റെഡ് കടന്നൽ

റെഡ് കടന്നൽ റെഡ് കടന്നൽ🐝 🚩

28/05/2026

വസ്തുത ഇതാണ് കേൾക്കണം...ED യും VD യും മോഡിയും വാലും ചുരുട്ടി ഓടേണ്ടി വരും

അല്പം നീണ്ട എഴുത്താണ്.കുഴൽനാടനും മറുനാടനും ഒപ്പം ചേർന്ന് മനോരമയും ഒരുക്കിയ തിരക്കഥയിലാണ് സഖാവ് പിണറായി വിജയനെതിരെയുള്ള ബ...
28/05/2026

അല്പം നീണ്ട എഴുത്താണ്.

കുഴൽനാടനും മറുനാടനും ഒപ്പം ചേർന്ന് മനോരമയും ഒരുക്കിയ തിരക്കഥയിലാണ് സഖാവ് പിണറായി വിജയനെതിരെയുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയവേട്ട.

നേരത്തെ കിഫ്‌ബിക്കെതിരെ സംഘപരിവാർ സംഘടനയുടെ കേസ് വാദിച്ച കുഴൽനാടൻ ഈ കേസിലും ബിജെപിയുടെ ആയുധമാവുകയാണ് ചെയ്തത്. വിഡി സതീശന്റെ നിർദ്ദേശപ്രകാരമായിരുന്നു കുഴൽനാടൻ സ്വദേശി ജാഗരൺ മഞ്ചിന്റെ വക്കാലത്തെടുത്തത്. മുഖ്യമന്ത്രി എന്ന നിലയിൽ വിഡി സതീശൻ ഡൽഹിയിൽ ചെന്ന് നരേന്ദ്ര മോഡിയെ കണ്ടതിന്റെ പിറ്റേന്നാണ് ഇഡി കുപ്പായമണിഞ്ഞ ആർഎസ്എസ് ഏജന്റുമാർ പിണറായിയുടെ വീട്ടിൽ കയറിയതെന്നത് യാദൃശ്ചികമല്ല.

ആദായ നികുതി വകുപ്പ്, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ, ഇഡി, രജിസ്ട്രാർ ഓഫ് കമ്പനീസ് എന്നീ നാല് കേന്ദ്ര ഏജൻസികൾ തോറ്റുപോയ കേസാണ് ഇപ്പോൾ ഇഡി വീണ്ടും പകപോക്കലിനായി ഉപയോഗിക്കുന്നത്.
ആർഎസ്എസിന് പിണറായിയെന്ന രാഷ്ട്രീയ മനുഷ്യനോടുള്ള ഒടുങ്ങാത്ത പകയുടെ പകർന്നാട്ടമാണ് ഇന്നത്തെ പകൽ തിരുവനന്തപുരത്തും കണ്ണൂരും കോഴിക്കോടുമുള്ള റെയ്ഡിലൂടെ നമ്മൾ കണ്ടത്. എന്നത്തേയും പോലെ ഒക്കച്ചങ്ങാതിയുടെ റോളിൽ കോൺഗ്രസ്സുമുണ്ട്.

പിണറായിയുടെ മകൾ ടി വീണയുടെ കമ്പനി (എക്സാലോജിക്) അവരുടെ സർവ്വീസ് കരാറിന് പ്രതിഫലമായി CMRL ൽ നിന്നും വാങ്ങിയ 1.72 കോടി രൂപയ്ക്ക് കേരള മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ വഴിവിട്ട് CMRL ന് പലതും ചെയ്തുകൊടുത്തു എന്നായിരുന്നു കുഴൽനാടന്റെ ആരോപണം. കൊടുത്തത് സേവനത്തിനുള്ള ചാർജാണെന്നും അത് TDS ഒക്കെ പിടിച്ച് ഫോർമലായി ബാങ്കിംഗ് റൂട്ടിലൂടെ കൈമാറിയതാണെന്നും തുടക്കം മുതൽ വ്യക്തമായതാണ്. ജിഎസ്ടി അടച്ച് കൈമാറിയ പണത്തെയാണ് അഴിമതി പണമെന്നും മാസപ്പടി എന്നുമൊക്കെ മനോരമയിലെ ഒരു വഷളൻ ഡൽഹി റിപ്പോർട്ടർ എഴുതിവിട്ടത്. ഇതും പൊക്കിപ്പിടിച്ചാണ് കുഴൽനാടനും മറുനാടനും പിന്നീട് ഇഡിയും കള്ളക്കഥകളുടെ പരമ്പര തീർക്കുന്നത്.

2018 ലെ അതിതീവ്രമഴയും നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കവുമെല്ലാം ഡാമുകൾ തുറന്നു വിട്ടതുമൂലമുള്ള ഒരു മനുഷ്യ നിർമ്മിത പ്രളയമാണ് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. തോട്ടപ്പള്ളി അഴിമുഖം മണ്ണിടിഞ്ഞ് അടഞ്ഞതുമൂലം കുട്ടനാട്ടിൽ നിന്നും കടലിലേക്കുള്ള വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിനാൽ ദുരന്തനിവാരണത്തിനായി തോട്ടപ്പള്ളിയിൽ നിന്നും മണൽ വാരാൻ പിണറായി വിജയൻ സർക്കാർ തീരുമാനിച്ചുവെന്നും അതുവഴി CMRL ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ KMML ൽ നിന്നും ഇൽമനൈറ്റ് ലഭിച്ചുവെന്നുമാണ് കുഴൽനാടനും ഇഡിയും കെട്ടിപ്പൊക്കിയ കോൺസ്പിരസി തിയറി. (ദുരന്തനിവാരണാർത്ഥം ചെയ്തതിനെ ദുർവായന നടത്തുന്ന കുഴൽനാടന് തോട്ടപ്പള്ളി കേസ് എപ്പോഴും ഒരു ഹരമാണെന്ന് തോന്നുന്നു. പരസ്പരവിരുദ്ധമായ പല കാര്യങ്ങളാണ് ഇതിനെപ്പറ്റി പല സന്ദർഭങ്ങളിലും കേസുകളിലും അയാൾ പറഞ്ഞത്. എല്ലാ ഘട്ടങ്ങളിലും കോടതി അയാളെ എടുത്ത് തോട്ടിലെറിഞ്ഞിട്ടുമുണ്ട്).

