Hybrid Planters

Hybrid Planters Hybrid Planters always offer Hybrid Plants to our customers according to their necessities and parti Great Customer Service

മണ്ണറിഞ് വിളയിറക്കാം... മണ്ണും വളപ്രയോഗവും.മനുഷ്യന്റെ സകല ഉയർച്ചയ്‌ക്കും  കാരണം അവൻ ജീവിക്കുന്ന മണ്ണാണെന്നുള്ളത‌് വാസ‌്ത...
28/07/2020

മണ്ണറിഞ് വിളയിറക്കാം...
മണ്ണും വളപ്രയോഗവും.

മനുഷ്യന്റെ സകല ഉയർച്ചയ്‌ക്കും കാരണം അവൻ ജീവിക്കുന്ന മണ്ണാണെന്നുള്ളത‌് വാസ‌്തവമാണ‌്. ‘രാസമൂലകങ്ങളുടെ ഒരു ഖനിയാണ‌് മണ്ണ‌്.
കേരളത്തിലെ മണ്ണ് മുഖ്യമായി എട്ടുതരമാണ്. തീരദേശ മണ്ണ്, എക്കല് മണ്ണ് , വെട്ടുകല് മണ്ണ്, കറുത്ത പരുത്തി മണ്ണ്, കരിമണ്ണ്, ചെമ്മണ്ണ്, മലയോര മണ്ണ്, വനമണ്ണ് എന്നിവയാണിവ. ഓരോ തരം മണ്ണും കൃഷിക്കായി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് .

വന മണ്ണ് :- വനമേഖലയില്കാണപ്പെടുന്ന മണ്ണാണിത്. ഇത് നാടിന്റെ ജൈവ വൈവിധ്യംസംരക്ഷിച്ചു നിര്ത്താന് മുഖ്യ പങ്കുവഹിച്ചു വരുന്നുണ്ട്. നല്ല ആഴവും ഫലപുഷ്ടിയുമുള്ള ഇതിന് നല്ല നീര്വാര്ച്ചയുമുണ്ട്. ഈ മണ്ണില് വ്യത്യസ്ത സസ്യങ്ങള് സ്ഥിരമായി നിലനിര്ത്താന് ശ്രദ്ധിക്കണം . വനനശീകരണം നിമിത്തം മണ്ണൊലിപ്പ് വരാന് സാധ്യതയുള്ള മണ്ണാണിത്.

മലയോര മണ്ണ് :- കേരളത്തിന്റെ കിഴക്കന് ഭാഗത്ത് ചരിവു കൂടിയ പ്രദേശങ്ങളില് കണ്ടു വരുന്ന മലയോര മണ്ണില് ഉരുണ്ട പാറകള് കാണും. വെട്ടുകല് മണ്ണിന്റെയത്രയ്ക്ക് അമ്ലത്വമില്ല. ചരലിന്റെ അംശവും വെട്ടുകല്ലിനേക്കാള് കുറവാണിതില്. സാമാന്യം നല്ല താഴ്ചയും നല്ല നീര്വാര്ച്ചയുമുള്ള മലയോര മണ്ണില് താഴ്ന്ന ജലനിരപ്പും കൂടിയ മണ്ണൊലിപ്പും പ്രശ്‌നമായതിനാല് ശരിയായ വിധത്തില് മണ്ണു സംരക്ഷണമാവശ്യമാണ്. ഇത്തരംമണ്ണില് ജലസംഭരണികള് 'മഴക്കുഴികള്' എന്നിവയുണ്ടാക്കണം. റബ്ബര്, തെങ്ങ്, കുരുമുളക്,കൈതച്ചക്ക, കശുമാവ്, പഴവിളകള്, തേയില, കാപ്പി ഇവയെല്ലാം ഈ മണ്ണില് കൃഷി ചെയ്തു വരുന്നു.

തീരദേശ മണ്ണ് :- ഇതിനെ മണല് മണ്ണ് എന്നും പറയും. കേരളത്തിലെ പടിഞ്ഞാറന് സമുദ്രതീരത്തും അതിനോട് ചേര്ന്നു കിടക്കുന്ന സമതല പ്രദേശങ്ങളിലും ഈ മണ്ണ് കാണപ്പെടുന്നു. ഇതില് 80 ശതമാനത്തിലധികം മണലായതിനാല് ജലസംഭരണ ശേഷിയും ഫലപുഷ്ടിയും കുറവാണ് . ധാരാളം ജൈവവളം ചേര്ത്താല് വിളകള് വളര്ത്താം . മണല് മണ്ണില് ചെളി കലര്ന്ന മണ്ണ് ചേര്ക്കുന്നത് നല്ലതാണ്. ചകിരിത്തൊണ്ട്, ചകിരിച്ചോറ് എന്നിവ ചേര്ക്കാം. വേനലില് തുള്ളിനന നല്കണം. രാസവളമാണെങ്കില് പല തവണകളായി ചേര്ക്കണം. തെങ്ങ് , കശുമാവ് എന്നിവയ്ക്കു പുറമെ വ്യത്യസ്ത ഫലവൃക്ഷങ്ങളും നടാന് നല്ല മണ്ണാണിത്. നല്ല മഴയുള്ള അവസരങ്ങളില് ഇത്തരം മണ്ണില് വളം ചേര്ക്കരുത് .

