16/03/2020
Sarcostemma acidum സോമലത
Family: Apocynaceae
നാട്ടറിവുകൾ
ഋഗ്വേധയിൽ രേഖപ്പെടുത്തിയിട്ടുള്ള “സോമരസ” എന്ന പാനീയത്തിലെ അവിഭാജ്യ ഘടകമാണ് സോമലത. സോമലതയില്‍നിന്ന് ലഭിക്കുന്ന നീരാണ്‌സോമയാഗങ്ങളില്‍ മുഖ്യ ഹവിസ്സായി അഗ്നിയില്‍ അര്‍പ്പിച്ചിരുന്നത്. സോമലതയുടെ നീര് പാനം ചെയ്ത് മുനിമാര്‍ ആരോഗ്യം സംരക്ഷിച്ചിരുന്നു എന്നും പറയപ്പെടുന്നു.
വീടുകളിൽ അലങ്കാര ചെടിയായും ഇത് വളർത്തുന്നു.
സോമലതയുടെ വിവിധ ഭാഗങ്ങളായ തണ്ട്, വേര്, വിത്തുകൾ, പശ, പഴങ്ങൾ എന്നിവ വിവിധതരം ഔഷധഗുണങ്ങളുള്ളവയാണ്.
ഈ ചെടിയുടെ നീര് ദേവന്മാർക്ക് സമർപ്പിച്ച ദിവ്യപാനീയമായി കണക്കാക്കപ്പെടുന്നു, കൂടാതെ സ്വാഭാവിക ആരോഗ്യം വീണ്ടെടുത്തു നല്‍കുന്നു എന്നും ഉണർവും ജാഗ്രതയും നല്കുന്നു എന്നും കരുതുന്നു.
ചെടിയുടെ തണ്ടിലെ നീര് ചെവിയിലുണ്ടാകുന്ന പഴുപ്പിനും നായ കടിച്ചാലും തുള്ളികളായി ഉപയോഗിച്ചിരുന്നു.
വേരുകൾ പാമ്പുകടിയേറ്റ് ചികിത്സിക്കാനും, പേപ്പറ്റിവിഷം, ഛർദി, കുഷ്ഠം എന്നിവയ്ക്കും ഉപയോഗിച്ചിരുന്നു.
Researches on Sarcostemma acidum
സോമലതയുടെ തണ്ടിൻ നീരെടുത്ത് എലികളിൽ നടത്തിയ പഠനങ്ങളിൽ പാർശ്വഫലങ്ങളില്ലാതെ ശുക്ല ചലനവും ശുക്ല സാന്ദ്രതയും ഗണ്യമായി കുറഞ്ഞതായി കാണാൻ സാധിച്ചു.
ഈ ചെടിയുടെ സമൂലസത്തയിൽ നിന്നും വേർത്തിരിച്ചെടുത്ത ലിഗനിൽ(lignans) ഒരെണ്ണമായ സചിദുമ്ലിഗ്നന് എ(Sacidumlignan A) അണുനാശിനി സ്വഭാവം കാഴ്ച വയ്ക്കുന്നു.
തണലിൽ ഉണക്കിയെടുത്ത സോമലത പൂക്കളുടെ സത്ത കരൾസംരക്ഷണവും(hepatoprotective) കോശസംരക്ഷണവും(free radical scavenging effects) നടത്താൻ കഴിവുള്ളവയാണ്.
ഈ ചെടിയുടെ സത്ത ചുവന്ന രക്താണുക്കളുടെ കോശഭിത്തി ദൃഡമാക്കൻ സഹായിക്കുന്നു.
സോമലത സമൂലസത്ത ഉപയോഗിച്ച് നടത്തിയ പഠനങ്ങളിൽ സിഎൻഎസ് ഡിപ്രസൻറ്(CNS depressant), ആന്റി സൈക്കോട്ടിക്(antipsychotic), ആൻസിയോലിറ്റിക്(anxiolytic) പ്രഭാവങ്ങൾ കാണിക്കുന്നു.
Reference:
https://www.ncbi.nlm.nih.gov/pubmed/11907627
https://pubs.acs.org/doi/full/10.1021/np049681s
https://www.researchgate.net/publication/244943960_Phytochemical_and_pharmacological_evaluation_of_the_flowers_of_Sarcostemma_brevistigma_Wight
https://www.iomcworld.org/abstract/invitro-antiinflammatory-activity-of-sarcostemma-acidum-wight-arn-indian-herb-by-human-red-blood-cell-membrane-stabiliza-25744.html
http://www.phytopharmajournal.com/Evaluation of psychopharmacological activity of ethyl acetate extract of Sarcostemma acidum (Roxb).Voigt