ഇനി, തോട്ടപ്പള്ളിയിൽ മണൽവാരലിൽ കേരള സർക്കാർ CMRL ന് വഴിവിട്ട് എന്തെങ്കിലും ചെയ്തോ എന്നു പരിശോധിക്കാം.

ആരോപണം ഒന്ന്:

“KMML കമ്പനി വഴി CMRL ന് ഇൽമനൈറ്റ് വിറ്റു.”

വസ്തുത:

കേരള സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ KMML, കേന്ദ്ര സർക്കാരിനു കീഴിലെ പൊതുമേഖലാ സ്ഥാപനമായ IREL എന്നിവയ്ക്കാണ് നീണ്ടകര - തോട്ടപ്പള്ളി മേഖലയിലെ കരിമണൽ ഖനനം ചെയ്യാൻ അനുമതിയുള്ളത്. തോട്ടപ്പള്ളിയിൽ നിന്നും വാരുന്ന മണലിൽ അൻപതു ശതമാനം KMML ഉം അൻപതു ശതമാനം IREL ഉം ഖനനം ചെയ്യും എന്നാണ് നിലവിലുള്ള ധാരണ.
രണ്ടിടത്തും കരിമണലിൽനിന്നും ഇൽമനൈറ്റ് വേർതിരിക്കുകയാണ് ചെയ്യുന്നത്. KMML ന് ഈ ഇൽമനൈറ്റ് അവിടെ ടൈറ്റാനിയം ഡയോക്സൈഡിന്റെ നിർമ്മാണത്തിന് ആവശ്യമാണ്. എന്നാൽ IREL ന് ഇൽമനൈറ്റ് വേർതിരിക്കുമ്പോൾ കിട്ടുന്ന ആറ്റോമിക്ക് ധാതുക്കളെ മാത്രമാണ് ആവശ്യം, ഇൽമനൈറ്റ് ആവശ്യമില്ല. അതിനാൽ IREL നു നൽകുന്ന കരിമണലിൽ നിന്നും ലഭിക്കുന്ന ഇൽമനൈറ്റ് ധാരണ പ്രകാരം പൂർണ്ണമായും അവർ മാർക്കറ്റ് വിലയിൽ KMML നു കൈമാറി വരികയാണ്. അതായത്, തോട്ടപ്പള്ളിയിൽ നിന്നും വാരുന്ന മണലിൽ നിന്നും മുഴുവൻ ഇൽമനൈറ്റും വേർതിരിച്ച് കിട്ടുന്നത് KMML നാണ്.

ഇൽമനൈറ്റ് തന്നെയാണ് കർത്തയുടെ CMRL കമ്പനിക്ക് ആവശ്യമായ അസംസ്കൃത പദാർത്ഥവും. കേരളത്തിന്റെ പൊതുമേഖലാ കമ്പനിയായ KMML കർത്തയുടെ CMRL ന് കരിമണലോ ഇൽമനൈറ്റോ നൽകുന്നേയില്ല. തങ്ങൾ നേരിട്ട് ഉൽപ്പാദിപ്പിക്കുന്നതിലും കൂടുതൽ ഇൽമനൈറ്റ് പലപ്പോഴും KMML ന് ആവശ്യമായി വരാറുണ്ട് എന്നതാണ് വസ്തുത. ഇങ്ങനെ അധികം വേണ്ട ഇൽമനൈറ്റ് IREL ൽ നിന്നും മറ്റും വാങ്ങേണ്ടി വരുന്ന KMML എങ്ങനെയാണ് കർത്തയുടെ കമ്പനിക്ക് ഇൽമനൈറ്റ് വിൽക്കുക?

അതേസമയം, കേന്ദ്ര പൊതുമേഖലാ കമ്പനിയായ IREL ആണ് കർത്തയുടെ CMRL ന് ഇൽമനൈറ്റ് നൽകുന്നത്. എന്നാൽ, CMRL ലേക്ക് IREL നൽകുന്ന ഇൽമനൈറ്റ് തോട്ടപ്പള്ളിയിൽ നിന്നും ലഭിച്ച മണലിൽ നിന്നും വേർതിരിക്കുന്നതുമല്ല.