എക്കല് മണ്ണ് :- നദിയോരങ്ങളിലും അതിനടുത്തുള്ള സമതല പ്രദേശങ്ങളിലുമുള്ള മണ്ണാണിത്. നല്ല ജൈവാംശമുള്ള ഇതില് കളിമണ്ണ് കൂടുതലുണ്ട് . നല്ല ഫലപുഷ്ടിയുള്ള എക്കല്മണ്ണില് നെല്ല് , തെങ്ങ്, വാഴ , പച്ചക്കറി വിളകള് എന്നിവ കൃഷി ചെയ്യാം . മഴക്കാലമായാല് നല്ല വെള്ളക്കെട്ടും വേനലില് മണ്ണ് വറ്റിവരണ്ട് വിണ്ടു കീറാനും സാധ്യതയേറെയാണ്. നല്ലവണ്ണം സംരക്ഷിച്ചില്ലെങ്കില് മണ്ണൊലിച്ച് നാശമാകും. നല്ല നീര്വാര്ച്ചയുണ്ടാക്കി മണ്ണു സംരക്ഷണ മാര്ഗങ്ങള് സ്വീകരിക്കണം .

വെട്ടുകല് മണ്ണ് :- ഈ മണ്ണിനെ ചരല് മണ്ണ്, ലാറ്ററൈറ്റ് മണ്ണ് എന്നെല്ലാം പറയും. നമ്മുടെനാട്ടില് ഏറ്റവും അധികം സ്ഥലങ്ങളിലുള്ള മണ്ണാണിത്.ചരലധികമായതും പശിമരാശി മണ്ണുമായ ലാറ്ററൈറ്റിന് അമ്ലത്വമേറെയാണ്. കുറഞ്ഞ ധന വിനിമയ ശേഷിയുള്ള മണ്ണായതിനാല് സസ്യാഹാര മൂലകങ്ങളുടെ ലഭ്യത കുറയും.ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും അംശമേറിയതിനാല് അമ്ലത്വവുംചരലംശവും കൂടും. നല്ല രീതിയില് സസ്യാവരണം എല്ലായ്‌പ്പോഴും നില നിര്ത്തിയാല് ലാറ്ററൈറ്റ് മണ്ണ് നന്നാക്കാം. കുമ്മായം ചേര്ക്കണം. പുതയിടീലും സമീകൃത വളപ്രയോഗവും വേനലിലെ നനയുംമണ്ണിനെ നന്നാക്കും. തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, മരച്ചീനി, കൈതച്ചക്ക ഇവയെല്ലാം നടാം.

കറുത്ത പരുത്തി മണ്ണ് :- പാലക്കാട്ടെ ചിറ്റൂര് താലൂക്കിലെ കിഴക്കന് പ്രദേശങ്ങളില് മാത്രമുള്ള ക്ഷാരഗുണമുള്ള മണ്ണാണിത്. ഇത് കളിമണ്ണാണ്. കടുപ്പമേറിയ നല്ല കറുത്ത നിറമുള്ള മണ്ണില് പൊട്ടാസ്യം, കാത്സ്യം എന്നിവയധികമാണ്. വരള്ച്ചയായാല് വീണ്ടു കീറുന്ന ഈ മണ്ണ് നീര്വാര്ച്ചയില്ലാത്തതാണ്. കരിമ്പ്, നെല്ല്, പരുത്തി, നിലക്കടല എന്നിവ കൃഷി ചെയ്യാം.

കരിമണ്ണ് :- കുട്ടനാടൻ നെല്പ്പാടങ്ങള് കാണുന്ന ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില് സമുദ്രനിരപ്പില് നിന്ന് താഴെയായി കാണുന്ന മണ്ണാണിത്. ഇത്തരം മണ്ണില്നെല്കൃഷിയാണ് ഉത്തമം. സള്ഫര്, (ഗന്ധകം) അയേണ് സള്ഫൈഡ് എന്നിവ കൂടിയ തോതിലുള്ള കരിമണ്ണില് ഭാവഹം കാത്സ്യം എന്നിവ കുറവാണ്. വെള്ളം കയറിയിറക്കിയ ശേഷമേ കൃഷിയിറക്കാവൂ. സമീകൃത വളപ്രയോഗവും കുമ്മായമിടലുംവേണം. ഇത്തരം മണ്ണ് ഒരു കാരണവശാലും ഉണങ്ങി വരളാന് പാടില്ല. ഇത് അമ്ലത്വം കൂട്ടും. നല്ല ജൈവാംശമുള്ളമണ്ണാണിത്.

