Poongavanam

Poongavanam Nursery & garden moozhikal kozhikode

27/01/2025
12/11/2018

☘🍀🌿🍀☘
*കീഴാർ നെല്ലി*

ആരോഗ്യത്തിന് വലിയ വില കൊടുത്ത് പലതും വാങ്ങുമ്പോഴും ഇതിനായി പല സ്ഥാപനങ്ങളും കയറിയിറങ്ങി നടക്കുമ്പോഴും വളപ്പിലെ ആരോഗ്യ സ്രോതസുകളെ അവഗണിയ്ക്കുകയാണ് . പലപ്പോഴും ഇത് അജ്ഞത കാരണവുമാകാം.നാട്ടിന്‍പുറങ്ങളില്‍ കണ്ടുവരുന്ന ഒരു സസ്യമാണ് കീഴാര്‍ നെല്ലി. ആളൊരു കുഞ്ഞനാണെങ്കിലും നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു ചെടിയാണിത്. എങ്കിലും ഇന്നത്തെ തലമുറയിലെ പലര്‍ക്കും ഇതിന്റെ ഗുണങ്ങളെക്കുറിച്ച്‌ അറിയില്ല എന്നതാണ് വാസ്തവം. യുഫോര്‍ബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ് കീഴാര്‍ നെല്ലി. കീഴാര്‍ നെല്ലിയുടെ ഇല മാത്രമല്ല അതിന്റെ പൂവും ഔഷധമായി ഉപയോഗിക്കാറുണ്ട്.

കീഴാർ നെല്ലിയില്‍ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെരൂപത്തിൽ കാണപ്പെടുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന് വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ്‌ ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.

കീഴാര്‍ നെല്ലിയുടെ ഇല വെന്ത നീര് കുടിക്കാം,ഇലയുടെ നീര് കുടിക്കാം അങ്ങനെ പല രൂപത്തിലാണ് വ്യത്യസ്തമായ രോഗങ്ങള്‍ക്ക് കീഴാര്‍ നെല്ലി ഉപയോഗിക്കുന്നത് .ഏതെല്ലാം വിധത്തിലാണ് കീഴാര്‍ നെല്ലി ശരീരത്തിന്റെ ആരോഗ്യത്തിനു പ്രയോജനപെടുക എന്ന് നോക്കാം

കരള്‍ രോഗങ്ങള്‍ക്ക് ഉത്തമ മരുന്നാണ് കീഴാര്‍ നെല്ലി. മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് അമൃതു പോലെയാണ് ഈ ചെടി. കരള്‍ സംബന്ധമായ രോഗങ്ങള്‍ക്ക് പണ്ട് കാലം മുതല്‍ കീഴാര്‍ നെല്ലി ഉപയോഗിച്ച് വരുന്നു .കീഴാര്‍ നെല്ലിയില്‍ അടങ്ങിയിരിക്കുന്ന ഫിലന്തിന്‍ ഹൈപോ ഫിലന്തിന്‍ എന്നിവ ലിവര്‍ സിറോസിസ് മഞ്ഞപിത്തം എന്നിവയ്ക്ക് നല്ലൊരു പരിഹാരം ആണ് .

കീഴാര്‍ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് പശുവിന്‍ പാലില്‍ ചേര്‍ത്ത് ഒരാഴ്ച വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനം ഉണ്ടാകും .

ഹൃദയത്തിന്റെ ആരോഗ്യത്തിനു വളരെ നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി .ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ കീഴാര്‍ നെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീര് കുടിക്കുന്നത് ബിപി കുറക്കുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു .

കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു തിളപിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളുടെ പ്രമേഹം കുറയുന്നതിനും ,പ്രമേഹം ഇല്ലാത്തവര്‍ക്ക് ഈ രോഗം വരാതിരിക്കുന്നതിനും സഹായിക്കുന്നു .ഇതിന്റെ ഇല ചവച്ചരച്ചു കഴിക്കുന്നതും ഉത്തമം ആണ് .ഇതിന്റെ ഇലകള്‍ക്ക് ഇളം പുളി ആണ് എന്നതുകൊണ്ട് തന്നെ ആര്‍ക്കും ചവച്ചരച്ചു കഴിക്കാം .

ജലദോഷം പനി ഇവയുള്ളപ്പോള്‍ കീഴാര്‍നെല്ലി ചവച്ചു കഴിക്കുന്നത് നല്ലതാണ്. (ഇതിനു വൈറസ്, ബാക്ടീരിയ അണുക്കളെ നശിപ്പിക്കുവാനുള്ള ശേഷിയുണ്ട്) എയിഡ്സ് വൈറസിന്റെ വരെ വളര്‍ച്ചയെ തടുക്കാനുള്ള ശേഷി ഇതിനുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. . അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുന്നതിനും ഇത് സഹായിക്കും.

കീഴാര്‍ നെല്ലി സമൂലം അരച്ച് മോരില്‍ കലക്കി കുടിക്കുന്നത് വയറ്റില്‍ ഉണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും പരിഹാരം ആണ് .കുടലിനെ ബാധിക്കുന്ന രോഗങ്ങള്‍ ,വിരശല്യം ശരീരത്തില്‍ വൃണങ്ങള്‍ ഉണ്ടാകുക ,ശരീരം നീര് വെക്കുക എന്നിങ്ങനെ ഉള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം ആണിത്.