കാര്യങ്ങൾ പകലുപോലെ വ്യക്തമായിട്ടും KMML കർത്തയുടെ കമ്പനിയായ CMRL ന് കരിമണൽ / ഇൽമനൈറ്റ് നൽകുന്നു എന്നാണ് മാത്യു കുഴൽ നാടനും കോൺഗ്രസ്സ്-ബിജെപി സംയുക്ത മുന്നണിയും പച്ചക്കള്ളം പറഞ്ഞത്. ഈ പച്ചക്കള്ളം വസ്തുതയെന്നോണം ആവർത്തിച്ചു പറഞ്ഞാണ് CMRL ന് വഴി വിട്ട സഹായം ചെയ്തുവെന്ന പുകമറ ഇക്കൂട്ടർ സൃഷ്ടിച്ചത്. കേന്ദ്ര സ്ഥാപനമായ IREL ഉം കർത്തയുടെ CMRL ഉം തമ്മിലുള്ള ഈ വേ ബില്ലുകൾ കാട്ടിയാണ് കുഴൽനാടനും സംഘവും ആരോപണ കോലാഹലങ്ങൾ നടത്തിയത്. IREL ഉം CMRL ഉം തമ്മിലുള്ള ഇടപാടിൽ അന്നത്തെ കേരള സർക്കാരും KMML ഉം എന്തു പിഴച്ചു?

ആരോപണം രണ്ട് :

“KMML കമ്പനി CMRL ൽ നിന്നും സിന്തറ്റിക്ക് റൂട്ടൈല്‍ (ബെനഫിഷ്യേറ്റഡ് ഇൽമനൈറ്റ്) വാങ്ങി സഹായിച്ചു”

വസ്തുത:

KMML ൽ ഇൽമനൈറ്റിൽ നിന്നും സിന്തറ്റിക്ക് റൂട്ടൈല്‍ ഉണ്ടാകുമ്പോൾ അത് ടൈറ്റാനിയം ഡയോക്സൈഡ് പ്രൊഡക്ഷനെ ബാധിക്കാതെ നോക്കാൻ ചില ഘട്ടങ്ങളിൽ ഫീഡ് സ്റ്റോക്കായി കൂടുതൽ സിന്തറ്റിക്ക് റൂട്ടൈല്‍ പുറത്തു നിന്നും വാങ്ങേണ്ടി വരാറുണ്ട്. വ്യവസ്ഥാപിത ടെൻണ്ടർ വഴിയാണ് KMML സിന്തറ്റിക്ക് റൂട്ടൈല്‍ വാങ്ങുന്നത്. നടപടി ക്രമങ്ങൾ സുതാര്യമാണ്. CMRL ഉം തമിഴ്നാട്ടിലെ DCW Ltd ഉം ആണ് പ്രധാനമായും സിന്തറ്റിക്ക് റൂട്ടൈല്‍ സപ്ലൈ ചെയ്യുന്ന കമ്പനികൾ. ഇതിൽ DCW Ltd നിന്നാണ് KMML ഏറ്റവും കൂടുതൽ സിന്തറ്റിക്ക് റൂട്ടൈല്‍ വാങ്ങിയത്. 2018-19 ൽ ഈ പർച്ചേസ് എല്ലാം നടന്നത് നടന്നത് ടെൻഡർ നടപടികളിലൂടെയാണ്. പ്രളയശേഷം 2020 മെയ് മാസത്തിലാണ് തോട്ടപള്ളി സ്പിൽവേയിൽ നിന്നും മണലെടുക്കാൻ തുടങ്ങിയത്. 2020 മെയ് മാസത്തിനു ശേഷം ഇതുവരെ KMML ഒരു കമ്പനിയിൽ നിന്നും സിന്തറ്റിക്ക് റൂട്ടൈല്‍ വാങ്ങിയിട്ടുമില്ല.

ആരോപണം മൂന്ന്:

“KREML എന്ന CMRL പ്രോമോട്ടു ചെയ്യുന്ന സബ്സിഡിയറി കമ്പനിക്ക് സർക്കാർ ഇടപെട്ട് ഭൂപരിധിയിൽ ഇളവു നൽകി”

വസ്തുത:

ഭൂപരിധിയിൽ ഇളവു വേണമെന്ന KREML ന്റെ അപേക്ഷ പിണറായി വിജയൻ സർക്കാർ തള്ളുകയാണ് ചെയ്തത്. അതും ഈ പറയുന്ന “മാസപ്പടി”യെന്ന ആ വഷളൻ വാർത്ത മനോരമയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിനും വളരെ മുൻപേ. മാത്രമല്ല, “മാസപ്പടി” കൈപ്പറ്റി എന്നാരോപിക്കപ്പെടുന്ന ദിവസത്തിന് ശേഷമാണ് സർക്കാർ CMRL ന്റെയും KREML ന്റെയും അപേക്ഷ അനുവദിക്കാതെ തള്ളിക്കളഞ്ഞതും. ലഭിച്ചത് അഴിമതി പണം ആയിരുന്നെങ്കിൽ CMRL ന്റെ അപേക്ഷ തള്ളിപ്പോവുമായിരുന്നോ എന്നത് കോമൺസെൻസ് ലോജിക്കാണ്.

ഒരു ലോജിക്കും ഇല്ലാത്ത ഈ ആരോപണങ്ങളാണ് നാടനും മറുനാടനുമൊക്കെയായ സകല ഭൂതഗണങ്ങളും കുഴലൂതി നടന്നത്.