ചെമ്മണ്ണ് :- കേരളത്തില് തിരുവനന്തപുരം, നെയ്യാറ്റിന്കര താലൂക്കുകളില് ഏറെ കാണുന്നചെമ്മണ്ണില് അമ്ലത്വമേറെയാണ്. മണല് കലര്ന്ന പശിമരാശി മണ്ണാണിത്. മണ്ണൊലിപ്പ് സാധ്യത ഏറെയുണ്ട്. കുറഞ്ഞ ഫലപുഷ്ടിയാണുള്ളത്. മണ്ണില് കുമ്മായമിടണം. സമീകൃത വളപ്രയോഗം നിര്ബന്ധമാണ് . തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, ഇവയ്ക്കു പുറമെ വ്യത്യസ്ത പച്ചക്കറി വിളകള് നടാം .

Hybrid Quality Plants Available
9037 233 332
#മണ്ണ്

We can conserve nature?Plant a tree:Conservation of Water:Reduce the use of electricity:Spread Awareness:Use Less Paper:...
28/07/2020

We can conserve nature?
Plant a tree:
Conservation of Water:
Reduce the use of electricity:
Spread Awareness:
Use Less Paper:






For More details about Hybrid Quality Plants
7510 624 429
9037 233 332

മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ sms/call 7510624429
25/07/2020

മൂന്നു വർഷം കൊണ്ട് കായ്ക്കുന്ന കുള്ളൻ തെങ്ങിൻ തൈകൾ ആവശ്യമുള്ളവർ sms/call 7510624429

മണ്ണ്  - വിത്ത് - കൃഷി കുറച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍മനുഷ്യന്‍റെ ഏറ്റവും വലിയ ജൈവസമ്പത്താണ് മണ്ണ്.ഏതു കൃഷി തുടങ്ങുമ്...
06/07/2020

മണ്ണ് - വിത്ത് - കൃഷി കുറച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മനുഷ്യന്‍റെ ഏറ്റവും വലിയ ജൈവസമ്പത്താണ് മണ്ണ്.
ഏതു കൃഷി തുടങ്ങുമ്പോഴും മണ്ണിന്റെ ഗുണമേന്മയാണ് ആദ്യം നോക്കേണ്ടത്. മണ്ണ് നന്നായാന്‍ പകുതി വിജയിച്ചു എന്നു പറയാം. ഇതിനര്‍ഥം കൃഷിയുടെ അടിസ്ഥാനം നല്ല മണ്ണാണ് എന്നതു തന്നെ. മണ്ണിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്് സൂഷ്മജീവികളും മണ്ണിരകളുമാണ്. ഇവയെ നിലനിര്‍ത്താന്‍ ജൈവവളങ്ങള്‍ക്കെ കഴിയുകയുള്ളൂ എന്ന സത്യം പച്ചക്കറികൃഷിയില്‍ നാം ഓര്‍ത്തിരിക്കേണ്ടതാണ്.

പച്ചക്കറികള്‍ നന്നായി വളരുന്നത്് മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്. കേരളത്തിലെ മിക്കവാറും സ്ഥലങ്ങള്‍ കൃഷിക്കനുയോജൃമാണ്. മണല്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ മണ്ണിന്റെ ഘടന മെച്ചപ്പെടുത്താന്‍ ചാണകപ്പൊടി, പച്ചിലകമ്പോസ്റ്റ്്്, ചകിരിച്ചോര്‍ കമ്പോസ്റ്റ്്് എന്നി ജൈവവളങ്ങള്‍ ചേര്‍ത്താല്‍ മതി. മഴക്കാലത്ത്് മണ്ണില്‍ വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. മണ്ണിന്റെ അമ്ലക്ഷാര നില 6.5നും 7.5നും ഇടയിലായിരിക്കണം. കല്ലുകളും വേരുകളും മറ്റും പെറുക്കി കളഞ്ഞിട്ടുവേണം കൃഷിചെയ്യാന്‍. വെയില്‍ ധാരാളം ലഭിക്കുന്ന മണ്ണാണ് പച്ചക്കറി കൃഷിക്കനുയോജ്യം. മഴക്കാലത്ത്് തടങ്ങളില്‍ വെള്ളം കെട്ടി കിടക്കാതിരിക്കുവാന്‍ അല്‍പ്പം ഉയര്‍ത്തിവേണം തടങ്ങള്‍ എടുക്കുവാന്‍.

