10/06/2026
അമ്പലത്തിൽ വരാൻ എല്ലവർക്കും ഒരുപോലെ അവകാശം ഉണ്ട് എന്ന് വെച്ച് ആ അമ്പലത്തിന്റെ പവിത്രത തന്നെ ഇല്ലാതെ ആക്കുന്ന രീതിയിൽ ഉള്ള കടന്നു കയറ്റം ആകുമ്പോൾ വിഷമം തോനുന്നു.
എന്താണ് കൊട്ടിയൂർ ക്ഷേത്രമെന്നോ, എന്തൊക്കെ ആണ് അവിടെത്തെ ആചാരങ്ങൾ എന്നോ, ഒന്നും അറിയാതെ instagram facebook reels കണ്ടു വന്നു ഒരു നിമിഷം പോലും കാത്തു നിൽക്കാൻ സമയം ഇല്ലത്തെ പരിസരം വൃത്തി കേടാക്കുന്ന ഒരു അവസ്ഥ .
പുഴയിലും എന്തിനു തിരുചിറയിൽ വരെ തോർത്ത് മുണ്ടും വസ്ത്രങ്ങളും ഉപേക്ഷിച്ച അവസ്ഥ.
നടപന്തലിൽ മൂത്ര വിസർജനം നടത്തുന്നവർ
5 min കാത്തു നിൽക്കാൻ ക്ഷമയില്ലാതെ കൂക്കി വിളിക്കുന്നവർ
ഉടുത്ത അടിവസ്ത്രം വരെ നദിയിൽ വലിച്ചെറിഞ്ഞു പോകുന്നവർ.
തമിഴ്നാട്ടുകാർക്ക് ക്യൂ അലര്ജി ആണ് എന്നത് ഗുരുവായൂരിലും പത്മനാഭസ്വാമി ക്ഷേത്രത്തിലും എന്തിനു കന്യാകുമാരിയിൽ വരെ പോയപ്പോൾ കണ്ടതാണ്.
പക്ഷെ കൊട്ടിയൂർ വന്നു അവർ ചെയ്യുന്നത് തീർത്തും വിഷമം തോന്നുന്നുണ്ട്.
കാട്ടിനുള്ളിൽ ഉള്ള ക്ഷേത്ര reels കണ്ട് വന്നു നശിപ്പിക്കുമ്പോൾ തൊഴാൻ വരുന്നവർക്കു അവസരം ഇല്ലാത്ത ആവുകയല്ലേ.
5 മണിക്കൂർ ഞങൾ ക്യൂ നിന്നും അതിനിടയിൽ എന്തൊക്കെ പ്രശ്നങ്ങൾ അവരുണ്ടാക്കി
തമിഴ് നാട്ടിൽ നിന്നും വന്ന ഒരു അമ്മയും സന്യാസി മകനും ക്യൂ നിൽക്കാൻ ഉള്ള എംഡി കാരണം ഇടക്കിടക്ക് ശംഖു ഊതുന്നു. അപ്പോൾ ആളുകൾ ആരെ കടത്തി വിടും അവർ 5 min നിൽക്കും വീണ്ടും ഇതേ അവസ്ഥ തന്നെ.
നടപന്തലിൽ ഇരുന്നു മൂത്രം അവിസർജനം നടത്തുന്നു. വേറെ എവിടെങ്കിലും ആയിരുന്നു എങ്കിൽ പുണ്യഹം വരെ നടത്തില്ലേ?
ഒരുപാട് പേര് ക്യൂ തെറ്റിച്ചും, മതിലും കെട്ടിയ കയറും ഒക്കെ ചാടി കടന്നും കയറുന്നു.
ക്യൂ നീങ്ങാതെ ആവുമ്പോൾ കൂകി വിളിച്ചു ബഹളം ഉണ്ടാക്കുന്നു
സങ്കടം വരുന്ന കാഴ്ചകൾ ആണ് കൊട്ടിയൂർ ക്ഷേത്രത്തിൽ ഇപ്പോൾ