09/06/2020
Electrification
വൈദ്യുതികരണത്തിന് ലോകത്താകമാനവും ഇന്ത്യയിലും NABL, Bureau Veritas, CE, ISO& OSHAS certification, Ukas തുടങ്ങി പല സെർറ്റിഫിക്കേഷൻസും സ്റ്റാൻഡേർഡ്‌സും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽ ഉപയോഗിക്കുന്നത് IS 732 എന്ന സ്റ്റാൻഡേറ്റഡ് ആണ്.
മുൻപ് പറഞ്ഞതുപോലെ Drawing ഉപയോഗിച്ചു വർക്ക് ചെയ്യുന്നവർ എൻജിനീയറുടെ അഭിപ്രായം കണക്കിലെടുത്തു പണി പൂർത്തീകരിക്കുക. 5000 watts വരെ ഉള്ള ലോഡ് കൾക്കു സിംഗിൾ phase LT connection മതിയാകും.5000watts നു മുകളിൽ 100KVA വരെ 3 ഫേസ് LT supply വേണ്ടി വരും.
താഴെ പറയുന്ന ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ നമ്മുടെ വീടുനിര്മാണം വളരെ നല്ലരീതിയിൽ പൂർത്തീകരികാം.
പൈപ്പിങ്
1, Master control ഒക്കെ വേണ്ട സാഹചര്യം മുൻകൂട്ടി മനസ്സിലാക്കി വച്ച് പൈപ്പ് ചെയ്യുക.
2, പവർ വയറിങ് നു 25mm പൈപ്പ് ഉപയോഗിക്കുക
3, box to pipe Adapter വഴി ബന്ധിപ്പിക്കുക
4, വെള്ളം വീഴുന്ന floor കൾക്കടിയിൽ കൂടി പൈപ്പുകൾ ഇടരുത്.
5, ഭാവിയിൽ solar ഓൺഗ്രിഡ് ചെയ്യുന്നതിന് ആയാലും ഓഫ് ഗ്രിഡ് ആയാലും റൂഫ് ടോപ് സോളാർ പാനൽ ആണെങ്കിൽ DC കേബിൾ താഴെ inverter എവിടെ ആണോ ഇരിക്കേണ്ടതു അവിടെ വരെ വലിക്കേണ്ടി വരും. അതിനുള്ള പൈപ്പ് ഇടുക.
6, റൂഫിൽ വാട്ടർ ടാങ്ക് വച്ചിട്ടുണ്ട് എങ്കിൽ float switch control wire പമ്പ് കണ്ട്രോൾ പാനലിൽ വരണം.ഈ പൈപ്പും മറക്കാതെ ഇടുക.
7, ഇന്റർനെറ്റ് MODEM, CCTV, Dish TV, Gate കണ്ട്രോൾ, ടെലിഫോൺ, ബൂസ്റ്റർ പമ്പ്,എന്നിവ ഒക്കെ ആവശ്യം എങ്കിൽ പൈപ്പുകൾ, box കൾ എന്നിവ ഇടേണ്ടി വരും.
വയറിങ്
1, വയറിന്റെ എണ്ണം 20mm ഇൽ ലൈറ്റ് വയറിങ്ങിൽ മാക്സിമം 5 ആയി ചുരുക്കുക. കൂടുതൽ വരുന്ന സാഹചര്യം എങ്കിൽ additional പൈപ്പുകൾ ഉപയോഗിക്കുക.
2, പവർ വയറിങിന് 3 wire മാത്രം വലിക്കുക.
3, വലിക്കാൻ ബുദ്ദിമുട്ടെങ്കിൽ wire lubricants തന്നെ ഉപയോഗിച്ച് വലിക്കുക.വെള്ളം, സോപ് എന്നിവ ഉപയോഗിക്കരുത്
4, എല്ല വയറിങും IEC കളർ കോഡ് അനുസരിച്ചു ചെയ്‌താൽ maintenance easy ആവും.
5, സാദാരണയായി ഉപയോഗിക്കുന്ന വയറുകളുടെ ചില മിനിമം സൈസുകള് ഇവയാണ്.