CMRL വിഷയത്തിൽ മാത്യു കുഴൽനാടന്റെ ഹർജി 2025 ഒക്ടോബറിലാണ് സുപ്രീം കോടതി തോട്ടിലെറിഞ്ഞത്. പത്തുലക്ഷം ഫൈൻ അടിച്ചു തരുമെന്നും പറഞ്ഞാണ് സുപ്രീം കോടതി കുഴൽനാടനെയന്ന് ഓടിച്ചു വിട്ടത്. മേലാൽ ഇമ്മാതിരി ഉടായിപ്പും കൊണ്ട് വരരുത് എന്നും പറഞ്ഞു. മിനിമം ബോധമുള്ള ആർക്കും അങ്ങേയറ്റം അബദ്ധമെന്നു തോന്നുന്ന വാദങ്ങളാണ് മാത്യു കുഴൽനാടന്റേത്.
അതിൽ കയറിപ്പിടിച്ചാണ് ഇപ്പോൾ ഇഡി ഏമാന്മാർ ഇപ്പോൾ രാഷ്ട്രീയപ്രേരിതമായി റെയ്ഡ് നടത്തുന്നതും.

CMRL നെയോ കരിമണൽ ലോബിയെയോ എൽഡിഎഫ് സർക്കാരുകൾ ഒരു ഘട്ടത്തിലും സഹായിച്ചിട്ടില്ല എന്നു മാത്രമല്ല അവർക്കെതിരെ സമരത്തിനിറങ്ങുകയാണ് ചെയ്തിട്ടുള്ളത്. ഇനി, കർത്തയുൾപ്പെടെയുള്ള കരിമണൽ ലോബിയെ ശരിക്കും സഹായിച്ചതാരാണ്? അതിന്റെ ചരിത്രം പറഞ്ഞുതന്നെ പോകണം.

കരിമണൽ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. CMRL ഉൾപ്പെടെയുള്ള സ്വകാര്യ മേഖലയ്ക്ക് ഖനനത്തിനായി അധികാരം നൽകിയത് കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരായിരുന്നു.

കേരളത്തിൽ കരിമണൽ ഖനനം സ്വകാര്യവൽക്കരിച്ചതും 2001-06 ലെ ആന്റണി-ഉമ്മൻ ചാണ്ടി സർക്കാരുകളാണ്. സുനാമി ദുരന്തത്തിന് ശേഷവും
ജനകീയ സമരങ്ങളെ കൂസാക്കാതെ സ്വകാര്യ മേഖലയിലെ കരിമണൽ ഖനന തീരുമാനവുമായി മുന്നോട്ടു പോവാനാണ് കോൺഗ്രസ്സ് നേതൃത്വം നൽകിയ യുഡിഎഫ് സർക്കാർ തീരുമാനിച്ചത്.

2006 ലെ എൽഡിഎഫ് സർക്കാർ സ്വകാര്യ കരിമണൽ ഖനനത്തിനെതിരെ നിലപാടെടുത്തു. ഇതിനെതിരെ കേന്ദ്ര മൈനിങ് വകുപ്പിൽ അപ്പീലിനു പോവുകയാണ് CMRL ചെയ്തത്. അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസ്സ് സർക്കാരും വകുപ്പു മന്ത്രിയും ഈ കേസിൽ CMRL ന് അനുകൂലമായി നിലപാടെടുത്തു. എന്നിട്ടും കേരളത്തിൽ എൽഡിഎഫ് സർക്കാർ അനുകൂല തീരുമാനം കൈക്കൊണ്ടില്ല. ഇക്കാരണത്താൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതിയിൽ കേസിനു പോകാനാണ് CMRL അന്ന് തയ്യാറായത്.

2011 നു ശേഷം യുഡിഎഫ് ഭരണം വീണ്ടും വന്നപ്പോൾ കേസ് തോറ്റു കൊടുക്കുകയാണ് അന്നത്തെ സർക്കാർ ചെയ്തത്. എന്നാൽ ജനകീയ പ്രതിഷേധത്തെ തുടർന്ന് യുഡിഎഫ് സർക്കാരിന് ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല.

2016 ൽ കേരളത്തിൽ എൽഡിഎഫ് ഭരണത്തിലെത്തി. 2026 വരെയുള്ള കാലയളവിൽ സ്വകാര്യ ഖനന അനുമതി കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 2023 ൽ കേന്ദ്രസർക്കാർ മൈനർ മിനറൽ ലൈസൻസിങ് നിയമം ഭേദഗതി ചെയ്തപ്പോൾ ആ ഭേദഗതിയെ ഏറ്റവും ശക്തമായി എതിർക്കുകയാണ് കേരളത്തിലെ സർക്കാർ ചെയ്തത്. CMRL ന് ഉൾപ്പെടെ നേട്ടം കൈവരുന്ന ഭേദഗതിക്കെതിരെ നിലപാടെടുത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരളത്തിന്റെ ഔദ്യോഗിക എതിർപ്പിനെ തുടർന്നാണ് പിന്നീട് കേന്ദ്ര സർക്കാരിന് ഈ ഭേദഗതി പിൻവലിക്കേണ്ടി വന്നത്.

ആരാണ് സ്വകാര്യ ഖനനത്തിന് ഒത്താശ ചെയ്തതെന്നും ആരാണ് അതിനു തടയിട്ടതെന്നും ഇവിടെ വ്യക്തമാണ്. ഇല്ലാത്ത “മാസപ്പടി” കഥയുണ്ടാക്കി പുകമറ സൃഷ്ടിക്കുന്ന കുഴൽനാടൻമാരും മറുനാടൻമാരും യഥാർത്ഥത്തിൽ കരിമണൽ ലോബിയുടെ വക്താക്കളാണ്.