മണ്ണുനന്നായി ഇളക്കി കല്ലുകളും വേരുകളും മാറ്റണം. കുഴികളാണെങ്കില്‍ 20-30 സെമീ താഴ്്ചയിലും 50 സെമീ ചുറ്റളവിലും വേണമെടുക്കാന്‍. ചാലുകളാണെങ്കില്‍ 30 സെമീ വീതിയിലും 20-30 സെമീ താഴ്ചയിലും. നടുന്നതിന് ഏതാനും ദിവസം മുന്‍പ്് കുമ്മായം വിതറി ഇളക്കിവെക്കണം. അതിനുശേഷം ചാണകപ്പൊടിയും പച്ചിലകമ്പോസ്റ്റും (ഒരു സെന്റിന് 100കി ഗ്രാം) ചേര്‍ത്തിളക്കണം.

മണ്ണിലാണെങ്കിലും ടെറസ്സിലാണെങ്കിലും ട്രേകളിലാണെങ്കിലും മണ്ണ്, മണല്‍, ചാണകപ്പൊടി അല്ലെങ്കില്‍ കമ്പോസ്റ്റ് എന്നിവ 1:1:1 എന്ന അനുപാതത്തിലും കൂടാതെ ട്രൈക്കോഡര്‍മയും വേപ്പിന്‍ പിണ്ണാക്കും ആവശ്യാനുസരണവും ചേര്‍ക്കാം. ഇടക്ക് വെള്ളം തളിച്ച് ഇളക്കി മിശ്രതമായി ഉപയോഗിക്കാം.

വിത്ത് പാകുന്നതിനു മുന്‍പായി ഒരു കിലോ വിത്തിന് 10 ഗ്രാം സ്യൂഡോമോണസ് എന്ന അളവില്‍ പുരട്ടുന്നത് രോഗങ്ങളെ അകറ്റുന്നു. വിത്തു നടുന്നതിന്റെ ആഴത്തെപ്പറ്റി (താഴ്ച്ച) പറയുമ്പോള്‍ വിത്ത് വിത്തോളമെന്നാണ്. പയറുവിത്താണെങ്കില്‍ പയറുവിത്തിന്റെ വലുപ്പത്തില്‍ താഴണം. ചീരയാണെങ്കില്‍ ചീരവിത്തിന്റെ വലുപ്പത്തില്‍ അല്‍പ്പം മണ്ണ് വിതറുക. ഇതുപോലെ വഴുതന, വെണ്ട, പടവലം, മുളക് എല്ലാം നടാം.

അടുക്കളതോട്ടത്തില്‍ ദീര്‍ഘകാല വിളകളായ കറിവേപ്പ്, മുരിങ്ങ, പപ്പായ, പേര, നാരകം, ഇലുമ്പം പുളി, ചാമ്പ, ലൂയിക്ക, വാഴ തുടങ്ങിയവ വശങ്ങളില്‍ നടുവാന്‍ ശ്രദ്ധിക്കണം. തണല്‍ ഒഴിവാക്കാനും മറ്റു പച്ചക്കറികള്‍ വളര്‍ത്താനും തടസമില്ലാതിരിക്കാനാണിത്. ദീര്‍ഘകാലവിളകള്‍ക്കടുത്തായി ഒരു കമ്പോസ്റ്റ് കുഴി ഉണ്ടാക്കുന്നത് നല്ലതാണ്.

Hybrid Planters Tirur       ഗ്രീൻ ഹൗസ് എന്നതിന്‍റെയും പോളി ഹൗസ് എന്നതിന്‍റെയും കണ്സെപ്റ്റ് ഒന്നുതന്നെ. പ്ലാസ്റ്റിക്കിന്റ...
03/07/2020