ലൈറ്റ് സർക്യൂട്ട്
സ്വിച്ചിൽ നിന്നും ലൈറ്റ്, ഫാന് മുതലായവ : 3 x1.0sqmm
DB to Switch : 3x1.5 sqmm or 3x2.5 sqmm
6A Sockets
For General purpose 1.5 KW :2 x 4.0 sqmm + 1 x 2.5 sqmm.
ഓരോ സർക്യൂട്ടിന്റെയും നീളം കൂടുന്നതിനനുസരിച്ച് ചിലപ്പോൾ മുകളിൽ പറഞ്ഞതില് നിന്നും വ്യത്യസ്തമായി വലിയ വയറുകൾ ഉപയോഗിക്കേണ്ടി വന്നേക്കാം എന്നും ഓർത്തിരിക്കുക.
Circuits
1, എല്ലാ circuit നും വെത്യസ്ഥ ഏർത് ലൈൻ ഉണ്ടാവണം. ഷെയർ ചെയ്തു ഉപയോഗിക്കരുത്.
2, വ്യത്യസ്ത റേറ്റിംഗ്സ് ഇൽ വലിച്ചിരിക്കുന്ന circuit കൾ ഒന്നിച്ചു ഒരു പൈപ്പിൽ കൂടി പോകരുത്.
3, Inverter നു പ്രത്യേകം DB വെക്കുക
4, DB യിൽ നിന്നും വരുന്ന sub circuit ഇൽ earth wire മെറ്റൽ ബോക്സ് ഉം ആയി ബന്ധിപ്പിച്ചിരിക്കണം.
5, connected load 3 ഫേസ് ലും തുല്യം ആയി ബന്ധിപ്പിക്കുക(if possible).
6, മിന്നൽ രക്ഷ ഉപകരണങ്ങൾ ഉള്ള circuit ന് പറ്റുമെങ്കിൽ വേറെ earth pit ഉണ്ടാകുക
7, Inverter, KSEB supply, change over switching, battery maintenance, NET Metering ഒക്കെ ഒരേ ഭാഗത്തു തന്നെ ആയി വരുന്ന രീതിയിൽ ക്രമീകരിക്കുക.
Matearials
1, Inverter ലൈനും KSEB ലൈനും ഒരേ module box ഇൽ ഉപയോഗിക്കരുത്.
2, DB യിൽ knock out hole saw cutter ഉപയോഗിച്ച് cut ചെയ്യുക. Grinder ഉപയോഗിക്കരുത്. IP rating നഷ്ടപ്പെടാം.
3, earth pit നു കോപ്പർ rod ആണെങ്കിൽ earth resistance 1 ohm നു താഴെ കേരളത്തിൽ എളുപ്പം കിട്ടാറുണ്ട്. Earth pit കെട്ടിടത്തിൽ നിന്നും 1.5 m അകലത്തിൽ സ്ഥാപിക്കുക.
4, ലൈറ്റുകൾക്കു LED fittings മാത്രം ഉപയോഗിക്കുക.
5, അലൂമിനിയം വയറുകളെക്കാൾ ഈട് നില്ക്കുന്നതും ഉപയോഗക്ഷമവുമാണ് കോപ്പർ വയർ
6, വയർ സെലക്ട് ചെയ്യുമ്പോൾ വോൾട്ടേജ് ഡ്രോപ്പ്, കണക്റ്റ് ചെയ്യുന്ന ലോഡിന്റെ കപ്പാസിറ്റി, സ്വഭാവം, ഉപയോഗിക്കുന്ന സ്ഥലം എന്നിവയൊക്കെ പ്രധാനമാണ്. FR – Fire (Flame) Retardent PVC Copper wire എങ്കിലും മിനിമം ഉപയോഗിക്കുക.
7, വയറുകൾ 90m, 180m, 270m, 360m, 500m കോയിലുകളിൽ ലഭ്യമാണ്. വലിയ കോയിലുകൾ വാങ്ങി ഉപയോഗിച്ചാൽ വേസ്റ്റേജ് കുറയുമെന്നതിനാൽ അതിനുള്ള സാധ്യത വർക്ക് ചെയ്യുന്ന ആളോട് ആരായുക. കഴിയുന്നതും 180m കോയിൽ വാങ്ങിയാൽ നന്നായിരിക്കും