09/02/2021
കടപ്പാട് : Neethu suneesh, WWP
ബൗൾ താമര വിത്തുകൾ വിൽപ്പനക്ക് !!!
നമ്മൾ പല്ലരും ഇങ്ങനെ ഉള്ള പോസ്റ്റുകൾ പല ഗ്രൂപ്പുകളിലും കാണുന്നുണ്ട് അവരതിൽ കാണിക്കുന്ന ഫോട്ടോസ് പലതും നമ്മളിൽ പലരുടെയും ആകാം എന്നാൽ ഇന്ന് നമ്മളിൽ ഒട്ടു മിക്ക ആളുകൾക്കും അറിയാം ബൗൾ താമരകൾ വളർത്തുന്നതിനായ് വിത്തുകൾ അല്ല കിഴങ്ങുകൾ ആണ് നടേണ്ടതെന്ന്...! എങ്കിലും ഇപ്പോഴും ഒരുപാട് ആളുകൾ പിന്നെയും പിന്നെയും ബൗൾതാമര വിത്തുകൾ വാങ്ങുകയും വഞ്ചിക്കപ്പെടുകയും ചെയ്യുന്നു...!
ആദ്യം തന്നെ പറയട്ടെയ് ബൗൾ താമരകൾക്ക് വളരെ അപൂർവ്വം ആയാണ് വിത്തുകൾ ഉണ്ടാകാറുള്ളൂ അത് ഒരിക്കലും ഇങ്ങനെ വിൽക്കാൻ മാത്രം ലഭിക്കില്ല,
ബൗൾ അല്ലെങ്കിൽ ഹൈബ്രീഡ് ഇനം താമരക്കൾ സ്വന്തം ആക്ക ണമെങ്കിൽ അതിന്റെ ട്യൂബർ തന്നെയാണ് നടേണ്ടത് അത് 300 രൂപ മുതൽ 5000 രൂപ വരെയുള്ളത് വരെ ഇന്ന് ലഭ്യമാണ്, പലപ്പോഴും ബൗൾതാമര വിത്തിന്റേ വില യും വളരെ ആകർഷകം ആയാ ഫോട്ടോസും കണ്ടാകും പല്ലരും പറ്റിക്കപെടുന്നത് , ഇവർ വിത്ത് വിൽപ്പനക്ക് ആയ് ഇടുന്ന ഫോട്ടോകളിൽ നീലതാമര വരെ ഉണ്ടെന്നുള്ളത് ആണ് ഏറ്റവും രസകരം!! Australian waterlily ആണ് അവർ ആ ഫോട്ടോയിൽ കാണിക്കുന്ന നീലതാമര.!! Water plants ഗ്രൂപ്പിൽ ഒന്നും ഇല്ലാത്തവർക്ക് ഇതിനെ പറ്റി വലിയ അറിവ് ഉണ്ടാകണം എന്നില്ല ആ അറിവ് ഇല്ലായ്മ ആണ് ഈ തട്ടിപ്പുക്കാരെ വളർത്തുന്നത്, ഇത്തരക്കാർ ആ ചിത്രങ്ങളിൽ വിശ്വാസിച്ച് ഈ താമര വിത്തുകൾ വാങ്ങി നടുന്നു അതിൽ പകുതിയോളം മുളക്കില്ല മുളച്ചതിൽ കുറെ അഴുകി പോവും വളർന്നു വരുന്ന താമര ആണെല് വർഷങ്ങളോളം പൂക്കാതെയും നിൽകും അത് പൂത്താലൊ നാടൻ താമരയും... !!
അതുകൊണ്ട് നമ്മുടെ ഗ്രൂപ്പിൽ ഉള്ളവരെങ്കിലും ദയവു ചെയ്തു ഇനിയും ഈ തട്ടിപ്പിൽ പോയ് വീഴരുത്...!
ഒരു താമര ഫോട്ടോ കാണുമ്പോൾ seed ഉണ്ടൊ എന്ന് തിരക്കാതെ ഇതിന്റെ Tuber ഉണ്ടൊ എന്ന് ചോദിക്കുക !!!
Hybrid / bowl lotus നട്ടു വളർത്താന് ആഗ്രഹിക്കുന്നവർ ഏത് ഇനം താമര ആണൊ വേണ്ടത് ആ ഇനം താമരയുടെ Tuber മാത്രം വാങ്ങി നടുക,
നമ്മുടെ നാട്ടിൽ നല്ലത് പോലെ പൂക്കൾ തരുന്ന ഒരുപ്പാട് വെറൈറ്റി താമരകൾ ഇന്ന് നമ്മുക്ക് ലഭ്യമാണ്...
ഒരു താമര ആണ് വളർത്തുന്നത് എങ്കിലും അത് നമ്മൾ വേണമെന്ന് ആഗ്രഹിക്കുന്ന താമരയുടെ tuber തന്നെ നട്ടു വളർത്തണെയ് എല്ലാവരും ..! 😊