Vibgyor painters

Vibgyor painters "We help you to Colouring your dream homes"

വീട് പെയിന്റ് ചെയ്യും മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കണം.വീടിന് പുത്തൻ ഭാവം നൽകാനുള്ള എളുപ്പ മാർഗമാണ് പെയിന്റിംഗ്. വീടിന്റെ ...
11/03/2019

വീട് പെയിന്റ് ചെയ്യും മുന്‍പ് ഇതൊക്കെ അറിഞ്ഞിരിക്കണം.

വീടിന് പുത്തൻ ഭാവം നൽകാനുള്ള എളുപ്പ മാർഗമാണ് പെയിന്റിംഗ്. വീടിന്റെ ആരോഗ്യത്തിന് തന്നെയാണ് പ്രതിവിധി. എന്നാൽ വർധിച്ചു വരുന്ന വിലക്കയറ്റവും പണിക്കൂലിയും കാരണം നാലും അഞ്ചും പത്തും വർഷം കൂടുമ്പോഴാണ് മിക്കവരും പെയിന്റിങ്ങിനെ കുറിച്ച് ആലോചിക്കുക തന്നെ. എന്ത് തന്നെയായാലും പെയിന്റിംഗ് ചെയ്യുന്നതിന് മുൻപ് ഇതൊക്കെ അറിഞ്ഞിരിക്കണം.

ഏത് നിറം വേണമെന്ന് തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. ഇഷ്ടമുള്ള നിറം പലപ്പോഴും മുറികളിൽ ചേരണമെന്നില്ല . ആ നിറം തന്നെ ഉപയോഗിക്കണമെങ്കിൽ ഒരു ചുവർ മാത്രം ഹൈലൈറ് ചെയ്തോ മറ്റോ ഉപയോഗിക്കാം.

കിടപ്പുമുറികളിൽ എപ്പോഴും വളരെ കുളിർമയുള്ള നിറങ്ങൾ നൽകുന്നതാണ് ഉചിതം.

പെയിന്റിങ്ങിന് വരുന്ന ചിലവ് മറ്റൊരു പ്രധാന കാര്യമാണ്. നാട്ടിലുള്ള പെയിന്റർമാരെ ഏൽപ്പിക്കുന്നത് സാമ്പത്തികമായി എപ്പോഴും നല്ലതാണ്. പല പ്രമുഖ പെയിന്റ് കമ്പനികളും വീടിന്റെ വിസ്തീർണവും മറ്റും നൽകിയാൽ തുക കണക്ക് കൂട്ടി തരാറുണ്ട്. അത്തരം മാർഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്.

പെയിന്റിൽ അടങ്ങിയിട്ടുള്ള കെമിക്കലുകളും (വോൾട്ടൈൽ ഓർഗാനിക് കോമ്പൗണ്ടസ് അല്ലെങ്കിൽ വി.ഓ.സി ) മറ്റും അന്തരീക്ഷ വായു മലിനമാക്കും. മാത്രമല്ല ആസ്ത്മ, മനംപിരട്ടൽ, ചൊറിച്ചിൽ തുടങ്ങിയവയൊക്കെ പലരിലും പെയിന്റിങ്ങിന് ശേഷം കണ്ടുവരാറുമുണ്ട്. അതിനാൽ കുറവ് വി.ഓ.സി ഉള്ള പെയിന്റ് വാങ്ങാൻ ശ്രദ്ധിക്കുക. കാശ് കുറച്ച് കൂടുതലാകുമെങ്കിലും ആരോഗ്യപരമായി നല്ലത് അതാണ്.

മുറികളിൽ നല്ലപോലെ വായുസഞ്ചാരം ഉറപ്പ് വരുത്തണം. പെയിന്റിങ്ങിന് കഴിഞ്ഞ് ആ മണമെല്ലാം പോയതിന് ശേഷം മുറികൾ ഉപയോഗിക്കുന്നതാണ് ഉചിതം

ചിലവും സമയവും ലാഭിക്കാൻ പെയിന്റ് ചെയ്യുന്ന ക്രമം ശ്രദ്ധിച്ചാൽ മതി. ആദ്യം മുകൾത്തട്ട്, പിന്നെ ചുമര് ഏറ്റവും ഒടുവിൽ വാതിലുകളും ജനലുകളും എന്ന രീതിയിൽ വേണം പെയിന്റ് ചെയ്യാൻ.

