പൊതിഞ്ഞുകെട്ടി വെയിലേറ്റു പൊള്ളാതെ സംരക്ഷിക്കണം. അല്ലെങ്കില്‍ കുമ്മായം കലക്കി പൂശുകയോ വെളുത്ത പ്ലാസ്റ്റിക് കടലാസുകൊണ്ടു കെട്ടുകയോ വേണം.
വളപ്രയോഗം
ആദ്യ വര്‍ഷം മുതല്‍ തന്നെ കൊല്ലംതോറും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ മരമൊന്നിന് 12 കി.ഗ്രാം വീതം പച്ചിലവളമോ കമ്പോസ്റ്റോ ചേര്‍ക്കണം. നാടന്‍ ഇനങ്ങള്‍ക്കു വര്‍ഷംതോറും 10:40:140 ഗ്രാം എന്ന തോതില്‍ പാക്യജനകം, ഭാവഹം, ക്ഷാരം എന്നിവ കിട്ടത്തക്ക വിധത്തില്‍ രാസവളങ്ങളും ചേര്‍ക്കേണ്ടതുണ്ട്. എന്നാല്‍ മംഗളപോലുള്ള ഉല്‍പ്പാദനശേഷി കൂടിയ ഇനങ്ങള്‍ക്ക് 150:60:210 (NPK) ഗ്രാം എന്ന ഉയര്‍ന്ന നിരക്കില്‍ രാസവളങ്ങള്‍ നല്‍കണം.
ഈ പറഞ്ഞ രാസവളത്തിന്‍റെ മൂന്നില്‍ ഒരുഭാഗം ആദ്യത്തെ വര്‍ഷവും, മൂന്നില്‍ രണ്ടുഭാഗം രണ്ടാം വര്‍ഷവും നല്‍കിയാല്‍ മതി. മൂന്നാം വര്‍ഷം മുതല്‍ മുഴുവന്‍ അളവും കൊടുക്കാം. ജലസേചനസൗകര്യമുള്ള സ്ഥലങ്ങളില്‍ സെപ്റ്റംബര്‍-ഒക്ടോബര്‍, ഫെബ്രുവരി മാസങ്ങളില്‍ (പകുതിവീതം) രണ്ടു പ്രാവശ്യമായി രാസവളം ചേര്‍ക്കാം. നനയ്ക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ രണ്ടാമത്തെ പകുതി രാസവളപ്രയോഗം വേനല്‍മഴ കിട്ടിയ ഉടനെ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നല്‍കുന്നതാണ് നല്ലത്. കവുങ്ങിന്‍റെ ചുവട്ടില്‍നിന്നും 0.76-1.00 മീറ്റര്‍ വ്യാസാര്‍ദ്ധത്തിലും 15-20 സെ.മീ. ആഴത്തിലുമുള്ള തടങ്ങള്‍ കോരി അതില്‍ വളം വിതറി അല്‍പം മണ്ണിട്ടു മൂടണം. തടത്തിലെ കളകള്‍ നീക്കിയശേഷം രണ്ടാം തവണയിലെ വളം തടത്തില്‍ വിതറി മണ്ണിളക്കി കൊടുത്താല്‍ മതി. അമ്ലാംശമുള്ള മണ്ണാണെങ്കില്‍ രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ മരമൊന്നിന് അര കി.ഗ്രാം വീതം കുമ്മായവും (ഏപ്രില്‍-മേയ് മാസത്തില്‍) തടത്തില്‍ ചേര്‍ത്തുകൊടുക്കണം.