Make 'n' Cook

Make 'n' Cook Gardening videos
Cooking videos

https://youtu.be/QW0HBAVs6jI?feature=shared
19/01/2025

https://youtu.be/QW0HBAVs6jI?feature=shared

Wild berries grow in the edge of the forest, wood land etc. Wild Raspberries are one of them. They can be found in the back woods. During summer you can go a...

കടയിൽ നിന്നും വാങ്ങിയ പുതിനയില തണ്ടുകളിൽ നിന്നും നമ്മുടെ വീട്ടിൽ തന്നെ വീണ്ടും പുതിയ പുതിനയില ചെടികൾ ഇഷ്ടം പോലെ വളർത്തിയ...
16/01/2025

കടയിൽ നിന്നും വാങ്ങിയ പുതിനയില തണ്ടുകളിൽ നിന്നും നമ്മുടെ വീട്ടിൽ തന്നെ വീണ്ടും പുതിയ പുതിനയില ചെടികൾ ഇഷ്ടം പോലെ വളർത്തിയെടുക്കാം 😊🌿🌿

ഒരിക്കൽ ഇന്ത്യൻ ഷോപ്പിൽ പോയപ്പോൾ അവിടെ നല്ല പുതിനയില വന്നിട്ടുണ്ടെന്ന് പറഞ്ഞു. നോക്കിയപ്പോൾ ശരിയാണ്. മണം മാത്രമല്ല കാണാനും നല്ല സ്ട്രോങ്ങ്‌ ആയിട്ടുള്ള പുതിനയില. പിന്നെ ഒന്നും ആലോചിച്ചില്ല, വാങ്ങി. ഫ്രീസറിൽ സൂക്ഷിച്ചു വെച്ചു ആവശ്യത്തിനനുസരിച്ചു ഉപയോഗിക്കാമല്ലോ. അതാണ് പതിവ്. പിന്നെ ഫ്രിഡ്ജിലേക് വെക്കാൻ തുടങ്ങിയപ്പോഴാണ് ഇത് മുളപ്പിച്ചു നോക്കിയാലൊന്നൊരു ചിന്ത. അങ്ങനെ മുളപ്പിച്ച പുതിന ചെടിയുടെ വീഡിയോ ആണ് ഇത്.

കടയിൽ നിന്നും വാങ്ങിയ പുതിനയിലയുടെ തണ്ട് മതി പുതിയ ചെടി ഉണ്ടാക്കാൻ. അങ്ങനെ നല്ല രണ്ടു മൂന്നു തണ്ടെടുത്തു ഇലകൾ മുഴുവൻ പറിച്ചു മാറ്റണം എന്നിട്ട് കത്തി ഉപയോഗിച്ച് മുകളിലെയും താഴത്തേയും അറ്റങ്ങൾ ചെരിച്ചു ചെത്തി കളഞ്ഞ ശേഷം ഒരു ഗ്ലാസ്സിൽ കാൽഭാഗം വെള്ളം എടുത്ത് അതിൽ ഇട്ടു വെക്കുക. നല്ല വെയിൽ ഉള്ളിടത്തു വെയ്ക്കരുത്. ഞാൻ ഇടയ്ക്കു വെള്ളം മാറ്റി കൊടുത്തിരുന്നു. ഒരാഴ്ച ആകുമ്പോഴേക്കും പതുക്കെ പതുക്കെ തണ്ടിൽ വേരുകൾ വന്നു തുടങ്ങും. ഇലകളും വരും. വേരുകൾ കുറച്ചു വന്നു കഴിഞ്ഞാൽ നല്ല വളക്കൂറുള്ള മണ്ണിലേക്ക് മാറ്റി നട്ടാൽ മതിയാകും. ഒരുപാട് കാലം നിൽക്കും പുതിന പിടിച്ചു കഴിഞ്ഞാൽ. മഞ്ഞു വീഴുന്ന രാജ്യങ്ങളിൽ ഓരോ വർഷവും അനുയോജ്യമായ കാലാവസ്ഥ വരുമ്പോൾ വീണ്ടും മുളച്ചു വന്നോളും. നമ്മുടെ അടുക്കളത്തോട്ടത്തിൽ തീർച്ചയായും ഈ ഗന്ധ റാണിയെ കൂടെ കൂട്ടേണ്ടതല്ലേ . ☘️👌

Grow mint plants at home and feel the refreshing cool fragrance ☘️😀. It is easier to grow mint plants from store bought Mint cuttings 🌿🌿😊

Thank you🙏😊🌿

Grow mint plant from cuttings 🌿🌿/ തണ്ടിൽ നിന്നും പുതിന ചെടി എളുപ്പത്തിൽ വളർത്താം 🌿🌿Created with Movavi Video Editorhttps://www.movavi.com/video-editor-pl...