സഖാവ് പിണറായി വിജയന്റെ ചോരക്കായി ഏറെക്കാലം നടന്നവരാണ് Cong-RSS നേതൃത്വങ്ങൾ. രാജ്യത്തേറ്റവും കൂടുതൽ ആർഎസ്എസ് ശാഖകളുള്ള രണ്ടാമത്തെ സംസ്ഥാനമായിട്ടും സംഘപരിവാരം കേരളത്തിൽ തലപൊക്കാത്തത് പിണറായി വിജയന്റെ പാർടിയുടെ ചെറുത്തുനിൽപ്പുകൊണ്ടാണ്. ആ ചെറുത്തുനിൽപ്പിനിയും തുടരും.
നിങ്ങൾ വേട്ടയാടൽ തുടർന്നോളൂ. നിന്നുതരാൻ പക്ഷേ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.

ഇന്നിപ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാൻ ഡൽഹിയിൽ ഊഴം കാത്തിരിക്കുന്ന വിഡി സതീശനോടു കൂടിയാണ് ഇതു പറയുന്നത്.

28/05/2026

പ്രസ്ഥാനം🔥

28/05/2026

തൊട്രാ പാക്കലാം🔥

ക്യാപ്റ്റൻ🚩💪🔥
28/05/2026

ക്യാപ്റ്റൻ🚩💪🔥

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവനസി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവു...
27/05/2026

സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ (എം) പോളിറ്റ്‌ബ്യൂറോ അംഗവും, പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിന്റെ രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) സെക്രട്ടേറിയറ്റ്‌ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ്‌ പിണറായി വിജയന്റെ വീട്ടിലെ റെയ്‌ഡ്‌. ഈ നടപടികളിലൂടെ പിണറായി വിജയനെയോ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയോ ഇടതുപക്ഷത്തെയോ തകര്‍ക്കാമെന്ന വ്യാമോഹം ബി.ജെ.പിക്ക്‌ വേണ്ട. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലായ്‌മ ചെയ്യാന്‍ കേന്ദ്ര ഏജന്‍സികളെ ആയുധവത്‌കരിക്കുക എന്നതാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നയസമീപനം. ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

പിണറായിയെ വേട്ടയാടുന്നതില്‍ ബി.ജെ.പിക്ക്‌ കോണ്‍ഗ്രസിന്റെ സഹായവും, സഹകരണവും ഉണ്ടെന്ന കാര്യം വിസ്‌മരിക്കാന്‍ പാടില്ല. ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധി നിരന്തരമായി കേരളത്തില്‍ വന്നു പ്രസംഗിച്ചത്‌, എന്തുകൊണ്ട്‌ പിണറായി വിജയനെ ഇ.ഡി അറസ്റ്റ്‌ ചെയ്യുന്നില്ല എന്നായിരുന്നു. മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരേയും സന്ദര്‍ശിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ്‌ ഈ നടപടികള്‍ എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഡല്‍ഹിയില്‍ അരവിന്ദ്‌ കെജരിവാളിന്‌ നേരെ കോണ്‍ഗ്രസ്‌ പിന്തുണയോടെ ബി.ജെ.പിയും, കേന്ദ്ര ഏജന്‍സികളും നടത്തിയ കടന്നാക്രമണങ്ങളും ഇതിന്‌ സമാനമായിരുന്നു.

പിണറായിയെ ശാരീരികമായും, രാഷ്ട്രീയമായും ഇല്ലായ്‌മ ചെയ്യാന്‍ കോണ്‍ഗ്രസും, ബി.ജെ.പിയും മാറിമാറി ശ്രമിച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥാകാലം മുതല്‍ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നടന്ന എണ്ണിയാലൊടുങ്ങാത്ത രാഷ്ട്രീയ പകപ്പോക്കലുകളുടെ പുതിയ ഏടാണ്‌ ഇത്‌. ആ നീക്കങ്ങളെ തകര്‍ത്ത്‌ മുന്നേറിയ പിണറായി വിജയനും, അദ്ദേഹത്തിന്റെ പ്രസ്ഥാനവും ഈ വെല്ലുവിളിയും അതിജീവിക്കുമെന്ന്‌ ഉറപ്പാണ്‌.

സി.എം.ആര്‍.എല്ലുമായി ബന്ധപ്പെട്ട ഏത്‌ കേസും ഏത്‌ രൂപത്തില്‍ വേണമെങ്കിലും അന്വേഷിക്കുന്നതിന്‌ ഒരു തടസ്സവുമില്ല. എന്നാല്‍, രാഷ്ട്രീയ പ്രേരണയോടെയാണ്‌ നിരന്തരമായ ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന്‌ ഉന്നത കോടതികളില്‍ പോലും വെളിപ്പെട്ടതാണ്‌. വിജിലന്‍സ്‌ കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയെല്ലാം ഇത്‌ പറഞ്ഞതാണ്‌. അതേസമയം, ഇന്ന്‌ സംസ്ഥാന മന്ത്രിസഭയില്‍ അംഗങ്ങളായ രണ്ട്‌ പേര്‌ സി.എം.ആര്‍.എല്ലില്‍ നിന്ന്‌ പണം പറ്റിയെന്ന്‌ ആ കമ്പനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌, അവരും സമ്മതിച്ചിട്ടുണ്ട്‌. എന്നിട്ടും ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല.

രാഷ്ട്രീയ എതിരാളികള്‍ക്ക്‌ നേരെയുള്ള പകപോക്കലിനായി കേന്ദ്ര ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുന്നത്‌ സുപ്രീം കോടതി തന്നെ പലതവണ ചൂണ്ടിക്കാട്ടിയതാണ്‌. ഇന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എടുത്ത കേസുകളില്‍ ഒരു ശതമാനത്തില്‍ പോലും ശിക്ഷ ലഭിക്കുന്നില്ല എന്ന വസ്‌തുതയും ഈ രാഷ്ട്രീയവേട്ടയ്‌ക്ക്‌ അടിവരയിടുന്നു. ഈ സമീപനം തന്നെയാണ്‌ കോണ്‍ഗ്രസ്‌ പിന്തുണയോടെ കേരളത്തില്‍ സി.പി.ഐ (എം) നെതിരെ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്‌.

