04/08/2022
പുതിയൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ അനുയോജ്യരായ വിദഗ്ധരെ തേടുന്ന സാഹചര്യത്തിലാണോ നിങ്ങളിപ്പോൾ ?
ആണെങ്കിൽ തുടർന്നുള്ള ഭാഗം വായിക്കുന്നത് നിങ്ങൾക്കുപകരിച്ചേക്കാം.
പ്ലാനിംഗ്&ഡിസൈനിങ് രംഗത്ത് ആർക്കിടെക്ട്, സിവിൽ എഞ്ചിനീയർ, സിവിൽ ഡ്രാഫ്റ്റ്മാൻ തുടങ്ങിയവരുടെ സേവനം ഇന്ന് എല്ലായിടത്തും ലഭ്യമാണെല്ലോ. ഇതിൽ (COA Regd-(കൗൺസിൽ ഓഫ് ആർക്കിടെക്ചർ)) ആർക്കിടെക്ടാണ് പ്ലാൻ&ഡിസൈൻ സ്പെഷ്യലിസ്റ്റ് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ആർക്കിടെക്ടെന്ന് പറയുമ്പോൾ ഒന്നല്ല, ആർക്കിടെക്റ്റുകളുടെ ഒരു പാനൽ തന്നെ ഞങ്ങൾക്കുണ്ട്, പ്രൊജെക്ടുകൾക്കനുസരിച്ചുള്ള സേവനം നൽകാൻ. ഒരു പ്രോജക്ടിന് തന്നെ ഒന്നിൽ കൂടുതൽ ആർക്കിടെക്ടുകളിൽ നിന്നുള്ള ഡിസൈൻ ആവശ്യമുള്ളവർക്ക് (Multiple design options for a single project) അതിനുള്ള സൗകര്യവുമുണ്ട്. കൂടാതെ സ്ട്രക്ചറൽ, MEP (മെക്കാനിക്കൽ, ഇലെക്ട്രിക്കൽ & പ്ലംബിങ്), HVAC എഞ്ചിനീയർമാരുടെ സേവനവും ലഭ്യമാണ്.
മറ്റേതൊരു ഉൽപ്പന്നത്തിന്റെയും സേവനത്തിന്റെയും കാര്യത്തിലെന്നപോലെ കെട്ടിട നിർമാണത്തിലും ക്വാളിറ്റി അവഗണിക്കാവുന്ന ഒരു ഘടകമല്ല. ഉൽപ്പന്നങ്ങളേയും സേവനങ്ങളേയും പോലെ ഒരു അവസാനവട്ട ഒറ്റത്തവണ പരിശോധനയിലൂടെ (Final round - single shot quality check) ഒരു നിർമിതിയുടെ ക്വാളിറ്റി ഉറപ്പുവരുത്തലും, പരിശോധനയും പ്രായോഗികവും ഫലപ്രദവുമല്ല. കാരണം നിർമാണ രംഗത്ത് ക്വാളിറ്റി മെറ്റീരിയൽസും, ക്വാളിറ്റി വർക്കും, സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലുള്ള കാര്യക്ഷമമായ പ്രൊജക്റ്റ് മാനേജ്മെന്റും ഒത്തുവന്നാൽ മാത്രമേ ക്വാളിറ്റി കൈവരിക്കാനാകൂ. അങ്ങിനെയൊന്നിനെയാണ് പരിപൂർണ ക്വാളിറ്റി (Complete quality) എന്ന് വിശേഷിപ്പിക്കുന്നത്. ഉയർന്ന ക്വാളിറ്റി ബ്രാൻഡ് സിമെന്റും സ്റ്റീലും മാത്രം ഉപയോഗിക്കുന്നതിലൂടെ ഒരു നിർമാണ പ്രവർത്തിയോ, നിർമിതിയോ പൂർണ ക്വാളിറ്റിയിൽ എത്തുന്നില്ല. അതിന്റകൂടെ ഓരോ വർക്കും അതിന്റേതായ സ്കില്ലുള്ള വിദഗ്ധ തൊഴിലാളികളെ മാത്രം ഉപയോഗിച്ച് ചെയ്തിരിക്കണം. എഞ്ചിനീയറിംഗ് മാനദണ്ഡങ്ങളനുസരിച്ച് ഗുണനിലവാരമുള്ള നിർമാണ പ്രവർത്തിയായിരിക്കണം. ഓരോ ഘട്ടത്തിലും മെറ്റീരിയൽസിന്റെയും നിർമാണത്തിന്റെയും ആവശ്യമായ പരിശോധനകളും, ലാബ് ടെസ്റ്റുകളും നടത്തി ക്വാളിറ്റി ഉറപ്പ് വരുത്തണം.
