08/10/2016
ഒരു പക്ഷെ നിങ്ങളിത് വിശ്വസിക്കില്ല!................
(മുഴുവനായി സൂക്ഷ്മമായി വായിക്കാതെ പ്രതികരിക്കരുതെന്ന് കൂട്ടുകാരോടഭ്യര്‍ത്ഥിക്കുന്നു.)................
രണ്ടു മാസത്തെ കരണ്ട് ബില്‍ 276 രൂപ!
ഇത് ഫിറോസ് ഖാന്‍ ടച്ച്!
ആയിരത്തി അറുന്നൂറു സ്ക്വയര്‍ ഫീറ്റില്‍ ഇരുനില വീട്. മൂന്നു ബെഡ്രൂം, നാല് ബാത്രൂം. ഫ്രിഡ്ജ്, വാഷിംഗ് മെഷിന്‍, മൈക്രോ വേവ് ഓവന്‍+ഗ്രില്‍, ഗ്രൈന്റര്‍, മിക്സി, ഇസ്തിരിപ്പെട്ടി, വാട്ടര്‍പമ്പ് തുടങ്ങി എല്ലാ വീട്ടുപകരണങ്ങളും ഉപയോഗിക്കുന്നു.
ശരാശരി പ്രതിമാസ വൈദ്യുതി ബില്‍ വെറും 138 രൂപ!
ഉപയോഗിക്കുന്ന വൈദ്യുതി 129 യൂനിറ്റ്!
വെറുതെയാണെന്ന് കരുതിയെങ്കില്‍ തെറ്റി. വീട് വൈദ്യുതീകരണ സങ്കേതങ്ങളിലെ ഫിറോസ് ടച്ചാണിത്. സാധാരണ വീടുകളില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതിയുപയോഗിക്കുന്നത് ലൈറ്റുകളാണ്. വളരെ നീണ്ട സമയം തുടര്‍ച്ചയായി ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നു എന്നതും പ്രകാശം പരത്താന്‍ മറ്റെന്തിനെക്കാളും അധികം വൈദ്യുതി വേണമെന്നതുമാണ് കാരണം.
25 മുതല്‍ 120 വാട്ട്സ് വരെ വൈദ്യുതി ഉപയോഗിക്കുന്ന സാധാരണ സീയെഫെല്‍ ലൈറ്റുകള്‍ക്കും ഫ്ലൂറസന്റ് ട്യൂബിനും ബള്‍ബുകള്‍ക്കും പകരം, 4 മുതല്‍ 15 വാട്ട് വരെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന എല്ലീഡി (LED) ലൈറ്റുകളാണ് ഫിറോസ് ഖാന്‍ വീട്ടിലുടനീളം സജ്ജീകരിച്ചിരിക്കുന്നത്. അവയില്‍ ഭൂരിഭാഗവും ഇന്ത്യന്‍ നിര്‍മ്മിതങ്ങള്‍ തന്നെ.
ഫിറോസിന്റെ ഉറ്റ സുഹൃത്തായ ബില്‍ഡര്‍ സജീന്ദ്രന്‍ കൊമ്മേരിയാണ് ഈ സാങ്കേതിക നൈപുണ്യത്തിന് പിന്നിലെന്ന കാര്യ പ്രത്യേകം എടുത്തു പറയേണ്ടതാണ്.
തുടക്കത്തില്‍ ഒരല്‍പം ചെലവ് വരുമെങ്കിലും എല്ലീഡി ലൈറ്റുകള്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നുവെന്നതാണീ നേട്ടത്തിന് പിന്നിലെ പ്രധാന രഹസ്യം.
ആയതിനാല്‍, അഞ്ഞൂറും ആയിരവും ആയിരത്തി അഞ്ഞൂറും രൂപയുടെ ബില്ലുകളെ ശപിച്ച് മടുത്ത എല്ലാ കൂട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ എന്റെ സുഹൃത്ത് ഫിറോസിനെ (Firoz Khan) മാതൃകയാക്കാം.
എന്തെങ്കിലും തരത്തിലുള്ള നേട്ടത്തിനോ പബ്ലിസിറ്റിക്കോ പരസ്യത്തിനോ വേണ്ടിയല്ല ഈ പോസ്റ്റ്. പോസിറ്റീവായി വായിക്കുന്നവര്‍ക്കും നിര്‍മ്മാണാത്മകമായി ചിന്തിക്കുന്നവര്‍ക്കും ഇത്തരം വിവരങ്ങള്‍ വളരെയധികം പ്രയോജനപ്പെടും എന്ന വിശ്വാസം മാത്രമാണ് പ്രചോദനം.