അകം ചുമരുകളിൽ അടിക്കാൻ നാല് തരം പെയിന്റുകളാണ് ഉള്ളത് -

ഡിസ്റ്റംപർ- ഏറ്റവും ചെലവ് കുറഞ്ഞ മാർഗമാണ്. വൈറ്റ്വാഷ് എന്നും പറയാം. ശീമ ചുണ്ണാമ്പ്, കുമ്മായം, വെള്ളം എന്നിവയാണ് പ്രധാന ചേരുവകൾ

ലസ്റ്റർ/ഇനാമൽ - വെള്ളവുമായി കൂട്ടി കലർത്താൻ കഴിയാത്ത ഓയിൽ ബേസ്ഡ് പെയിന്റുകളാണ് ഇത്. ഉണങ്ങാൻ ധാരാളം സമയം വേണം ഒപ്പം തന്നെ രൂക്ഷ ഗന്ധം പലർക്കും അരോചകവുമായിരിക്കും. ദീർഘ നാൾ ഈട് നിൽക്കും എന്നുള്ളതാണ് പ്രത്യേകത.

എമൽഷൻ -വെള്ളം അടിസ്ഥാനമാക്കിടുള്ള പെയിന്റ് ആണ് ഇതും. മാറ്റ് ഫിനിഷും നൽകുന്നു. അക്രിലിക് ഗുണമാണ് ഈ പെയിന്റിനെ വ്യത്യാസപ്പെടുത്തുന്ന ഘടകം .ഏറെ നാൾ ഈട് നിൽക്കും. മാത്രമല്ല കഴുകാനും സാധിക്കും. കറകളൊക്കെ ഉണ്ടെങ്കിൽ നനഞ്ഞ തുണി വച്ച് തുടച്ചെടുക്കാനും സാധിക്കും. ഫംഗസ് പൂപ്പൽ എന്നിവയെ തടുക്കുകയും ചെയ്യും

പുറം ചുവരുകൾക്ക് -എമൽഷൻ, സിമന്റ് , ടെക്സ്ച്ചേർഡ് എന്നിങ്ങനെയാണ് വരുന്നത്.

മാറ്റ്, സാറ്റിൻ, സെമി ഗ്ലോസ്, ഗ്ലോസി എന്നിങ്ങനെയാണ് പെയിന്റിന്റെ ഫിനിഷിങ് വരുന്നത്

പെയിന്റയിങ് കഴിഞ്ഞാലും ശ്രദ്ധിക്കേണ്ടതുണ്ട്

കഴുകാൻ സാധിക്കുന്ന പെയിന്റ് ആണെങ്കിൽ രണ്ടോ മൂന്നോ മാസം കൂടുമ്പോൾ സോപ്പ് ലായനി വച്ച് കഴുകി കൊടുക്കുന്നത് ഈട് വർധിപ്പിക്കും

കറകൾ വീണിട്ടുണ്ടെങ്കിൽ അവ ഉണങ്ങി പിടിക്കുന്നതിന് മുൻപ് വൃത്തിയാക്കണം.

വെള്ളത്തിന്റെ ലീക്കേജോ മറ്റോ ഉണ്ടോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്

സൂര്യ പ്രകാശമേൽകുന്ന ഭാഗത്തെ ഇനാമൽ പെയിന്റും വാതിലുകളിലെയും ജനാലകളിലെയും പെയിന്റും പെട്ടെന്ന് മങ്ങും. മര ഉരുപ്പടി ആണെങ്കിൽ ഇങ്ങനെ സംഭവിക്കുമ്പോൾ വാർണിഷ് അടിച്ചു കൊടുക്കാം.

വീടിന്റെ ശരിയായ ആരോഗ്യത്തിന് വർഷത്തിൽ ഒരു തവണ എങ്കിലും പെയിന്റ് ചെയ്യുന്നത് തന്നെയാണ് ഉചിതം.
Vibgyor painters
olaikkara

06/10/2018
Make your wall look elegant and creative with Royale Play’s collection of unique wall painting and designs.Check them ou...
03/04/2018

Make your wall look elegant and creative with Royale Play’s collection of unique wall painting and designs.

Check them out here: http://bit.ly/RoyalePlay

16/03/2018
3d ടൈയിൽസ്കൊണ്ട് ഉണ്ടാക്കിയ വീട് കാണുക
16/03/2018

3d ടൈയിൽസ്കൊണ്ട് ഉണ്ടാക്കിയ വീട് കാണുക

Wooden Doors
29/09/2017

Wooden Doors

08/08/2017
30/03/2017
Bring your kid's room to life and let that imagination run wild. Every glow theme creates an entertaining new world for ...
16/02/2017

Bring your kid's room to life and let that imagination run wild. Every glow theme creates an entertaining new world for your little one to explore. The 'glow-in-the-dark' paints used in these themes will keep your child mesmerised and in good company all day and night. Check to see if these themes are available in your city.

Address

Thrissur
680012

Telephone

9946332299

Website

Alerts

Be the first to know and let us send you an email when Vibgyor painters posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category