Hybrid Planters Tirur

ഗ്രീൻ ഹൗസ് എന്നതിന്‍റെയും പോളി ഹൗസ് എന്നതിന്‍റെയും കണ്സെപ്റ്റ് ഒന്നുതന്നെ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചതോടെ വിലകൂടിയ ഗ്ളാസ് ഒഴിവാക്കി.
കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് ഉരുപയോഗിക്കാമെന്നായപ്പോൾ അതിന്റെ സ്ട്രക്ച്ചർ ചെലവും കുറഞ്ഞു.
രണ്ടായാലും കാലാവസ്ഥയുടെ ആഘാതം അതായത്, ചൂട്, സൂര്യപ്രകാശം, മഴ, കീടങ്ങൾ എന്നിവയിൽ നിന്നുമുള്ള ഒരു പ്രതോരോധം അഥവാ മറ എന്നതാണ് ലക്‌ഷ്യം.
കൂടാതെ ഒരു പരിധിവരെ ഈർപ്പം നഷ്ടപ്പെടുന്നത് തടയുകയും ചെയ്യുന്നു. അങ്ങിനെ ഒരു കൺട്രോൾ ആയ പരിസ്ഥിതി ഉണ്ടാക്കി ഉത്പാദന വർദ്ധനവ് ഉണ്ടാക്കിയെടുക്കാം എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അപ്പോൾ പോലും ഇതിനുള്ളിൽ ഈർപ്പവും കാർബൺ ഡയോക്സൈഡിന്റെയും ഓക്സിജന്റെയും അളവ് നിയന്ത്രിക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
അതെ സമയം രണ്ടു വശങ്ങളിൽ തുറന്നു വെച്ചിരിക്കുകയാണെങ്കിൽ കുഴപ്പമില്ല. എങ്കിലും നീളം കൂടുന്നതിനനുസരിച്ചു വായുസഞ്ചാരം വർദ്ധിപ്പിക്കാൻ ഫാനുകൾ ആവശ്യമായി വരാം..
വായുസഞ്ചാരം ലഭിക്കുകയും വേണം എന്നാൽ കാലാവസ്ഥയെയും കീടങ്ങളെയും തടയുകയും വേണമെന്നായപ്പോൾ ഗ്രീൻ നെറ്റുകളും കൃഷിയിൽ ഉപയോഗിച്ച് തുടങ്ങി.അങ്ങിനെ വരുമ്പോൾ മെക്കാനിക്കൽ സഹായങ്ങൾ വലിയ തോതിൽ ആവശ്യമില്ല.
മഴ മറ ചെറുതും വലുതുമായി ഏറ്റവും വില കുറഞ്ഞ രീതിയിലുമായി പലവിധത്തിൽ കർഷകർ ഉണ്ടാക്കാറുണ്ട്. ശക്തമായ മഴമൂലവും ചൂടുംമൂലവും കാറ്റും വഴി മണ്ണിലെ മുഴുവൻ പരിസ്ഥിതിയും ചെടികൾക്ക് യോജ്യമല്ലാതാകുന്ന അവസ്ഥയും തടയിടണമല്ലോ.


Hybrid Plantersചെടികളുടെ ദാഹമകറ്റാൻ  #ഹൈഡ്രോജെൽ  എന്താണ് ഹൈഡ്രോജെൽ?പൊട്ടാസ്യം അധിഷ്ഠിത നോൺ-ടോക്സിക് പോളിമറാണ് ഹൈഡ്രോജൽ ഇ...
02/07/2020

Hybrid Planters
ചെടികളുടെ ദാഹമകറ്റാൻ #ഹൈഡ്രോജെൽ

എന്താണ് ഹൈഡ്രോജെൽ?

പൊട്ടാസ്യം അധിഷ്ഠിത നോൺ-ടോക്സിക് പോളിമറാണ് ഹൈഡ്രോജൽ ഇതിനെ കാർഷികത്തിനായുള്ള സൂപ്പർ അബ്സോർബന്റ് പോളിമർഎന്നും അറിയപ്പെടുന്നു സ്വന്തം വലിപ്പത്തിന്റെ 300 - 500 മടങ്ങ് വരെ വെള്ളം ആഗിരണം ചെയ്യാനും നിലനിർത്താനും കഴിവുള്ളതാണ് ഇത്തരംഹൈഡ്രോ ജെല്ലുകൾ. മണ്ണുമായി കലർത്തി ഒരു ചെടിയുടെ വേരുകളിൽ വിതയ്ക്കുമ്പോൾ, അത് 65 - 95% വെള്ളം വിനിയോഗിക്കുന്നു. ഇതിന്റെ ഉപയോഗരീതിഎളുപ്പവും ഫലപ്രദവുമാണ്.
അമിതമായചൂടുംവരൾച്ചയുംനേരിടുന്ന കൃഷിസ്ഥലങ്ങൾക്ക് വേണ്ടിയാണ് ഇത്തരം പോളിഅക്രലൈറ്റ് ഹൈഡ്രോജെൽ വികസിപ്പിച്ചെടുത്തത്.
ദിവസവും ചെടികൾക്ക് വെള്ളമൊഴിക്കുന്നതിനുപകരം ആഴ്ചയിൽഒരിക്കൽ നന കൊടുത്താൽമതി എന്നതാണ് ഇതിൻറെ പ്രത്യേകത.ചെറിയ തരികളിലുള്ള ജെല്ലുകള്‍ വെള്ളത്തിലലിയുന്ന ജലാറ്റിനില്‍പ്പൊതിഞ്ഞ് ഗുളികരൂപത്തിലാക്കിയാണ് കുഴിച്ചിടുന്നത്. മൂന്നുമാസംവരെ വേരുകള്‍ക്ക് വെള്ളം സംഭരിച്ചുനല്‍കുന്ന ഇവ പിന്നീട് മണ്ണില്‍ലയിച്ച് ഇല്ലാതാവും. ഹൈഡ്രോജെൽഉപയോഗം മൂലം വെള്ളത്തിൻറെ അമിതോപയോഗം സമയനഷ്ടം എന്നിവ കുറക്കുവാൻ സാധിക്കും.ഒരു ജെല്ലിൻറെ 300 മുതൽ 600 ഇരട്ടി വെള്ളം സംഭരിച്ചു വെക്കുവാൻ ഇത്തരംജെല്ലുകൾക്ക്കഴിയും.
ഹൈഡ്രോജൽ പോളിമർ മണ്ണിന്റെ വെള്ളം നിലനിർത്താനുള്ള ശേഷി വർദ്ധിപ്പിക്കുന്നു