ഭൂരിഭാഗം വീടുകളിലും ഭീമമായ ബില്ലുകള്‍ വരുന്നത് ഉപയോഗത്തെക്കാള്‍ കൂടുതല്‍ വൈദ്യുതി ചോര്‍ച്ച നടക്കുന്നത് കൊണ്ടാണ്. ഓട്ടപ്പാത്രത്തില്‍ നിന്ന് വെള്ളം ചോരുന്ന പോലെയല്ല ഈ ചോര്‍ച്ച.
അശ്രദ്ധ, മറവി, സാങ്കേതിക വിവരക്കുറവ് എന്നിവ മൂലം അനാവശ്യമായോ, ആവശ്യത്തില്‍ കൂടുതല്‍ സമയമോ വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണ് വീടുകളിലെ വൈദ്യുതി ചോര്‍ച്ചക്ക് പ്രധാന കാരണം. കാര്യക്ഷമതയില്ലാത്ത ഉപകരണങ്ങളുടെ ഉപയോഗവും ഒരു പ്രധാന കാരണമാണ്.
വിലക്കുറവുള്ള വൈദ്യുതോപകരണങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ വൈദ്യുതി ഉപയോഗ തോത് എത്ര എന്ന അടിസ്ഥാന സാങ്കേതിക വശം അധികമാരും അന്വേഷിക്കാറില്ല. മണിക്കൂറില്‍ 10 വാട്ട് ആണോ 10000 വാട്ട് ആണോ ഒരുപകരണം ഉപയോഗിക്കുന്നതെന്ന് നോക്കി ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ അത്യപൂര്‍വ്വം.
ഫ്രിഡ്ജും വാഷിംഗ് മെഷീനും ഇസ്ത്തിരിപ്പെട്ടിയും മിക്സിയും വാട്ടര്‍പമ്പും മറ്റും ധാരാളം വൈദ്യുതി ഉപയോഗിക്കുമെന്ന് പലരും കരുതുന്നു. എന്നാല്‍ സാധാരണ ഗതിയില്‍ ഒരിടത്തരം കുടുംബത്തില്‍ ഈ ഉപകരണങ്ങള്‍ മാസത്തില്‍ എത്ര മണിക്കൂര്‍ ഉപയോഗിക്കുന്നു എന്നത് സൂക്ഷ്മ നിരീക്ഷണമര്‍ഹിക്കുന്ന കാര്യമാണ്.
കമ്പ്രസ്സര്‍ ഒന്നര മണിക്കൂര്‍ ഇടവിട്ട് 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം വര്‍ക്ക് ചെയ്യുന്ന വിധം ക്രമീകരിച്ച രീതിയിലാണ് ഗുണമേന്മയുള്ള ഫ്രിഡ്ജുകള്‍ മാര്‍ക്കെറ്റില്‍ ഇറങ്ങുന്നത്. വാഷ് മെഷീന്‍ ആഴ്ചയില്‍ പരമാവധി മൂന്നോ നാലോ മണിക്കൂര്‍ പ്രവര്‍ത്തിച്ചാല്‍ മതിയാവും.
വാട്ടര്‍പമ്പ് ആഴ്ചക്ക് ഒന്നര മുതല്‍ രണ്ടര മണിക്കൂര്‍ വരെ. ടീവിയാണ് ഇത്തിരി അധികം സമയം വര്‍ക്ക് ചെയ്യുന്നത്. ടീവിയും പീസിയും മറ്റും പക്ഷെ, താരതമ്യേന വൈദ്യുതി ഉപയോഗ തോത് വളരെ കുറഞ്ഞ ഉപകരണങ്ങളാണ്.
*****
ഫിറോസിന്‍റെ ഫോട്ടോസില്‍ പോയാല്‍ വീടും വീടിന്‍റെ ഇന്റീരിയറും കാണാം. എല്ലാ സാങ്കേതിക സംശയങ്ങള്‍ക്കും ഫിറോസ്‌ന്‍റെ സുഹൃത്തും ബില്‍ഡറുമായ Mr. സജീന്ദ്രന്‍ കൊമ്മേരിയുമായി കോണ്ടാക്റ്റ് ചെയ്യുക...........................
ചിത്രത്തിലുണ്ടായിരുന്ന ചില നമ്പരുകള്‍ വഴി ചില സ്വകാര്യ വിവരങ്ങള്‍ ചിലര്‍ പരസ്യപ്പെടുത്താന്‍ ശ്രമിച്ചതിനാലാണ് പഴയ പോസ്റ്റ് നീക്കം ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്യേണ്ടി വന്നത്. ഷെയര്‍ ചെയ്യുകയും പ്രതികരിക്കുകയും ചെയ്ത സുഹൃത്തുക്കള്‍ക്കുണ്ടായ അസൌകര്യം സദയം ക്ഷമിക്കുമല്ലോ.