കീഴാര്‍ നെല്ലി സമൂലം എടുത്തു കാടി വെള്ളത്തില്‍ കലക്കി കുടിക്കുന്നത് സ്ത്രീകളിലെ അമിത ആര്‍തവത്തിന്നുള്ള ഉത്തമ പരിഹാരം ആണ് .അതായത് ആര്‍ത്തവ കാലത്ത് കൂടുതല്‍ ആയി രക്തം പോകുന്നതിനെയും കൂടുതല്‍ ദിവസം ആര്‍ത്തവം നീണ്ടു നില്‍ക്കുന്നതിനെയും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു .

കീഴാര്‍ നെല്ലിയുടെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ അകാലനര ഇവ തടയുന്നതിനും മുടി വളരുന്നതിനും ഉത്തമം ആണ് .

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി .ഇത് ദിവസവും ചവച്ചു അരച്ച് കഴിക്കുന്നതും വെള്ളം തിളപിച്ചു കുടിക്കുന്നതും എല്ലാം മൂത്ര ചൂടിനും,മൂത്രത്തില്‍ പഴുപ്പിനും ,കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ പരിഹാരം ആണ് .മൂത്രത്തില്‍ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനോടൊപ്പം നല്ലപോലെ മൂത്രം പോകുന്നതിനും ഇത് സഹായിക്കുന്നു മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപെടുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരം ആണ് .

ഈ ചെടിയിലടങ്ങിയിരിക്കുന്ന ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകം ഇത് വേര്‍തിരിച്ചെടുത്തു കൊടുത്തപ്പോള്‍ വിഷസ്വഭാവം കാണിച്ചു. പക്ഷേ ചെടി മുഴുവനായി കൊടുത്തപ്പോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.

വെള്ളീച്ച.. ഭീകരനാണവൻ കൊടും ഭീകരൻ 😛 മുളക്, തക്കാളി എന്നിവയിലാണ് ഇവന്‍റെ ശല്യം നമ്മള്‍ അനുഭവിക്കുക. ഇവനെ നിയന്ത്രിക്കാന്‍...
22/05/2018

വെള്ളീച്ച..
ഭീകരനാണവൻ കൊടും ഭീകരൻ 😛

മുളക്, തക്കാളി എന്നിവയിലാണ് ഇവന്‍റെ ശല്യം നമ്മള്‍ അനുഭവിക്കുക. ഇവനെ നിയന്ത്രിക്കാന്‍ പറ്റിയില്ലെങ്കില്‍ കൃഷി തന്നെ മടുത്തു പോയേക്കാം 😢 കഷ്ടപെട്ട് വളര്‍ത്തി കൊണ്ടുവരുന്ന മുളക്ചെടികളുടെ അടിയില്‍ ഇവന്‍ പറ്റിക്കൂടുന്നു....നീരൂറ്റി കുടിക്കുന്ന ഇവന്‍ പരത്തുന്ന വൈറസ് ആണ് മുളക്ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം. ഇലയുടെ അടി ഭാഗത്ത് മുട്ടയിട്ടു ഇവ പെരുകുന്നു. വളരെ വേഗം പെരുകുന്ന ഇവര്‍ ധാരാളമായി കണ്ടുവരുന്നത്‌ നമ്മുടെ മരച്ചീനി ഇലകളിലുമാണ്....
ഒതുക്കാനുള്ള മാർഗ്ഗങ്ങൾ
1)5മില്ലി വേപ്പെണ്ണ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഇലകളുടെ അടിയിലും മുകളിലും തണ്ടുകളിലും വീഴും വിധം തളിക്കാം.
(2) വേപ്പിന്‍ പിണ്ണാക്ക് കുതിര്‍ത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ചു ഇലകളില്‍ തളിക്കാം
(3) വേപ്പെണ്ണ 5മില്ലി, ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിക്കാം
(4) മഞ്ഞ കെണി :- മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകര്‍ഷണം ഉണ്ട്, മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാര്‍ഡോ, മഞ്ഞ പെയിന്റ് നല്‍കിയ ടിന്നോ മറ്റോ ആവണക്ക് എണ്ണ അല്ലെങ്കില്‍ ഗ്രീസ് പുരട്ടി കെട്ടി തൂക്കുക... വെള്ളീച്ച അതില്‍ പറ്റി പിടിച്ചു നശിക്കും
കുരുടിപ്പ് പരത്തുന്ന ഇവയെ തുരത്താന്‍ മുളക് ചെടികളില്‍ ഇലകളില്‍ കുമ്മായം തൂവി കൊടുക്കാം .ചെറിയ അളവിലുള്ള കുമ്മായം നേരിട്ട് ഇലകളില്‍ ഇട്ടാലും കുഴപ്പമില്ല.. നന്ദി :-D

മുസംബി തൈകൾ വില്പനക്ക്.------------------------കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.Mob:9946256895
22/02/2018

മുസംബി തൈകൾ വില്പനക്ക്.
------------------------

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ വിളിക്കുക.
Mob:9946256895

Address

Moozhikal
Kozhikode
673004

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 6pm
6pm - 7pm

Telephone

919946889353

Website

Alerts

Be the first to know and let us send you an email when Poongavanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category