കേന്ദ്ര ഏജന്‍സികളുടെ വേട്ടയാടല്‍ നടക്കുമ്പോള്‍ ബി.ജെ.പി പാളയത്തില്‍ അഭയം തേടുന്ന കോണ്‍ഗ്രസ്‌ ഉന്നതനേതാക്കളെയാണ്‌ രാജ്യമെങ്ങും കണ്ടത്‌. ഹിമന്ത ബിശ്വ ശര്‍മയും, അശോക്‌ ചവാനും, നവീന്‍ ജിന്‍ഡാലും, ക്യാപ്‌റ്റന്‍ അമരീന്ദര്‍ സിംഗും, ദിഗംബര്‍ കാമത്തും മുതല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക്‌ മുന്നിലെത്തിയ ഏതാണ്ട്‌ എല്ലാ കോണ്‍ഗ്രസ്‌ നേതാക്കളും ബി.ജെ.പിയിലെത്തി. ഇത്തരം ഭീഷണികള്‍ ഒരുകാലത്തും പക്ഷേ, സി.പി.ഐ (എം)ന്‌ മുന്നില്‍ വിലപ്പോയിട്ടില്ല. സംഘപരിവാറിന്റെ ഭീഷണിക്ക്‌ മുന്നില്‍ ജീവന്‍ കൊടുത്ത്‌ പോരാടിയവരാണ്‌ സി.പി.ഐ (എം) പ്രവര്‍ത്തകര്‍. സംഘപരിവാറിനെതിരെയുള്ള പോരാട്ടങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവും.

പിണറായി വിജയന്‌ നേരെയുള്ള ഈ കടന്നാക്രമണത്തെ പാര്‍ട്ടിക്ക്‌ നേരെയുള്ള ആക്രമണമായാണ്‌ സി.പി.ഐ (എം) കാണുന്നത്‌. ഒരു ആഹ്വാനവുമില്ലാതെ ആയിരക്കണക്കിന്‌ പൊതുജനങ്ങളാണ്‌ ഇതിനകം തന്നെ പ്രതിഷേധിച്ച്‌ തെരുവിലിറങ്ങിയത്‌. പാര്‍ട്ടിയുടെ എല്ലാ ജില്ലാ-ഏരിയ-ലോക്കല്‍ കേന്ദ്രങ്ങളിലല്‍ പ്രതിഷേധ പ്രകടനം നടക്കുകയാണ്‌. എല്ലാ ബ്രാഞ്ചിലും ഇന്ന്‌ വൈകിട്ട്‌ പന്തം കൊളുത്തി പ്രകടനം നടത്തും.

സി.പി.ഐ (എം) നെതിരെയുള്ള ഈ കടന്നാക്രമണത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ ആഹ്വാനം ചെയ്യുന്നു.

20000 രൂപയിൽ കൂടുതൽ Cash ആയി കൈമാറാൻ നിയമം അനുവദിക്കാത്ത നാട്ടിൽ ലക്ഷങ്ങൾ CMRF ൽ നിന്ന് കൈ പറ്റിയെന്ന് സമ്മതിച്ച 2 പേർ -...
27/05/2026

20000 രൂപയിൽ കൂടുതൽ Cash ആയി കൈമാറാൻ നിയമം അനുവദിക്കാത്ത നാട്ടിൽ ലക്ഷങ്ങൾ CMRF ൽ നിന്ന് കൈ പറ്റിയെന്ന് സമ്മതിച്ച 2 പേർ -
1- രമേഷ് ചെന്നിത്തല.
2- PK കുഞ്ഞാലിക്കുട്ടി.
ഇവർക്കെതിരെ ED ഒരു പെറ്റി കേസെടുക്കുന്നില്ല.
ചെയ്ത ജോലിക്ക് പ്രതിഫലമായ് ബേങ്ക് എക്കൗണ്ട് വഴി പണം വാങ്ങി അതിന് നിയമപ്രകാരമുള്ള നികുതിയടച്ച പിണറായിയുടെ മകൾക്കും കുടുംബത്തിനുമെതിരെ ED റെയ്ഡ്

പിണറായിയെ എന്തേ ED പിടിച്ച് ജയിലിലിടാത്തത് എന്ന് ചോദിച്ച രാഹുൽ ഗാന്ധിയുടെ കോൺഗ്രസ്.
ഇതിൽ രാഷ്ട്രീയമില്ലെന്ന് പറയുമ്പോൾ നിഷ്ക്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ ഇത് ഡീൽ അല്ലെന്ന് ?

27/05/2026

UDF നോടും സംഘ പരിവാറിനോടും ഒന്നേ പറയാനുള്ളു...

ഞങ്ങളെ വളഞ്ഞിട്ട് ആക്രമിക്കാനാണ്
തീരുമാനമെങ്കിൽ പ്രതിരോധമല്ല..തിരിച്ചടിയാണ് നിങ്ങൾക്കുള്ള മറുപടി .!!

