15/02/2023
വീട്ടുമുറ്റത്ത് താമരപ്പൂക്കൾ നിറയാൻ...
1. താമര ടബ്ബിൽ നടുന്നവർ കുറഞ്ഞത് 16 ഇഞ്ചിനു മുകളിൽ എങ്കിലും വ്യാസമുള്ള പ്ലാസ്റ്റിക്/സിമന്റ് pot എടുക്കുക. (വലിയ ഇനം താമരകൾക്ക് വലിയ ടബ്ബ് തന്നെ വേണം. ചെറിയ bowl lotus വറൈറ്റികൾക്ക് 12 ഇഞ്ച് ഉള്ളത് മതിയാവും).
2. ടബ്ബിന്റെ താഴെ നന്നായി 2 ഇഞ്ച് കനത്തിലെങ്കിലും ഉണങ്ങിയ ചാണകപ്പൊടി, അല്പം എല്ലുപൊടി എന്നിവ മിക്സ് ചെയ്ത് ഇടുക.
3. അതിനു മുകളിൽ മണ്ണ് ഇടുക. കുളത്തിലെയോ വയലിലെയോ ചെളി കിട്ടുമെങ്കിൽ അത് ഉപയോഗിക്കുക. ഇല്ലെങ്കിലും പ്രശ്നമില്ല. പറമ്പിലെ പശിമയുള്ള മണ്ണ് ചേർത്താൽ മതി. മണൽ/ചരൽ ചേരാത്ത മണ്ണാണ് വേണ്ടത്. കല്ല് പൂർണമായും ഒഴിവാക്കണം. എങ്കിൽ മാത്രമേ ട്യൂബർ നന്നായി വളർന്ന് താമര ഹെൽത്തി ആയി നന്നായി പൂവിടൂ. ടബ്ബിന്റെ മുകൾ ഭാഗത്ത് നിന്ന് 2-3 ഇഞ്ച് താഴെ വരെ മണ്ണിടുക.
4. താമരയുടെ ട്യൂബർ (കിഴങ്ങ്/മണ്ണിനടിയിലെ വണ്ണമുള്ള നീണ്ട ഭാഗം) ആണ് നടേണ്ടത്. അത് വെള്ളത്തിൽ നന്നായി കഴുകി SAF (anti fungal) കലക്കിയ വെള്ളത്തിൽ അൽപസമയം ഇട്ടുവെക്കുക. തുടർന്ന് ടബ്ബിലെ മണ്ണിൽ നടുക.
5. ട്യൂബർ ചെറുതായി arch പോലുള്ള ആകൃതിയിൽ ആയിരിക്കും. അത് ടബ്ബിന്റെ അരികിനോട് ചേർന്ന് മണ്ണിൽ നീളത്തിൽ വിരൽ കൊണ്ട് വരച്ച് അതിൽ താഴ്ത്തി വെക്കുക. അധികം താഴ്ത്തരുത്. ട്യൂബറിൽ നിന്ന് ഇലകൾ ചെറുതായി വരുന്നത് മണ്ണിന്റെ മേലേക്ക് നിൽക്കുന്ന രീതിയിൽ വെച്ച് ചെറുതായി മണ്ണിട്ട് വെക്കുക.
6. ട്യൂബർ നട്ടതിന് ശേഷം വെള്ളമൊഴിക്കണം. കുത്തനെ ശക്തിയിൽ ഒഴിക്കരുത്. ടബ്ബിലെ മണ്ണിനു മുകളിൽ ഒരു പ്ലാസ്റ്റിക് ഷീറ്റോ ഓടിൻ കഷണമോ മറ്റോ വെച്ച് അതിനു മുകളിലേക്ക് കുറേശെ ആയി ഒഴിക്കണം. മണ്ണിനു മുകളിൽ 1 ഇഞ്ച് ഉയരത്തിലെങ്കിലും വെള്ളം നിൽക്കുന്ന വിധത്തിൽ ഒഴിക്കുക. വെള്ളമൊഴിക്കുമ്പോൾ ട്യൂബർ ഇളകി പൊങ്ങിവരാതിരിക്കാൻ ശ്രദ്ധിക്കുക.
7. വെള്ളമൊഴിച്ച ശേഷം നല്ല വെയിൽ കിട്ടുന്ന ഇടത്ത് തന്നെ ടബ്ബ് വെക്കണം. വെള്ളം വറ്റുന്നതിന് അനുസരിച്ച് കുറേശെ വീണ്ടും ഒഴിക്കുക. 2 ദിവസം കഴിയുമ്പോൾ ടബ്ബിന്റെ മുകളിലെ ലെവലിനനുസരിച്ച് മുഴുവൻ വെള്ളം നിറക്കുക.
8. നാലഞ്ച് ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ ഇലകൾ വരും. 2 ആഴ്ചക്കുള്ളിൽ standing leaves വന്നുതുടങ്ങും. നല്ല bloomers ആണെങ്കിൽ മൂന്നുനാലു ആഴ്ചക്കുള്ളിൽ തന്നെ മൊട്ടും വരും. നല്ല വെയിൽ കിട്ടുന്ന ഇടത്ത് തന്നെ ടബ്ബ് സ്ഥിരമായി വെക്കുക.
9. മാസത്തിൽ ഒരിക്കൽ ഉണങ്ങിയ ചാണകപ്പൊടി, എല്ലുപൊടി എന്നിവ 8:2 അളവിൽ മിക്സ് ചെയ്ത് cotton തുണിയിൽ പൊതിഞ്ഞു ചെറിയ കിഴികളാക്കി ടബ്ബിലെ മണ്ണിൽ നടുഭാഗത്ത് കുഴിച്ചുവെക്കുക.
10. നല്ല വെയിൽ കിട്ടുന്ന കാലാവസ്ഥയിലാണ് താമര നന്നായി പൂക്കുക. അത് കഴിഞ്ഞാൽ പൂവ് ഇല്ലാതെ ഇലകൾ എല്ലാം നശിച്ചു dormant ആയിപോകും. അപ്പോൾ വീണ്ടും repot ചെയ്യണം.
(ആമ്പൽ നടേണ്ടതും ഇതേ രീതിയിൽ തന്നെയാണ്. പക്ഷെ ആമ്പലിന്റെ തൈ ടബ്ബിന്റെ നടുവിലും താമരയുടെ ട്യൂബർ ടബ്ബിന്റെ അരികിനോട് ചേർന്നുമാണ് നടേണ്ടത് എന്നാണ് വ്യത്യാസം. കൂടാതെ ആമ്പൽ നട്ടാൽ ഉടൻ വെയിലിൽ വെക്കരുത്. മൂന്നാല് ദിവസം shade ൽ വെച്ച ശേഷം മാത്രം വെയിലത്തേക്ക് മാറ്റി വെക്കുക)
Happy Gardening 🌷🌱
🌺Red Petals Home Garden🌼
FB
Lotus tuber sale: Whatsapp @ 9447408387