03/08/2026
കാലവർഷം ശക്തമാണ്.
കുന്നും മലകളുമൊക്കെ ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. മുൻകൂട്ടി വിവരം ലഭിക്കാത്തതിനാൽ സർക്കാറിനതെല്ലാം നോക്കി നിൽക്കാനേ കഴിയൂ.
എന്നാൽ ഏതുസമയത്തും ദുരന്തം സംഭവിച്ചേക്കാമെന്ന് സർക്കാറിന് നല്ല ബോധ്യമുള്ള /വകുപ്പ് മന്ത്രിമാരുടെ മേശപ്പുറത്ത് തീർപ്പ് കാത്തിരിക്കുന്ന ചില കെട്ടിടങ്ങൾ സംസ്ഥാനത്തുണ്ട്.
അത്തരത്തിലുള്ള ഒരു കെട്ടിടത്തിൻ്റെ ചിത്രമാണ് ഇതോടൊപ്പം ചേർത്തിട്ടുള്ളത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ ശ്രീ, പി.കെ ബഷീറിൻ്റെ മണ്ഡലത്തിലെ അരീക്കോട് താലൂക്ക് ആശുപത്രി കെട്ടിടമാണത്.
അപകട ഭീഷണിയിലാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ മൂന്നുവർഷം മുൻപ് അൺഫിറ്റ് സർട്ടിഫേ ചെയ്ത കെട്ടിടം.
പ്രസ്തുതകെട്ടിടം അടിയന്തിരമായി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യക്തികളും കൂട്ടായ്മകളും നിരവധിയായ പരാതികൾ സർക്കാറിലേക്ക് ഇതിനോടകം അയച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും മലപ്പുറം ജില്ലാ കലക്ടറുടെയും മേശപ്പുറങ്ങളിൽ അതെല്ലാം അനക്കം തട്ടാതെ കിടക്കുണ്ട്. കണ്ട ഭാവം പോലും നടിക്കാതെ പെരുമാറുന്നുമുണ്ട്.
നടേ പറഞ്ഞപോലെ ശക്തമായ മഴ തുടർന്നാൽ സർക്കാറിൻ്റെ തീർപ്പിന് കാത്തു നിൽക്കാതെ ഈ കെട്ടിടം നിലം പൊത്തിയേക്കാം.
അന്നേരം തങ്ങൾക്കതിൻ്റെ അപകടാവസ്ഥയെക്കുറിച്ച് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്ന് പറഞ്ഞ് തടിയൂരാൻ നോക്കരുത്.
എന്തുകൊണ്ടെന്നാൽ വ്യക്തികളും കൂട്ടായ്മകളും മാധ്യമങ്ങളും മൂന്നുവർഷമായി നിങ്ങളെ യെല്ലാം ഇക്കാര്യം അറിയിച്ചു കൊണ്ടിരിക്കുന്നുണ്ട്.
കെ.എം സലീം പത്തനാപുരം.
Basheer( minister pwd)
muraleedharan (helth minister) .