പാർട്ടി..🔥💪

27/05/2026

സഖാവ് പിണറായി വിജയൻ്റെ വീടുകൾ ED റെയ്ഡ് ചെയ്യുന്നു എന്നത് വലിയ വാർത്ത തന്നെയാണ്. സംശയമില്ല. പിണറായിയുടെ വീടുകളിൽ ED റെയ്‌ഡ് എന്ന വാർത്ത പ്രകമ്പനം കൊള്ളിക്കുമ്പോൾ ഏതാണ് കേസ് എന്നു തന്നെ മനസിലാകാത്തവരായിരിക്കും മഹാ ഭൂരിപക്ഷം .

വി . ഡി . സതീശൻ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർക്ക് നേരിട്ടു സാമ്പത്തി ബന്ധമുള്ള മണിലോണ്ടറിങ്ങ് കേസാണിത്.
എക്സാ ലോജിക് സൊലൂഷൻസ് എന്നത് വീണ തൈക്കണ്ടിയുടെ dormant ആയ കമ്പനിയാണ്. അവർ പിണറായി വിജയൻ്റെ മകളാണ് എന്നതും പൊതു ബോധത്തിലുണ്ട്. ഈ എക്സാ ലോജിക് സൊലൂഷൻസിന് കരിമണൽ കർത്താവിൻ്റെ CMRL കമ്പനിയുമായി ഉണ്ടായിരുന്ന ബിസിനസ് ബന്ധം മനോരമ മാസപ്പടിയാക്കി ഭൂമി മലയാളം നിലനിൽക്കുവോളം കാലം തെല്ലു പോലും മായാത്ത വിധം പൊതുബോധമാക്കിയിട്ടുണ്ട്. അപ്പോൾ എന്തിലാണ് ED റെയ്ഡ് എന്നതിന് സൗകര്യപ്രദമായ വാർത്താ വിന്യാസം CMRL- എക്സാലോജിക് കേസ് എന്നതാകുന്നതും സ്വാഭാവികം.
CMRL എന്ന കമ്പനി തങ്ങളുടെ വരുമാനം മറച്ചു വെച്ച് നികുതി വെട്ടിച്ച കേസ് പരിണമിച്ചുണ്ടായതാണ് ഇപ്പോഴത്തെ ED കേസ്.
സപ്രസ് ചെയ്ത തുക 135.4 കോടി രൂപയിൽ 73.38 കോടി രൂപ CMRL ൻ്റെ ബിസിനസ് പ്രമോഷൻ ചെലവുകളാണ് എന്നും അത് Tax liability യിൽ നിന്നും ഒഴിവാക്കണം എന്നും കാണിച്ച് CMRL income Tax Interim Settlement Board നെ സമീപിച്ചു. ആ ചെലവുകൾ എന്തൊക്കെ എന്നും പറഞ്ഞിട്ടുണ്ട്.
മീഡിയയ്ക്ക് നൽകിയ പണം, ചില രാഷ്ട്രീയ നേതാക്കൾക്ക് നൽകിയ പണം, ക്ഷേത്രങ്ങൾക്ക് നൽകിയ പണം.
വീണയുടെ കമ്പനിയ്ക്കു കൊടുത്തത് ഒരു സർവ്വീസ് കരാറിനുള്ള പ്രതിഫലമാണ്. അത് ബാങ്ക് വഴി നികുതി വിധേയമായി കൊടുത്തതാണ് എന്നും CMRL പറഞ്ഞു.
അതൊക്കെ വീണ പറയട്ടെ.
എന്നാൽ ബിസിനസ് പ്രമോഷനായി രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയത് പിടിച്ചെടുത്ത ഡയറിയിൽ ചുരുക്കെഴുത്തുകളായി പുറത്തു വന്നു.
ഒരു ചുരുക്കെഴുത്ത് PV എന്നായിരുന്നു. അതു പിണറായി വിജയൻ ആണ് എന്നു പ്രചരിപ്പിക്കപ്പെട്ടു. താൻ പണം വാങ്ങിയിട്ടില്ല എന്നു സ. പിണറായി സംശയരഹിതമായി വ്യക്തമാക്കി.
മറ്റൊന്ന് RC എന്നായിരുന്നു.
താൻ പണം വാങ്ങിയിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അഡ്മിറ്റ് ചെയ്തു.
KK എന്നതു കുഞ്ഞാലിക്കുട്ടിയും അഡ്മിറ്റ് ചെയ്തു.
ഇബ്രാഹിം കുഞ്ഞും OC യുഠ ജീവിച്ചിരിപ്പില്ല.
ഇബ്രാഹിം കുഞ്ഞിൻ്റെ മകൻ ഇപ്പോൾ മന്ത്രിയാണ്.
അതായത് സംശയമുനയിലുള്ള പണവുമായി VD സതീശൻ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയ്ക്കും വ്യവസായ മന്ത്രിയ്ക്കും ഫിഷറീസ് മന്ത്രിയ്ക്കും നേരിട്ട് ബന്ധമുണ്ട്.
അതാണ് കേസ്.