താമര ചെടികൾ വിത്തുകളിൽ നിന്നും വളർത്തിയെടുക്കാം 🪷🍃🪷താമര ചെടികൾ വിത്തുകളിൽ നിന്നും എങ്ങനെ മുളപ്പിക്കാം എന്നതിനെ പറ്റിയുള്...
16/01/2025

താമര ചെടികൾ വിത്തുകളിൽ നിന്നും വളർത്തിയെടുക്കാം 🪷🍃🪷

താമര ചെടികൾ വിത്തുകളിൽ നിന്നും എങ്ങനെ മുളപ്പിക്കാം എന്നതിനെ പറ്റിയുള്ള ഒരു വീഡിയോയാണ് ഇത്. താമരയുടെ വിത്തുകൾക്ക് ഭയങ്കര കട്ടിയാണ്. ഈ വിത്തുകൾക്ക് രണ്ട് വശങ്ങളാണ് ഉള്ളത് ഡിംപിൾ സൈഡും പോയിൻറ്ഡ് സൈഡും. ഡിംപിൾ സൈഡ് ഒരു ഭിത്തിയിലോ അല്ലെങ്കിൽ ഒരു സാൻന്റ് പേപ്പറിലോ ഒന്ന് ഉരച്ചു കൊടുക്കുക. അല്ലെങ്കിൽ ഒരു കത്തിയെടുത്ത് അറ്റം ഒന്ന് ചെറുതായി മുറിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിനുള്ളിലുള്ള ക്രീം കളറിലുള്ള ഉൾഭാഗത്തിന് കേടു വരാൻ പാടില്ല. അതിനുശേഷം ഈ വിത്തുകൾ നല്ല വെള്ളത്തിൽ ഇട്ടു വയ്ക്കണം. ചെറിയ ചൂടുള്ള വെള്ളത്തിൽ ഇട്ടു വെച്ചാൽ കുറച്ചുകൂടി വേഗത്തിൽ മുള വന്നു തുടങ്ങും. എല്ലാദിവസവും വെള്ളം മാറ്റി കൊടുക്കുന്നത് വിത്തുകൾ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ബാക്ടീരിയയുടെ വളർച്ച തടയുന്നതിനും സഹായിക്കും. ചീഞ്ഞു തുടങ്ങിയ വിത്തുകൾ എടുത്ത് കളയുക. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ഇതിൽ മുളകൾ വന്നു തുടങ്ങും. മുളകൾ വന്നാലും അതിന് കോട്ടം പറ്റാത്ത രീതിയിൽ സൂക്ഷിച്ചു വെള്ളം മാറ്റി കൊടുക്കുക. പിന്നീട് അത് ഇലകൾ ആയി മാറും. ആ സമയത്ത് ഈ ചെടികൾ വേറെ ചട്ടിയിലേക്കോ താമരക്കുളത്തിലേക്കോ മാറ്റി നടാവുന്നതാണ്. നല്ല വെയിലുള്ള സ്ഥലം ആണ് താമരയ്ക്ക് ഇഷ്ടം. തണുപ്പുള്ള രാജ്യങ്ങളിൽ എല്ലാ വർഷങ്ങളിലും മഞ്ഞു കാലത്തിനു ശേഷം മുളച്ചു വരുന്ന (perennial) താമര ചെടികൾ വളർത്താവുന്നതാണ്. നന്ദി 😊🙏
🪷🍃🪷

Lotus growing from seeds in Oslo, Norway during spring 2022Grow lotus & bring elegance in your garden🪷/ പൂന്തോട്ടത്തിന് ചാരുതയേകാൻ താമര ചെടികൾ ഉൾപ്പെടുത്തൂ ...

Delicate purple flowers.   💜       #💜
19/05/2024

Delicate purple flowers. 💜

#💜

Adresse

Lørenskog

Varslinger

Vær den første som vet og la oss sende deg en e-post når Make 'n' Cook legger inn nyheter og kampanjer. Din e-postadresse vil ikke bli brukt til noe annet formål, og du kan når som helst melde deg av.

Del

Type