എല്ലാറ്റിലുമുപരി ഇതിനെകുറിച്ചെല്ലാം അറിവുള്ള സാങ്കേതിക വിദഗ്ധരുടെ മാനേജ്മെന്റും ഉണ്ടായിരിക്കണം. അവർക്ക് നൂതന കൺസ്ട്രക്ഷൻ പ്രാക്റ്റീസുകളെ പറ്റി ശരിയായ ധാരണ വേണം. അവസാനമായി ഇതെല്ലാം വ്യക്തികേന്ദ്രികൃതമല്ലാതെ ഒരു കാര്യക്ഷമമായ സിസ്റ്റം ചലിപ്പിക്കുന്ന സംവിധാനമായിരിക്കണം. ഇവിടെയാണ് "ecHos" ലഭ്യമാക്കുന്ന ക്വാളിറ്റി അഷൂറൻസ് & ക്വാളിറ്റി കൺട്രോൾ (QA/QC) സർവീസിന്റെ പ്രസക്തിയെ കുറിച്ച് നിങ്ങളുടെ ശ്രദ്ധയിൽപെടുത്താനുള്ളത്.
ക്വാളിറ്റി അഷൂറൻസ് & ക്വാളിറ്റി കൺട്രോൾ (QA/QC) സർവീസിന്റെ ഭാഗമായി നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ക്വാളിറ്റിയിലും, പ്രാക്ടീസിലും, സമയപരിധിയിലും, അളവുകളിലും യാതൊരു വിട്ടുവീഴ്ചയും പാടില്ലാത്തതാണ്. ഓരോ ഘട്ടത്തിലും ആവശ്യമായ പരിശോധനകളും ടെസ്റ്റുകളും മറ്റുമായി, ശ്രദ്ധിക്കാനും നിയന്ത്രിക്കാനും ആവശ്യമായതെല്ലാം യഥാവിധം പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുമായി മാത്രം, ക്വാളിറ്റി സാങ്കേതിക കാര്യങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച, പരിചയസമ്പന്നരായ QA/QC എഞ്ചിനീയറിംഗ് ടീമിന്റെ സേവനം ഏതൊരു നിർമാണ പ്രവർത്തിയുടെയും, നിർമിതിയുടെയും ക്വാളിറ്റി ഉറപ്പ് വരുത്താൻ നിർബന്ധമാണ്. ഓരോ പ്രൊജക്ടുമായി ബന്ധപ്പെട്ട് QA/QC എഞ്ചിനീയർമാർ അതാത് പ്രൊജക്റ്റ് ഓണർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുന്നതാണ് ecHosന്റെ രീതി. ഇത് നിർമാണ പ്രവർത്തനത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഓരോ ഘട്ടത്തിലും നിർമാണ പ്രക്രിയയുടെ ക്വാളിറ്റി, പ്രൊജക്റ്റ് ഉടമസ്ഥന് നേരിട്ട് ബോധ്യപ്പെടാൻ അവസരമൊരുക്കുന്നു.
ഇതിനെല്ലാം പുറമെ പ്രൊജക്റ്റ് മാനേജ്മന്റ് കൺസൾട്ടൻസി(PMC), പ്രൊജക്റ്റ് മെറ്റീരിയൽ സപ്ലൈ, ഇന്റീരിയർ & ലാൻഡ് സ്കേപ്പിങ് വർക്ക്
തുടങ്ങിയ മേഖലകളിലും ecHos പ്രവർത്തിച്ച് വരുന്നു. ഇവിടെ പറഞ്ഞ സേവനങ്ങളിൽ ഓരോന്നും, ആവശ്യാനുസരണം ഒറ്റയ്ക്കൊറ്റയ്ക്കായും ലഭ്യമാക്കിയിട്ടുണ്ട്. ബാങ്ക് ലോൺ അസ്സിസ്റ്റൻസ് കൂടാതെ,
നിർമാണ പ്രവർത്തി തുടങ്ങാനാവശ്യമായ ബിൽഡിംഗ് പെർമിറ്റ്, ഫയർ ആൻഡ് റെസ്ക്യൂ പെർമിറ്റ്, നിർമാണ ശേഷം വേണ്ടിവരുന്ന ബിൽഡിംഗ് നമ്പർ എന്നിവയുമായി ബന്ധപ്പെട്ട ലെയ്സൺ വർക്കുകൾക്കും ecHosന്റെ സേവനം ലഭ്യമാണ്.
മുകളിൽ പറഞ്ഞ എല്ലാ സേവനങ്ങളും തീർത്തും താങ്ങാവുന്ന നിരക്കിൽ കേരളത്തിലുടനീളം ലഭ്യമാണെന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കട്ടെ.
ബന്ധപ്പെടുക
+91 8848747473
+91 8921321821
[email protected]
www.echosbc.com