ജലസേചന ഇടവേളകൾ ഫലപ്രദമായി കുറക്കുവാൻ കഴിയും
മണ്ണ് ഒഴുകുന്നതിലൂടെ ജലത്തെയും പോഷകനഷ്ടത്തെയും ഇത് പരിമിതപ്പെടുത്തുന്നു
ജലനഷ്ടം തടയുന്ന ബാഷ്പീകരണ നിരക്ക് ഹൈഡ്രോജൽ അഗ്രികൾച്ചർ കുറയ്ക്കുന്നു
വായുസഞ്ചാരം വർദ്ധിപ്പിക്കുന്നതിലൂടെ ഇത് മണ്ണിന്റെ ഭൗതിക സവിശേഷതകൾ മെച്ചപ്പെടുത്തുന്നു
ചെടികളുടെ റൂട്ട് സോണിൽ തന്നെ വെള്ളവും പോഷകങ്ങളും നൽകി സസ്യങ്ങളുടെ വളർച്ച മെച്ചപ്പെടുത്തുന്നു, പാഴാക്കൽ കുറയ്ക്കുന്നു
മണ്ണൊലിപ്പും ജലത്തിന്റെ ഒഴുക്കും കുറയ്ക്കുന്നു
പ്രത്യേകിച്ച് വരണ്ട പ്രദേശങ്ങളിൽ സസ്യങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നു
വരൾച്ച, ഭൂഗർഭജല മലിനീകരണം എന്നിവയിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുന്നു
തണുത്തുറഞ്ഞ ശൈത്യകാലാവസ്ഥയിൽ സസ്യ വേരുകൾക്ക് ഇൻസുലേറ്റിംഗ് വസ്തുവായി പ്രവർത്തിക്കുന്നു
വളത്തിന്റെ ഉപയോഗം 15 - 30% വരെ കുറയ്ക്കുന്നു

-
ഹൈബ്രിഡ് തയ്‌കൾക്ക് ഉടനെ വിളിക്കുക
7510 624 429
9037 233 332

ഡ്രാഗൺ ഫ്രൂട്ട് ആന്‍റി ഓക്സിഡന്‍റ്,വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും,ശരീരത്തിന്‍റ...
27/06/2020

ഡ്രാഗൺ ഫ്രൂട്ട്

ആന്‍റി ഓക്സിഡന്‍റ്,വൈറ്റമിൻ സി, അയൺ എന്നീ പോഷകങ്ങൾ ധാരാളമുള്ളതിനാൽ വിളർച്ചയെ പ്രതിരോധിക്കും,ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്.
മഗ്നേഷ്യം നിറഞ്ഞതിനാൽ മസിലുകളുടെ വളർച്ചയ്ക്ക് സഹായിക്കും,കാലറി വളരെ കുറവും ഫൈബർ ധാരാളവുമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം...

ഡ്രാഗൺ ഫ്രൂട്ട് ഹൈബ്രിഡ് തയ്‌കൾക്ക് ഉടനെ വിളിക്കുക
7510 624 429
9037 233 332
#ഡ്രാഗൺഫ്രൂട്ട്

ബട്ടർ, മാങ്ങാ, പേരക്ക തുടങ്ങിയ ഹൈബ്രിഡ് തൈകൾക്ക് വിളിക്കു  : 7510624429
25/06/2020

ബട്ടർ, മാങ്ങാ, പേരക്ക തുടങ്ങിയ ഹൈബ്രിഡ് തൈകൾക്ക് വിളിക്കു : 7510624429

തുർക്കിഷ് അത്തി തൈ ആവശ്യം ഉള്ളവർ വിളിക്കുക : 7510624429Whatsapp : https://wa.me/+917510624429
18/06/2020

തുർക്കിഷ് അത്തി തൈ ആവശ്യം ഉള്ളവർ വിളിക്കുക
: 7510624429
Whatsapp : https://wa.me/+917510624429