*ഇ.ഡി: റെയ്ഡിൻ്റെ രാഷ്ട്രീയം:*വിഡി സതീശൻ മന്ത്രിസഭയിലെആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലസിഎംആർഎൽ കമ്പനിയിൽ നിന്നും കള്ളപ്...
27/05/2026

*ഇ.ഡി: റെയ്ഡിൻ്റെ രാഷ്ട്രീയം:*

വിഡി സതീശൻ മന്ത്രിസഭയിലെ
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
സിഎംആർഎൽ കമ്പനിയിൽ നിന്നും കള്ളപ്പണം കൈപ്പറ്റി എന്നു സമ്മതിച്ചിട്ടും
ചെന്നിത്തലയുടെ വീട്ടിൽ ഇഡി റെയ്ഡില്ല:

വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി
കള്ളപ്പണം കൈപ്പറ്റിയെന്ന വസ്തുത സമ്മതിച്ചിട്ടും ലീഗുനേതാക്കളുടെ വീട്ടിൽ റെയ്ഡില്ല

ഉമ്മൻ ചാണ്ടിയും കരിമണൽ കമ്പനിയിൽ നിന്നും പണം കടത്തിയെങ്കിലും കോൺഗ്രസ്സിൻ്റെ അക്കൗണ്ടിൽ ആ പണം ഇല്ല : പുതുപള്ളിയിൽ റെയ്ഡില്ല

കുഞ്ഞാലിക്കുട്ടിയും ബിജെപിയും കരിമണൽ കർത്തയും തമ്മിൽ എന്തു ബന്ധം: വിഡി സതീശൻ കെട്ടിപ്പിടിച്ച
ഹരി എസ് കർത്തയില്ലേ ? ലോക് ഭവനിൽ :
ബിജെപി സംസ്ഥാന കമ്മറ്റിയിൽ നിന്നു് ലോക് ഭവൻ ഭരിക്കാൻ നിയോഗിക്കപ്പെട്ടയാൾ ..
അയാളെ പിണറായി കെട്ടിപിടിക്കുന്നത് പോകട്ടെ കൈ കൊടുക്കുന്നത് നമ്മൾ കാണില്ല :ഹരി എസ് കർത്തയുടെ ഒരു എഫ് ബി പോസ്റ്റ് ഉണ്ട്. ജന്മഭൂമിയിൽ കരിമണൽ കമ്പനിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ലേഖനം എഴുതിയതിനു്
ചീഫ് എഡിറ്ററായിരുന്ന ഹരി എസ് കർത്തയെ പുറത്താക്കി :
ഒരു മാധ്യമത്തിനും ഈ വാർത്തകൾ വേണ്ട:
കരിമണൽ കമ്പനിയിൽ നിന്നും മാധ്യമങ്ങൾ കോടികൾ കള്ളപ്പണമായി കടത്തി
അതും ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് പറഞ്ഞിട്ടുണ്ട്

ഇപ്പോൾ ഇഡി വന്നതോ?
പിണറായിയുടെ മകൾ
വീണയുടെ കമ്പനി ഒരു നിയമാനുസൃത കരാർ പ്രകാരം മൂന്നു കൊല്ലം ബാങ്ക് അക്കൗണ്ട് വഴി മാത്രം . 1.72 കോടി രൂപാ
സിഎം ആർ എൽ കമ്പനിയിൽ നിന്നും കൈപ്പറ്റി
ടാക്സും യഥാസമയം അടച്ചിരുന്നു
മതിയായ സേവനം കിട്ടിയെന്നു് സി എം ആർ എൽ നൽകിയ സത്യവാങ്ങ്മൂലം തള്ളിയാണു് "സേവനം കൊടുത്തില്ല "
എന്ന നുണ വീണക്ക് നോട്ടീസ് നൽകി
മറുപടി വാങ്ങാതെ എഴുതി വച്ചത്
അതിനപ്പുറം ഒരു ചുക്കുമില്ല: ഒന്നും ചെയ്യാൻ ഇഡി ക്കാവില്ല: കള്ളപ്പണം ഇടപാടില്ല
പിന്നെ എന്ത് ഇഡി കേസ് ?
ഇനി കേരള സർക്കാർ :
1. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന പത്തു കൊല്ലവും സ്വകാര്യകരിമണൽ കമ്പനി ഒരുതരി കരിമണൽ വാരിയിട്ടില്ല
2. എ.കെ ആൻ്റണി 2003 ൽ കരിമണൽ വാരാൻ കർത്താക്ക് നൽകിയ അനുമതി പോലെ ഒരു ആനുകൂല്യവും പിണറായി സർക്കാർ നൽകിയിട്ടില്ല എന്നാണ് കുഴൽനാടൻ കോടതിയിൽ തെളിയിച്ചത്
3. 2016 ഏപ്രിൽ മാസത്തിൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സുപ്രിം കോടതി
എകെ ആൻ്റണി സർക്കാരിൻ്റെ ലൈസൻസ് ശരിവച്ചു : എന്നിട്ടും പിണറായി സർക്കാർ
കരിമണൽ കമ്പനിയെ
സഹായിക്കുകയോ ഒരു തരിമണൽ നാളിതുവരെ വാരുകയോ ചെയ്തിട്ടില്ല
4. പത്തുവർഷം നിയമപരമല്ലാത്ത എന്തു സഹായം കരിമണൽ കമ്പനിക്കു കിട്ടി എന്ന ചോദ്യത്തിന് യാതൊരു സഹായവും
കൊടുത്തില്ല എന്നല്ലേ നാലു കോടതികൾ വിധിച്ചത് എന്നിട്ടും ഇഡിയോ?
അത് രാഷ്ട്രീയ വേട്ടയാണ്:
തലകുനിക്കില്ല

Ad. K അനിൽകുമാർ
സിപിഐഎം
സംസ്ഥാന കമ്മറ്റിയംഗം

Address

Rosario
Thiruvananthapuram
S2000

Telephone

+91 94477 92904

Website

Alerts

Be the first to know and let us send you an email when റെഡ് കടന്നൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to റെഡ് കടന്നൽ:

Share