01/08/2020
ഇനി വീട് ഒരുങ്ങും ഈസി ആയി
വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിയിരിക്കുന്നത്.ഇതുമൂലം നമ്മുടെ പല സ്വപ്നങ്ങള്‍ക്കും തടസ്സം നേരിട്ടിരിക്കുകയാണ്.ഏതൊരു ആളുടെയും സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട് എന്നത്.വീട് നിർമ്മിക്കുമ്പോൾ തുടക്കം മുതൽ അവസാനം വരെയും വളരെ ശ്രദ്ധിച്ച് വേണം ഓരോ തീരുമാനവും എടുക്കുവാൻ. ചില സമയങ്ങളിലെ തെറ്റായ തീരുമാനങ്ങൾ വീടിന്റെ ആയുസ്സിനെ തന്നെ ബാധിക്കും.അതിൽ ഏറ്റവും കൂടുതൽ അബദ്ധം സംഭവിക്കുന്നത് വീടിന്റെ നിർമ്മാണ സാമഗ്രികൾ തിരഞ്ഞെടുക്കുന്നതിൽ ആണ്.നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന തടി,കമ്പി,സിമൻറ്,തുടങ്ങീ അടുക്കളയിലെ ചിമ്മിനി വരെ നീണ്ട് നിൽക്കുന്നു ലിസ്റ്റ്.
എന്നാൽ ഇത് എല്ലാം ഒരു കുടക്കീഴിൽ നിന്നും ലഭിച്ചാലോ?
അത്തരം ഒരു ആശയം ആണ് മേക്ക് ഹോംലൂടെ യാഥാർഥ്യമാകുന്നത്.ഒരു വീട് നിർമ്മാണത്തിന് തുടക്കം മുതൽ അവസാനം വരെ ആവശ്യമായ നിർമ്മാണ സാമഗ്രികൾ,ഹോം അപ്ലൈൻസസ്,ഇന്റീരിയർ ഉൽപ്പന്നങ്ങൾ,പ്ലൈവുഡ് തുടങ്ങിയവ ഈ ഓൺലൈൻ ഫ്ലാറ്ഫോമിലൂടെ ലഭ്യമാകുന്നു.ഓരോ വിഭാഗത്തിലും ഉള്ള ഉൽപ്പന്നങ്ങൾ ഡീലർമാർ മേക്ക് ഹോംലൂടെ നേരിട്ട് വില്പന നടത്തുന്നതിനാൽ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ ഉപഭോക്താവിന് വാങ്ങുവാൻ സാധിക്കും. ഇതിലൂടെ വീട് നിർമ്മാണത്തിന്റെ ഭാഗമായി വലിയ ഒരു തുക തന്നെ സേവ് ചെയ്യുവാൻ സാധിക്കുന്നു.കൂടാതെ നിശ്ചിത തുകക്ക് മുകളിൽ പർച്ചേഴ്‌സ് ചെയ്യുന്നവർക്ക് നിരവധി ഓഫറുകളും ഒരുക്കീട്ടുണ്ട്.മേക്ക് ഹോമിന്റെ മൊബൈൽ അപ്ലിക്കേഷനിലൂടെയാണ് ഇത്തരം സേവനങ്ങൾ ലഭ്യമാകുന്നത്