17/06/2020
*മുന്തിരി വീട്ടിൽ കൃഷി ചെയ്യാം നമുക്ക്*നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താകണം മുന്തിരി കൃഷി ചെയ്യേണ്ടത്. വേനലിലും മഴക്കാലത്...
15/06/2020

*മുന്തിരി വീട്ടിൽ കൃഷി ചെയ്യാം നമുക്ക്*
നല്ല വെയില്‍ ലഭിക്കുന്ന സ്ഥലത്താകണം മുന്തിരി കൃഷി ചെയ്യേണ്ടത്. വേനലിലും മഴക്കാലത്തും നടാം.പച്ചത്തണ്ട് നടാന്‍ പാടില്ല. 30 സെന്റിമീറ്റര്‍ നീളമുള്ള വള്ളിയാണ് നടേണ്ടത്. അതിനായി നഴ്‌സറിയില്‍ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങുന്നതാകും നല്ലത്. കുഴിയുടെ നടുവില്‍ മണ്ണില്‍ നന്നായി ഉറപ്പിച്ച് വേണം നടാന്‍. മുന്തിരിവള്ളികള്‍ വളരുമ്പോള്‍ നന്നായി വളരുന്ന രണ്ടെണ്ണം മാത്രം നിര്‍ത്തി ബാക്കിയുള്ളവ മുറിച്ചുകളയണം. ഇലകളുള്ള ശാഖകള്‍ മുറിച്ചു കളയാം. മുന്തിരി പടര്‍ന്നാല്‍ നല്ല പന്തല്‍ ഒരുക്കാന്‍ ശ്രദ്ധിക്കണം. മുന്തിരി കൃഷിക്കായി ജൈവവളം മാത്രം ഉപയോഗിച്ചാല്‍ മതി. ഇല മുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ തടുക്കാന്‍ നേര്‍പ്പിച്ച ബോര്‍ഡോ മിശ്രിതം ഇലകളില്‍ തളിക്കണം. കൊമ്പ് കോതല്‍ നടത്തിയാല്‍ വളം നല്‍കണം. വളമിട്ട ശേഷം ദിവസവും രണ്ട് നേരം നനച്ചു കൊടുക്കണം. ചെടി കായ്ക്കുന്നില്ലെങ്കില്‍ ചെറിയ ശാഖകള്‍ മുറിച്ചു നീക്കുക. പക്ഷികളുടെ ശല്യം ഇല്ലാതിരിക്കാന്‍ വലയിട്ടാല്‍ മതി.
വളം നല്‍കേണ്ട വിധം:
കാല്‍കിലോ കടലപ്പിണാക്ക് വെളളത്തിലിട്ട് രണ്ട് ദിവസം വെച്ച് പുളിപ്പിച്ചതിന്റെ തെളി നേര്‍പ്പിച്ച് ആഴ്ചയില്‍ രണ്ട് പ്രാവശ്യം ചുവട്ടില്‍ ഒഴിച്ച് കൊടുക്കാം. ഒരു ചുവടിന് കാല്‍കിലോ വീതം കടലപ്പിണ്ണാക്ക് വെളളത്തില്‍ കുതിര്‍ത്ത് ചുവട്ടില്‍ നിന്ന് ഒരടി മാറ്റി ചെറുതടമെടുത്ത് അതില്‍ ഒഴിച്ച് മണ്ണിട്ട് മൂടേണ്ടതാണ്. മാസത്തില്‍ ഒരു തവണ ഇങ്ങനെ ചെയ്യണം. അല്ലെങ്കില്‍ ഫിഷ് അമിനോ ആസിഡ് (മത്തി ശർക്കര ലായനി ) നേര്‍പ്പിച്ച് നല്‍കാവുന്നതുമാണ്.

ഉറമ്പിന്റെ ശല്യമില്ലാതിരിക്കാന്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് മണ്ണില്‍ വിതറുന്നത് നല്ലതാണ്. രണ്ട് മാസത്തിലൊരിക്കല്‍ ഒരു കുട്ട ജൈവവളവും കൂടെ എല്ലുപൊടിയും നല്‍കണം. രാസവളം പ്രയോഗിക്കേണ്ടതില്ല.

മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കുമ്പോള്‍ ലഭിക്കുന്ന വെര്‍മി ടീ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് ഇലച്ചുരുളല്‍ രോഗത്തെ അകറ്റാന്‍ നല്ലതാണ്. ഇലമുരടിപ്പ്, പൂപ്പല്‍രോഗം എന്നിവയെ തടുക്കാന്‍ ഇടയ്ക്ക് നേര്‍പ്പിച്ച വെര്‍മി കംപോസ്റ്റ് ടീയോ ബോര്‍ഡോമിശ്രിതമോ ഇലകളില്‍ തളിക്കണം. മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടാതെയും മണ്ണ് തറഞ്ഞു പോകാതെയും നിലനിര്‍ത്തണം. വിളവെടുക്കുന്നതിന് ഒരാഴ്ച മുമ്പ് നനയ്ക്കുന്നത് ഒഴിവാക്കണം. മുന്തിരിയുടെ മധുരം കൂടാന്‍ ഇത് സഹായിക്കും.മുന്തിരി വളളികളില്‍ പ്രൂണിംഗ് ചെയ്യേണ്ടുന്ന വിധം:
പൂവിടാനും കായ്പിടിക്കാനുമായി വളര്‍ന്നു കൊണ്ടിരിക്കുന്ന വളളികളുടെ തലപ്പ് മുറിച്ച് മാറ്റുന്ന രീതിയാണ് പ്രൂണിംഗ്. ചെടി വളരുന്നതിനോടൊപ്പം ഇലകള്‍ക്കടുത്ത് വരുന്ന പറ്റുവളളികളേയും നീക്കം ചെയ്യേണ്ടതാണ്. തലപ്പ് നുളളിവിട്ടത് പല ശിഖരങ്ങളായി വളരും. ഇവ ഒരടി വളരുമ്പോള്‍ തലപ്പ് വീണ്ടും നുളളിവിടണം. പന്തല്‍ മുഴുവന്‍ വളളി പടരുന്നത് വരെ ഈ പ്രക്രിയ തുടരണം. പത്ത് മാസം അടുക്കുന്നതോടെ ഒരു ചെടിയുടെ വളളികള്‍ ഒരു സെന്റോളം സ്ഥലത്ത് വളരും. ഈ ഘട്ടത്തില്‍ എല്ലാ തലപ്പ് വളളികളേയും ഒരടി നീളത്തില്‍ മുറിച്ചു മാറ്റി ഇലകളെ അടര്‍ത്തി മാറ്റണം. 15 ദിവസത്തിന് ശേഷം പുതിയ തളിരിലകളോടൊപ്പം ശിഖരങ്ങളില്‍ മുഴുവനായി ഇളംപച്ച നിറത്തിലുളള പൂക്കളും വന്നുതുടങ്ങും. രണ്ടാഴ്ച കൂടി കഴിയുന്നതോടെ തലപ്പ് വീണ്ടും ഒന്നരയടിയോളം വളരുന്നതായി കാണാം. ഈ സമയം അവയുടെ തലപ്പും നുളളിവിട്ട ശേഷം തൊട്ടുതാഴെയുളള മൂന്ന് ഇലകളും അടര്‍ത്തി മാറ്റണം. ഇതോടൊപ്പം സ്പ്രിംഗ് പോലുളള ചുറ്റുവളളികളും നീക്കണം. ശരിയായി പ്രൂണിംഗ് ചെയ്ത് ഇലകള്‍ മാറ്റിയ ശേഷം പന്തലില്‍ വളളി മാത്രമായി കാണണം.

പ്രൂണിംഗിന് ശേഷം ഉണ്ടായ പൂക്കള്‍ 120 ദിവസം കഴിയുമ്പോള്‍ കായ്കള്‍ പഴുത്ത് പറിക്കാറാകും. നല്ല മധുരമുള്ള മുന്തിരി ലഭിക്കാന്‍ മുന്തിരി കുലകള്‍ ചെടിയില്‍ വെച്ചുതന്നെ പഴുക്കാന്‍ അനുവദിക്കണം.പച്ചമുന്തിരി പഴുപ്പിക്കുന്നതിനായി പറിച്ചുവെച്ചാല്‍ പഴുക്കുകയില്ല, മറിച്ച് പുളിച്ച മുന്തിരിയാകും ലഭിക്കുക. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും പ്രൂംണിഗ് നടത്തുകയാണെങ്കില്‍ വര്‍ഷത്തില്‍ മൂന്ന് തവണ വരെ വിളവെടുക്കാം. പാകമായി വരുന്ന മുന്തിരിക്കുലകളെ നെറ്റ് വിരിച്ച് സംരക്ഷിക്കുകയാണെങ്കില്‍ കിളികളേയും മറ്റും അകറ്റി നിര്‍ത്താം. (കടപ്പാട് )

തായ്‌വാൻ പിങ്ക് പേരക്ക തൈകൾക് വിളിക്കുക 7510624429
14/06/2020

തായ്‌വാൻ പിങ്ക് പേരക്ക തൈകൾക് വിളിക്കുക 7510624429

Address

Malappuram
676101

Telephone

+917510624429

Website

Alerts

Be the first to know and let us send you an email when Hybrid Planters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Hybrid Planters:

Share